- അറബിക്കടലില്‍ ചക്രവാതച്ചുഴി; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
- സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു
- ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പ്; അരവിന്ദ് വെട്ടിക്കൽ തട്ടിപ്പിന് പത്തനംതിട്ട എംപിയുടെ പേരുപയോഗപ്പെടുത്തി
- നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്
- കുഞ്ഞിനെ കൊന്നത് നാണക്കേട് ഭയന്ന്; തിരുവല്ലയിലെ നവജാതശിശുവിൻ്റെ മരണം കൊലപാതകം
- മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന് ആശ്വാസം; സമന്‍സ് അയയ്ക്കാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി
- ‘പരാതികൾ മൂന്ന് ലക്ഷം കവിഞ്ഞു, നിവേദനങ്ങളിൽ നടപടിയെടുക്കുക വലിയ വെല്ലുവിളി’; മുഖ്യമന്ത്രി
കാലത്തിന്റെ എഴുത്തകങ്ങള്‍10 – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)
- Sep 22, 2023

യാത്രകളുടെ ശേഷിപ്പുകൾ- തുടർച്ച
ഫിന്‍ലാന്‍ഡ് യാത്രയുടെ അവസാനം യാത്രികന് ഹെല്‍സിങ്കിയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കുമ്പോള്‍ ഒരിന്ത്യന്‍ റസ്റ്റാറന്റ് കണ്ട അനുഭവം പങ്കുവയ്ക്കുന്നുണ്ട്. അത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്റിന്റെ പേര് തന്നെ പ്രത്യേകം ശ്രദ്ധ ആകര്‍ഷി ക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്റിന്റെ പേര് തന്നെ പ്രത്യേകതയുള്ളതാണ്. ‘ഗാന്ധി റസ്റ്റോറന്റ്.’ ഇതുപോലെ സ്പെയിന് റിയല്‍ മാഡ്രിഡ് സ്റ്റേഡിയത്തിനടുത്തും ആംസ്റ്റര്‍ഡാം ഹാര്‍ലിമിയിലും ഗാന്ധി ഹോട്ടലു കള്‍ കണ്ടതായി കാരൂര്‍ രേഖപ്പെടുത്തുന്നുണ്ട്. ഇതെല്ലാം സംസ്കാരത്തിന്റെ തന്നെ സവിശേഷമുദ്രകളായി തന്നെ തിരിച്ചറിയാവുന്നവയാണ്. കാലം കഴിഞ്ഞും നമ്മുടെ മനസ്സിന്റെ ഉള്‍പ്പിരിവുകളില്‍ ചേര്‍ത്തു വയ്ക്കാവുന്ന ഓര്‍ത്തെടുക്കാവുന്ന മുഹൂര്‍ത്തങ്ങള്‍. ഇത്തരം മുഹൂര്‍ത്തങ്ങളെ കണ്ടെടുത്ത് അത് സംസ്കാരത്തിന്റെയും കാലത്തിന്റെയും ഒപ്പം നിര്‍ത്തി വിചിന്തനം ചെയ്യുമ്പോഴാണ് പലപ്പോഴും അത് കാലഗന്ധിയായ ഒരനുഭവമായിത്തീരുന്നത്. ഫിന്‍ലന്‍ഡ് യാത്രാവിവരണത്തിലെ മണക്കും മുഹൂര്‍ത്തങ്ങള്‍ അതാണ് ഓര്‍മ്മിപ്പിക്കുന്നത്. ഇതൊന്നും വെറും യാത്രകളല്ല. സംസ്കാരത്തിലേക്ക് തുറന്നു പിടിച്ച സാംസ്കാരിക യാത്രകളാണ്. അതുകൊണ്ടാണ് വീണ്ടും വീണ്ടും ഈ യാത്രാപുസ്തകങ്ങളിലൂടെ കടന്നുപോകാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നത്.

