1 GBP = 103.12

മണ്ണിനും ഭാഷയ്ക്കും വേണ്ടിയുള്ള പോരാട്ടം; ഉലകനായകൻ മത്സരിക്കുന്നത് കോയമ്പത്തൂർ സൗത്തിൽ നിന്ന്

മണ്ണിനും ഭാഷയ്ക്കും വേണ്ടിയുള്ള പോരാട്ടം; ഉലകനായകൻ മത്സരിക്കുന്നത് കോയമ്പത്തൂർ സൗത്തിൽ നിന്ന്

നടനും മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാപകനേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ കമല്‍ഹാസന്‍ മത്സരിക്കുന്നത് കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് നേട്ടം കൊയ്യാനായ മണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ താരം പ്രചരണം ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിലൂടെയാണ് താരം തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. 70 സ്ഥാനാര്‍ഥികളുടെ പട്ടിക കൂടി കമലഹാസന്‍ പുറത്തുവിട്ടു. ആകെയുള്ള 234 സീറ്റുകളില്‍ 154ലും മത്സരിക്കുമെന്ന് മക്കള്‍ നീതി മയ്യം മുന്‍പുതന്നെ പ്രഖ്യാപിച്ചിരുന്നു.

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സഹപ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ വി പൊന്‍രാജ്, ഗാനരചയിതാവ് സ്‌നേഹന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സന്തോഷ് ബാബു എന്നിവര്‍ പുതിയ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മണ്ണിനും ഭാഷയ്ക്കും വേണ്ടിയുള്ള പോരാട്ടമായാണ് കോയമ്പത്തൂര്‍ സൗത്തിലെ എന്റെ മത്സരത്തെ ഞാന്‍ കാണുന്നത്. ആ പോരാട്ടത്തില്‍ ഞാന്‍ ജയിച്ചാല്‍, ജിയക്കുന്നത് ഞാന്‍ മാത്രമായിരിക്കില്ല. തമിഴ്മക്കളായിരിക്കും. കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ നിന്ന് പോരാടുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒന്നാണ് കോയമ്പത്തൂര്‍ സൗത്ത്. ഉലക നായകന്‍ കമല്‍ഹാസന്‍ കൂടി കളത്തിലിറങ്ങുന്നതോടെ കോയമ്പത്തൂര്‍ സൗത്തില്‍ തീപാറും പോരാട്ടമാകും. ബിജെപിയും കോണ്‍ഗ്രസും ഇതുവരെയും കോയമ്പത്തൂര്‍ സൗത്തിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സീറ്റുകള്‍ കഴിഞ്ഞ് ബാക്കിയുള്ള 80 സീറ്റുകളില്‍ ഘടകകക്ഷികളായ ആള്‍ ഇന്ത്യ സമതുവ മക്കള്‍ കച്ചി, ഇന്തിയ ജനനായക കച്ചി എന്നിവരും മത്സരിക്കുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാല് ശതമാനം വോട്ടുകളാണ് മക്കള്‍ നീതി മയ്യത്തിന് ലഭിച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൊയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more