1 GBP = 104.19

ക്രിമിനലുകൾ ജനങ്ങളെ ഭരിക്കുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ജനങ്ങൾ ന്യായിധന്മാരവണം. ഉണർന്ന് എഴുന്നേൽ​ക്കൂ; കമലഹാസൻ

ക്രിമിനലുകൾ ജനങ്ങളെ ഭരിക്കുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ജനങ്ങൾ ന്യായിധന്മാരവണം. ഉണർന്ന് എഴുന്നേൽ​ക്കൂ; കമലഹാസൻ

ചെന്നൈ: രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് സസ്‌പെൻസ് നിലനിറുത്തിപ്പോരുന്ന നടൻ കമലഹാസൻ വീണ്ടും വിമർശനവുമായി രംഗത്ത്. വി.കെ.ശശികലയുടേയും കുടുംബത്തിന്റേയും വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെ‌യ്ഡിനെതിരെ പ്രതിഷേധിച്ച അണ്ണാ ഡി.എം.കെയാണ് ഇത്തവണ കമലഹാസന്റെ വിമർശനത്തിന് പാത്രമായത്.

മോഷണം സർക്കാർ നടത്തിയാലും അത് കുറ്റം തന്നെയാണ്. അഴിമതി വെളിച്ചത്ത് വന്നശേഷും തെളിയിക്കപ്പെട്ടില്ലെങ്കിലും അത് കുറ്റമല്ലേ. മണി മുഴങ്ങിക്കഴിഞ്ഞു. ക്രിമിനലുകൾ ജനങ്ങളെ ഭരിക്കുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ജനങ്ങൾ ന്യായിധന്മാരവണം. ഉണർന്ന് എഴുന്നേൽ​ക്കൂ. പ്രവർത്തിക്കാൻ സമയമായി. ജനങ്ങളിലാണ് ഭരണം കേന്ദ്രീകരിക്കേണ്ടത് – കമലഹാസൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more