കാരൂരിന്റെ സഞ്ചാരസാഹിത്യകൃതികളില്‍ ശ്രദ്ധേയമായ ഒരു പുസ്തകമാണ് ‘കന്യാസ്ത്രീ കാക്കളുടെ നാട്’. ലോക സഞ്ചാരിയായ കാരൂരിന്റെ അനഭവങ്ങളുടെ കയ്യൊപ്പ് ചാര്‍ത്തിയ പുസ്തകമാണിത്. ആഫ്രിക്കന്‍ ഭൂപ്രകൃതിയുടെ വന്യസൗന്ദര്യമാകെ ഒരു ചിപ്പിയിലെന്നപോലെ ഒതുക്കിപ്പറയുക സാഹസിതകതയാണ്. ഈ സാഹസികതയെയാണ് വളരെ മികച്ച രീതിയില്‍ വായനയുടെ രസച്ചരട് പൊട്ടാതെ കാരൂരിലെ യാത്രികന് അനുഭവിച്ച് അവതരിപ്പിച്ചിരിക്കുന്നത്. ഈ എഴുത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു ഫിക്ഷന്റെ ലാവണ്യ നിയമങ്ങള്‍ക്കനുസൃതമായാണ് യാത്രികന് ഈ പുസ്തകം തയ്യാര്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ആഫ്രിക്കന്‍ ഭൂപ്രദേശം പോലെ, വായനയില്‍ ഹൃദ്യമായ ഒരനുഭൂതി എന്നതിനപ്പുറം കാലത്തിന്റെയും ജീവിതത്തിന്റെയും സമ്മിശ്രമായ ഒരനുഭവതലം കൂടി യാത്രികന് ഈ കൃതിയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ‘രാജധാനി വിട്ടിറങ്ങിയ രാജകുമാരന്’ എന്ന ആദ്യ അദ്ധ്യായത്തില്‍ തന്നെ അതിന്റെ കതിര്‍ക്കനമുള്ള അനുഭവസത്തയുണ്ട്. ലോകത്തിലെ തന്നെ അത്യപൂര്‍വ്വമായ ആവാസ വ്യവസ്ഥയാല്‍ അനുഗ്രഹീതമായ ബോട്സ്വാനയുടെ വിരിമാറിലൂടെ സമാരംഭിക്കുന്ന യാത്ര ആനന്ദപ്രദവും ഉല്ലാസപ്രദവുമാണ് അതിന് പരിഭ്രാന്തി യുടെ ഒരു സുഖവും കൂടിയുണ്ട്. സിംബാബ്വേയിലെ ഏറ്റവും ഉയരമുള്ള ന്യൂഗാനി പര്‍വത നിരകളിലേക്കുള്ള യാത്ര ഉദ്വേഗജനകമാണ്. ഇരുണ്ട രഹസ്യങ്ങളുടെ താവളമായ ആഫ്രിക്കന്‍ യാത്രകളുടെ ഉത്തുംഗ ഗിരിമകുടമാണ് ന്യൂഗാനി പര്‍വ്വതം. ആരിലും ഭയം ജനിപ്പിക്കുമാറുതകുന്ന ഗിരിമസ്തകം. അതിന്റെ വന്യതയ്ക്ക് ഇത്തിരി അയവു വരുത്താനെന്ന വണ്ണം യാത്രികന്റെ മനസ്സിലൂടെ അല്പാല്പമായി ചില ഭാഷാ പ്രയോഗങ്ങള്‍ കാവ്യാത്മകമായി അനുഭവപ്പെട്ടതായി തോന്നി. ‘ആകാശം പ്രളയ കാലമേഘങ്ങളെപ്പോലെ ഗര്‍ജ്ജിക്കുന്നു’ എന്നും ‘സൂര്യകിരണങ്ങളെ പര്‍വ്വത നിരകള്‍ വിഴുങ്ങിയതായി തോന്നി’ എന്നും യാത്രികനായ കാരൂര്‍ എഴുതുമ്പോള്‍ അതെല്ലാം സ്വരസുഗന്ധം പേറുന്ന കാല്പനികതയുടെ അമൃതവര്‍ഷമായി വായനക്കാര്‍ക്ക് തോന്നും. ഇത്തരമൊരു പാട് കല്പനകള് പുസ്തകത്തില്‍ അങ്ങിങ്ങായി ഈ യാത്രികന് കൊരുത്തിട്ടുണ്ട്. പ്രധാനമായും പതിനാറ് അദ്ധ്യായങ്ങളാണ് ഈ യാത്രാപുസ്തകത്തിലുള്ളത്. ഈ അദ്ധ്യായങ്ങളില്‍ പലതും ഉദ്വേഗഭരിതവും ഭീതിജനകവുമായ ഒരനുഭവം പങ്കിടുന്നവയാണ്.

