1 GBP = 103.70

‘ഇടത് സ്വഭാവം എന്നെഴുതിയതിൽ വീഴ്ചപ്പറ്റി’; വിവാദ കത്തിൽ പ്രതികരണവുമായി കമൽ

‘ഇടത് സ്വഭാവം എന്നെഴുതിയതിൽ വീഴ്ചപ്പറ്റി’; വിവാദ കത്തിൽ പ്രതികരണവുമായി കമൽ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ഇ​ട​തു​സ്വ​ഭാ​വം നി​ല​നി​ർ​ത്തു​ന്ന​തി​ന്​ നാ​ല്​ താ​ൽ​കാ​ലി​ക ജീവന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ മ​ന്ത്രി എ.​കെ. ബാ​ല​ന്​ ക​ത്ത് അ​യ​ച്ച സംഭവത്തിൽ പ്രതികരണവുമായി ചെയർമാൻ കമൽ. സാംസ്കാരിക മന്ത്രിക്ക് കത്തെഴുതിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് കമൽ പറഞ്ഞു. കത്തിൽ അക്കാദമിയുടെ ഇടത് സ്വഭാവം എന്നെഴുതിയതിൽ വീഴ്ചപ്പറ്റി. മന്ത്രിക്ക് എഴുതിയ കത്ത് വ്യക്തിപരമാണെന്നും അതുകൊണ്ടാണ് സെക്രട്ടറി കത്ത് കാണാതിരുന്നതെന്നും കമൽ മാധ്യമങ്ങളെ അറിയിച്ചു.

പി​ൻ​വാ​തി​ൽ നി​യ​മ​ന​വും കൂ​ട്ട സ്ഥി​ര​പ്പെ​ടു​ത്ത​ലും ന​ട​ത്തു​ന്ന​തി​നെ​തി​രെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സിൽ സം​സാ​രി​ക്ക​വെ​യാ​ണ് മ​ന്ത്രി എ.​കെ. ബാ​ല​ന്​ ചെ​യ​ർ​മാ​ൻ ക​മ​ൽ അ​യ​ച്ച ക​ത്ത്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല​ പുറത്തുവിട്ട​ത്. ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി​ക​ളും ഇ​ട​തു പു​രോ​ഗ​മ​ന മൂ​ല്യ​ങ്ങ​ളി​ലൂ​ന്നി​യ സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത്​ നി​ല​കൊ​ള്ളു​ന്ന​വ​രു​മാ​യ നാ​ലു​പേ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത്​ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ഇ​ട​തു​സ്വ​ഭാ​വം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ്​ ക​ത്തി​ൽ ക​മ​ൽ പ​റ​യു​ന്ന​ത്. 

എ​ച്ച്. ഷാ​ജി (ഫെ​സ്​​റ്റി​വ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ), റി​ജോ​യ്​ കെ.​ജെ (​േപ്രാ​ഗ്രാം ​മാ​നേ​ജ​ർ), എ​ൻ.​പി. സ​ജീ​ഷ്​ (ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ, പ്രോ​ഗ്രാം), വി​മ​ൽ​കു​മാ​ർ വി.​പി (പ്രോ​ഗ്രാം മാ​നേ​ജ​ർ) എ​ന്നി​വ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നാ​ണ്​ ശി​പാ​ർ​ശ. ക​ത്ത്​ പ​രി​ശോ​ധി​ക്കാ​നാ​ണ്​ മ​ന്ത്രി എ.​കെ. ബാ​ല​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more