1 GBP = 104.06

സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീല്‍; രണ്ട് പേര്‍ അറസ്റ്റില്‍

സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീല്‍; രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീലുമായെത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു.ചേര്‍പ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരാണ് അറസ്റ്റിലായത്.

സൂരജ് നൃത്ത അധ്യാപകനും ജോബി ഇടനിലക്കാരനുമാണ്. തൃശൂരില്‍നിന്നാണ് ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ നല്‍കിയതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more