ഭീമന് കുന്നിലുറങ്ങുന്ന ദേവാലയം, അഗ്നികുണ്ഡത്തിലെരിയുന്ന രോഗങ്ങള്‍, കണ്ണുകള്‍ കണ്ട് ഭയക്കുന്ന വന്യമൃഗങ്ങള്‍ തുടങ്ങി വ്യത്യസ്തമായ അനുഭവരാശികളിലൂടെ മുന്നേറുന്ന കഥാകഥനരീതിയാണ് കാരൂരിലെ യാത്രികന് ഈ പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഈ അവതരണം മലയാള ത്തില്‍ ഏറെ പുതുമയുള്ള ഒരു രീതിയാണ്. ആ അര്‍ത്ഥത്തില്‍ ഒരുത്തമ കലാസൃഷ്ടിയുടെ അനുപമമായ ലാവണ്യ സംസ്കാരം വിളക്കിച്ചേര്‍ക്കാന്‍ കാരൂരിലെ യാത്രികന് കഴിഞ്ഞിരിക്കുന്നു എന്നത് ശ്രദ്ധേയമായൊരു നേട്ടമാണ്. ഒരു കലാസൃഷ്ടിയുടെ സാരവത്തായ അനുഭവതലം കാരൂരിന്റെ ഇതര സഞ്ചാരകൃതികളില്‍ കണ്ടെത്താനും അനുഭവിക്കാനും കഴിയും. ഇത്തരം സത്താപരമായ അനുഭവ പ്രപഞ്ചത്തെ കാലികമായ സാമൂഹിക ജീവിതത്തിനോട് ചേര്‍ത്തു വയ്ക്കുമ്പോഴാണ് ഏതൊരു സാഹിത്യകൃതിയും അതിന്റെ ഉന്നതവും ഉദാത്തവുമായ സാംസ്കാരിക നിര്‍മ്മിതിക്ക് കാരണ ഭൂതമാകുകയുള്ളൂ. ഇത്തരം അനുഭവങ്ങളുടെ ഒരു പരിച്ഛേദമാണ് കാരൂരിന്റെ യാത്രാപുസ്തകങ്ങള്. ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ എന്ന യാത്രാ പുസ്തകത്തിന് പ്രശസ്ത എഴുത്തുകാരന് ശ്രീ. സി. രാധാകൃഷ്ണന് എഴുതിയ ആമുഖം വായിച്ചാല്‍ ഇതിന്റെ ആഴവും പരപ്പും ആധികാരികതയും തിരിച്ചറിയാനാകും. ശ്രീ. സി. രാധാകൃഷ്ണന് എഴുതുന്നു. ‘ചരിത്രസുരഭിലവും ബഹുതല സ്പര്‍ശിയുമായ കഴിവുകള്‍ കൊണ്ട് ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതുമായ ഒരു നാടിനെ വെറും തൊണ്ണൂറ് പേജുകളില്‍ പരിചയപ്പെടുത്തുക എന്നത് വലിയ സാഹസം. പരക്കെ കാണാനും ചുരുക്കി പറയാനും കഴിയുന്ന ഒരാള്‍ക്ക് മാത്രമേ ഇതു സാധിക്കൂ. സര്‍ഗ്ഗധനനായ കാരൂര്‍ സോമന് ഈ വെല്ലുവിളി വിജയകരമായി ഏറ്റെടുത്തിരിക്കുന്നു. കഥാകൃത്തായ ഇദ്ദേഹം ചരിത്രം പറയുന്നത് കഥപോലെയാണ്. ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും വിരസത തീര്‍ത്തും ഒഴിവാകുന്നു. ദേശീയത എന്നത് എങ്ങനെ ഉറവെടുക്കുന്നു, നിലനില്ക്കുന്നു, വളരുന്നു എന്ന കാര്യം നമുക്ക് ഈ പുസ്തകത്തില്‍ നിന്ന് സ്പഷ്ടമായി മനസ്സിലാകും. മാനവരാശിയുടെ മൊത്തം ഭാവി രൂപ പ്പെടുത്തുന്നതില്‍ വിവിധദേശിയതകള്‍ എത്രത്തോളം എങ്ങനെ പങ്കു പറ്റണം എന്ന് നമുക്ക് വ്യക്തമായി കിട്ടുകയും ചെയ്യു’ കാരൂരിന്റെ എഴുത്തു ജീവിത ദര്‍ശനം കൂടി വെളിപ്പെടുത്തുന്ന നിരീക്ഷണമാണ് ശ്രീ. സി. രാധാകൃഷ്ണന് ഈ കുറിപ്പിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ദീര്‍ഘമായ പ്രവാസജീവിതത്തിന്റെ ആഴമുള്ള അനുഭവ പ്രപഞ്ചമാണ് കാരൂരിന്റെ എഴുത്തുലോകം. അതില്‍ തന്നെ സമഗ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന അതിവിശാലമായ ലോകക്കാഴ്ചയാണ് അദ്ദേഹത്തിന്റെ യാത്രാ പുസ്തകങ്ങള്‍. ഓരോ നിമിഷവും തിടം വച്ചുണരുന്ന അന്വേഷണതൃഷ്ണയാണ് ഈ യാത്രാ പുസ്തകങ്ങളുടെയെല്ലാം കരുത്തും സൗന്ദര്യവും. എത്തുന്ന ദേശത്തിന്റെ സാംസ്കാരിക സാമൂഹിക പശ്ചാത്തലങ്ങളും ജനജീവിതവും ചരിത്രബോധവും കാരൂരിന്റെ കാഴ്ചകളില്‍ സക്രീയമായി കടന്നുവരുന്നുണ്ട്.
ലോകത്തിലെ ഏഴുകലകളുടെയും തലസ്ഥാനനഗരിയായ ‘വിയന്ന’ യിലേക്ക് യാത്രികന് നടത്തുന്ന സഞ്ചാരം (കനകനക്ഷത്രങ്ങളുടെ നാട്ടില്‍) ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും സംഗീതത്തിലേക്കും തുറന്നു വച്ച ഒരനുഭവമാണ്. മനോഹരമായ ഈ യാത്രാ പുസ്തകത്തില്‍ മൊസാര്‍ട്ടിനെയും ബീഥോവനെയും പരാമര്‍ശിക്കുന്നൊരദ്ധ്യായമുണ്ട്. തീക്ഷ്ണവ്യക്തിത്വം പേറിയ, പ്രതിഭാധനരായ രണ്ടു നക്ഷത്രങ്ങളെ കാരൂര്‍ കുറഞ്ഞ വാക്കുള്‍ കൊണ്ട് അടയാളപ്പെടുത്തുമ്പോള്‍ അവരുടെ ജീവിതകഥകളില്‍ ഒരിക്കലും നാം കണ്ടിട്ടില്ലാത്ത ഒരു അത്ഭുതലോകം പിറന്നുവീഴുന്നത് കാണാം.

