1 GBP = 103.12

യുകെ മലയാളികളെത്തേടി വീണ്ടുമൊരു മരണവാർത്ത; മാഞ്ചെസ്റ്ററിൽ മക്കളെക്കാണാനെത്തിയ തൃശൂർ സ്വദേശി മരണത്തിന് കീഴടങ്ങി

യുകെ മലയാളികളെത്തേടി വീണ്ടുമൊരു മരണവാർത്ത; മാഞ്ചെസ്റ്ററിൽ മക്കളെക്കാണാനെത്തിയ തൃശൂർ സ്വദേശി മരണത്തിന് കീഴടങ്ങി

മാഞ്ചെസ്റ്റർ: യുകെ മലയാളികളെത്തേടി വീണ്ടുമൊരു മരണവാർത്ത. മാഞ്ചെസ്റ്ററിന് സമീപമാണ് തൃശൂർ മാള പുത്തന്‍വേലിക്കര സ്വദേശിയായ കല്ലറയ്ക്കല്‍ ജോസഫ് മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ വീട്ടില്‍ വച്ച് അസ്വസ്ഥത തോന്നിയ ഇദ്ദേഹത്തെ അധികം വൈകാതെ വിഗാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീടു മരണം സംഭവിക്കുക ആയിരുന്നു. മക്കളായ റൂണയും മിറാന്‍ഡയും വിഗണില്‍ എത്തിയിട്ട് അധികമായിട്ടില്ല എന്നാണ് ലഭ്യമായ വിവരം. മക്കളെക്കാണാനെത്തിയതായിരുന്നു ജോസഫ്.

മക്കളായ റൂണയും മിറാന്‍ഡയും യുകെയില്‍ കുടുംബവുമായി എത്തിയിട്ട് ഒരു വര്‍ഷത്തിലധികം ആയിട്ടില്ല. നേരത്തെ ലണ്ടനില്‍ ആയിരുന്ന സഹോദരിമാരില്‍ ഒരാള്‍ വിഗനിലേക്കു താമസം മാറിയതോടെ രണ്ടു മക്കളെയും ഒന്നിച്ചു കാണാമല്ലോ എന്ന സന്തോഷവുമായാണ് മാതാപിതാക്കള്‍ ഏതാനും മാസം മുന്‍പ് യുകെയിലെത്തിയത്. റൂണയുടെ ഭര്‍ത്താവ് ജിജോയും മിറാന്‍ഡയുടെ ഭര്‍ത്താവ് ഷെല്ലിയും ഇവര്‍ക്കൊപ്പമുണ്ട്.

മൃതദേഹം വിഗാന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുടുംബം പിന്നീട തീരുമാനിക്കും. ജോസെഫിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പിതാവിന്റെ നിര്യാണത്തിൽ ദുഖിതരായ കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more