നമുക്കറിയാവുന്ന മൊസാര്‍ട്ടും ബീഥോവനും സംഗീതജ്ഞരാണ്. എന്നാല്‍ അവരുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഒരിക്കലും നാം കടന്നു ചെന്നിട്ടില്ല. ആ ജീവിതങ്ങളെ, ആരും ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലാത്ത നേരുകള്‍ കൊണ്ട് കാരൂര്‍ വരച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ എഴുത്തിന് ഒരു സാംസ്കാരിക വായനയുടെ അനുഭവതലം കൂടിയുണ്ട്. കാരൂര്‍ എഴുതുന്നു ‘ലൂഡ്വിഗ് ബീഥോവന്’ എന്ന വയലിന് മാന്ത്രികന്റെ സിംഫണി എക്കാലത്തെയും ലോകക്ലാസിക്. ജര്‍മ്മന്‍ കമ്പോസറും പിയാനിസ്റ്റുമായ കാലത്തിന്റെയും ഒരേ സമയം സഹചാരിയായിരുന്നു. പാശ്ചാത്യക്ലാസിക്കല്‍ മ്യൂസിക്കിന്റെ ഭ്രാന്തമായ ആവേശം തലയ്ക്കുപിടിച്ചു സംഗീതത്തിനു സ്വന്തം രൂപവും ഭാവവും നല്കിയ മഹാനുഭാവന്. താന്‍ ചിട്ടപ്പെടുത്തിയത് കേള്‍ക്കാനുള്ളഭാഗ്യം ബീഥോവനുണ്ടായില്ല. പൂര്‍ണമായി ശ്രവണസുഖം നഷ്ടപ്പെട്ട പ്പോഴേക്കും അദ്ദേഹം എക്കാലത്തെയും വലിയ സിംഫണി ചിട്ടപ്പെടുത്തി. ഇങ്ങനെ കാര്യമാത്ര പ്രസക്തമായി കാഴ്ചപ്പുറങ്ങളെ അതിന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ത്തുവച്ച് പുതിയൊരു ആസ്വാദന സംസ്കാരം സൃഷ്ടിക്കാന്‍ കഴിയുന്നു എന്നത് ഉത്കൃഷ്ടമായ ഒരനുഭവ സംസ്കാരമാണ്. ഇതേ അനുഭവത്തിന്റെ മറുപുറത്താണ് ‘ഹിറ്റ്ലര്‍ സമം ഏകാധിപത്യം’ എന്ന അദ്ധ്യായം കടന്നുവരുന്നത്. കാരൂര്‍ എഴുതുന്നത് ശ്രദ്ധിക്കുക. “ഹിറ്റ്ലറിന്റെ അനുയായികള്‍ക്ക് വിശുദ്ധപുസ്തകമായിരുന്ന മെയിന്‍ കാംഫ് ജര്‍മ്മനിയുടെ പരാജയത്തോടെ വിലക്കപ്പെട്ട പുസ്തകമായി മാറി. പക്ഷേ, ഈ ആധുനിക കാലത്ത്, എഴുത്തുകാരനെ വെറുക്കുമ്പോഴും അയാളുടെ വാക്കുകളിലേക്ക് കാലദേശമന്യേ വായനക്കാര്‍ കുതിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയെല്ലാം ആഴത്തില്‍ ഒഴുകിക്കിടക്കുന്ന നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന കാലത്തിന്റെ അനുഭവപ്രപഞ്ചം മലയാളത്തിന്റെ യാത്രാവിവരണശാഖയ്ക്ക് നല്കുന്ന പുത്തനുണര്‍വ് അഭിനന്ദനാര്‍ഹമായ ഒന്നാണ്.

കാരൂരിലെ എഴുത്തുകാരന് (യാത്രികന്) ,സ്വയം നവീകരിക്കുകയും അത്തരം നവീകരണപദ്ധതിയിലൂടെ ഭാഷയെയും നവീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മഹത്തായ ഈ യാത്രാപുസ്തകങ്ങള് ഒരു കാലഘട്ടത്തിന്റെ ചരിത്ര സാംസ്കാരിക സാമൂഹ്യ ജീവിതത്തിലേക്കു തുറന്നു വച്ച ഒരു മൂന്നാം കണ്ണുകൂടിയാണ്.”








Latest News:
അറബിക്കടലില്‍ ചക്രവാതച്ചുഴി; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്...സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു
സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. തീരുമാനം വത്തിക്കാൻ അംഗീകരിച്ചു. മാർപ...ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പ്; അരവിന്ദ് വെട്ടിക്കൽ തട്ടിപ്പിന് പത്തനംതിട്ട എംപിയുടെ പേരുപയോഗപ്പെടു...
ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമന തട്ടിപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കൽ പത്തനം...നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടത...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമ...കുഞ്ഞിനെ കൊന്നത് നാണക്കേട് ഭയന്ന്; തിരുവല്ലയിലെ നവജാതശിശുവിൻ്റെ മരണം കൊലപാതകം
തിരുവല്ലയിലെ നവജാതശിശുവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. അവിവാഹിതയായ അമ്മയെ അറസ്റ്റ് ചെയ്തു. പത്തനംത...മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന് ആശ്വാസം; സമന്‍സ് അയയ്ക്കാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ്...
മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് ആശ്വാസം. സമന്‍സ് അയയ്ക്കാന്‍ ഇ ഡിയ്ക്ക...‘പരാതികൾ മൂന്ന് ലക്ഷം കവിഞ്ഞു, നിവേദനങ്ങളിൽ നടപടിയെടുക്കുക വലിയ വെല്ലുവിളി’; മുഖ്യമന്ത്രി
നവകേരള സദസ്സ് ജനാധിപത്യത്തിൻ്റെ മാത്രമല്ല, ഭരണനിർവ്വഹണത്തിൻ്റെ കൂടി പുതിയ മാതൃക ഉയർത്തുകയാണെന്ന് മു...ഡോ. ഷഹനയുടെ മരണം; പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈ...
Post Your Comments Here ( Click here for malayalam )
Latest Updates
- അറബിക്കടലില്‍ ചക്രവാതച്ചുഴി; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യത. ഡിസംബര്‍ 8, 9 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം:ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 0.6 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും തെക്കന്‍ തമിഴ്നാട് തീരത്ത് 0.3 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന
- സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. തീരുമാനം വത്തിക്കാൻ അംഗീകരിച്ചു. മാർപ്പാപ്പയുടെ അനുമതിയോടെ വിരമിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കി. സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വർഷത്തിന് ശേഷമാണ് പടിയിറക്കം. സെബാസ്റ്റ്യൻ വാണിയാപുരക്കലിന് പുതിയ ചുമതല. ആൻഡ്രുസ് താഴത്തും ചുമതല ഒഴിഞ്ഞു. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലിനാണ് സഭയുടെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ താല്‍ക്കാലിക ചുമതല. ബിഷപ്പ് ബോസ്കോ പുത്തൂർ എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ
- ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പ്; അരവിന്ദ് വെട്ടിക്കൽ തട്ടിപ്പിന് പത്തനംതിട്ട എംപിയുടെ പേരുപയോഗപ്പെടുത്തി ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമന തട്ടിപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കൽ പത്തനംതിട്ട എംപിയുടെ പേരുപയോഗപ്പെടുത്തി. പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ പേരാണ് ഉപയോഗിച്ചത്. എം പി കോട്ടയിൽ ജോലി എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എംപിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ കൈയിൽ പണം വാങ്ങുകയുമായിരുന്നു. അരവിന്ദ് വെട്ടിക്കലിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അരവിന്ദിനെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന് തീരുമാനം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ കൂടുതൽ പേർക്ക്
- നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി സിംഗിള്‍ ജഡ്ജിന്റേതാണ് ഉത്തരവ്. പരാതിക്കാരിയ്ക്ക് ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിള്‍ ജഡ്ജ് ഇന്ന് പറഞ്ഞു. ജില്ലാ ജഡ്ജി വസ്തുതാപരമായി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കില്‍ പൊലീസിന്റേയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടണമെന്നും കോടതി പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദേശം
- കുഞ്ഞിനെ കൊന്നത് നാണക്കേട് ഭയന്ന്; തിരുവല്ലയിലെ നവജാതശിശുവിൻ്റെ മരണം കൊലപാതകം തിരുവല്ലയിലെ നവജാതശിശുവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. അവിവാഹിതയായ അമ്മയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി നീതുവാണ്(20) അറസ്റ്റിലായത്. അവിവാഹിതയായ താൻ ഗർഭിണിയായ വിവരം പുറത്തിറഞ്ഞാൽ നേരിടേണ്ടിവരുന്ന നാണക്കേട് ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് നീതു മൊഴി നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരിയായ നീതു ഹോസ്റ്റലിലെ ശുചിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒപ്പം താമസിക്കുന്നവർ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. തുടർന്നാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി

റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും /
റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും
ഇക്കഴിഞ്ഞ ഞായറാഴ്ച (26/11/2023), റെഡ്ഡിംഗിന് അടുത്ത് ന്യൂബറിയിൽ അകാലത്തിൽ നമ്മളിൽ നിന്നും വേർപിരിഞ്ഞ പ്രിയ സഹോദരി എറണാകുളം മഞ്ഞുമ്മൽ സ്വദേശി എൽബി സെബിന്റെ (34), കുടുംബത്തെ സഹായിക്കുവാൻ, കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം യുക്മ ചാരിറ്റി ഫൌണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും ചേർന്ന് ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കെയറർ വിസയിൽ യുകെയിലെത്തി ജോലി ചെയ്ത് വരികയായിരുന്നു. ഭർത്താവ് സെബിൻ പീറ്ററും മൂത്തമകനും കൂടെയുണ്ട്. നാട്ടിലുള്ള മറ്റ് രണ്ടുകുട്ടികളേയും കൂടി യുകെയിൽ കൊണ്ടുവന്നു

യുക്മ ദേശീയ കലാമേള 2023: വിജയികൾക്ക് സമ്മാന വിതരണം ഇന്ന്; മുഖ്യാതിഥി തോമസ് ചാഴികാടൻ എം.പി യുകെയിലെത്തി /
യുക്മ ദേശീയ കലാമേള 2023: വിജയികൾക്ക് സമ്മാന വിതരണം ഇന്ന്; മുഖ്യാതിഥി തോമസ് ചാഴികാടൻ എം.പി യുകെയിലെത്തി
അലക്സ് വർഗ്ഗീസ്, (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറിൽ വെച്ച് നവംബർ നാലിന് നടന്ന പതിനാലാമത് യുക്മ ദേശീയ കലാമേളയിലെ വിജയികൾക്കുള്ള സമ്മാനദാനം ഇന്ന് നവംബർ 25 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് കവൻട്രിയിലെ പോട്ടേഴ്സ് ഗ്രീനിലുള്ള കാർഡിനൽ വൈസ്മാൻ സ്കൂളിലെ വേദിയിൽ വച്ച് നടത്തുന്നതാണ്. മുഖ്യാതിഥിയായ തോമസ് ചാഴികാടൻ എംപി യുകെയിലെത്തി. യുക്മ ദേശീയ ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, പ്രവാസി കേരള കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറിയും

യുക്മ ദേശീയ കലാമേള 2023: വിജയികൾക്ക് സമ്മാന വിതരണം നവംബർ 25ന് കവൻട്രിയിലെ കാർഡിനൽ വൈസ്മാൻ സ്കൂളിൽ; തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി /
യുക്മ ദേശീയ കലാമേള 2023: വിജയികൾക്ക് സമ്മാന വിതരണം നവംബർ 25ന് കവൻട്രിയിലെ കാർഡിനൽ വൈസ്മാൻ സ്കൂളിൽ; തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറിൽ വെച്ച് നവംബർ നാലിന് നടന്ന പതിനാലാമത് യുക്മ ദേശീയ കലാമേളയിലെ വിജയികൾക്കുള്ള സമ്മാനദാനം നവംബർ 25 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് കവൻട്രിയിലെ പോട്ടേഴ്സ് ഗ്രീനിലുള്ള കാർഡിനൽ വൈസ്മാൻ സ്കൂളിലെ വേദിയിൽ വച്ച് നടത്തുന്നതാണ്. ബഹുമാന്യനായ കോട്ടയം എം.പി. ശ്രീ.തോമസ് ചാഴികാടൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിക്കും. യുക്മ ദേശീയ

യുക്മ നാഷണൽ കലാമേളയിൽ ടോണി അലോഷ്യസ് മൂന്നാമതും കലാപ്രതിഭ; യുക്മയുടെ ചരിത്രത്തിൽ ഇതാദ്യം. /
യുക്മ നാഷണൽ കലാമേളയിൽ ടോണി അലോഷ്യസ് മൂന്നാമതും കലാപ്രതിഭ; യുക്മയുടെ ചരിത്രത്തിൽ ഇതാദ്യം.
യുക്മ നാഷണൽ കലാമേളയിൽ മൂന്ന് തവണ കലാപ്രതിഭ പട്ടം കരസ്ഥമാക്കി ടോണി അലോഷ്യസ് ചരിത്രം കുറിച്ചു. ഈ കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മയുടെ പതിനാലാമതു നാഷണൽ കലാമേളയിൽ സിനിമാറ്റിക് സോളോ ഡാൻസ്, നാടോടി നൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും സിനിമാറ്റിക് ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസ് ഇനങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങളും നേടിയാണ് ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ ടോണി അലോഷ്യസ് ഈ വർഷത്തെ യുക്മ നാഷണൽ കലാപ്രതിഭ പട്ടം സ്വന്തമാക്കിയത്. 2019, 2020 വർഷങ്ങളിലും ടോണി കലാപ്രതിഭ പട്ടം

യുക്മ ദേശീയ കലാമേള; എങ്ങും തിരക്കോട് തിരക്ക്; ഇന്നസെന്റ് നഗറിൽ ഒഴുകിയെത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്ന മട്ടാഞ്ചേരി റെസ്റ്റോറന്റിന്റെ രുചി ആസ്വദിക്കാനെത്തുന്നത് നൂറുകണക്കിനുപേർ /
യുക്മ ദേശീയ കലാമേള; എങ്ങും തിരക്കോട് തിരക്ക്; ഇന്നസെന്റ് നഗറിൽ ഒഴുകിയെത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്ന മട്ടാഞ്ചേരി റെസ്റ്റോറന്റിന്റെ രുചി ആസ്വദിക്കാനെത്തുന്നത് നൂറുകണക്കിനുപേർ
ചെൽട്ടൻഹാം: യുക്മ ദേശീയ കലാമേള പുരോഗമിക്കുമ്പോൾ ചെൽറ്റൻഹാമിലെ ഇന്നസെന്റ് നഗറിൽ രാവിലെ എട്ടു മണിമുതൽ തന്നെ പ്രമുഖ സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ് ഗ്രൂപ്പായ മട്ടാഞ്ചേരി റെസ്റ്റോറന്റും സജീവമായിരുന്നു. രുചിയേറിയ നാടൻ വിഭവങ്ങൾ ഒരുക്കിയ മട്ടാഞ്ചേരി കൗണ്ടറിലെത്തി നാടൻ വിഭവങ്ങൾ നുകർന്ന് സൗഹൃദങ്ങൾ പുതുക്കുന്ന മലയാളികളുടെ കൂട്ടായ്മകളാണ് കലാമേള കാന്റീനും സമീപപ്രദേശങ്ങളിലും. രാവിലെ അപ്പവും മുട്ടക്കറിയും ദോശയും ഉഴുന്നുവടയും തുടങ്ങി മസാല ചായയും തുടങ്ങി ഇടവേളകളിൽ ചെറുകടികളുമായി ലൈവയാണ് മട്ടാഞ്ചേരി വിഭവങ്ങൾ ഒരുക്കുന്നത്. ഉച്ചക്ക് ബീഫ് ബിരിയാണിയും ചിക്കൻ

click on malayalam character to switch languages