1 GBP = 103.85

യുക്മ ന്യൂസിൽ ഉടൻ വരുന്നു പ്രളയജീവിതത്തെ താളക്രമത്തിലാക്കിയ നാടകം ‘കാലപ്രളയം’ 

യുക്മ ന്യൂസിൽ ഉടൻ വരുന്നു പ്രളയജീവിതത്തെ താളക്രമത്തിലാക്കിയ നാടകം ‘കാലപ്രളയം’ 

സാഹിത്യം ഒരു ഫാഷനല്ല. അതൊരു ആത്മസംഘർഷമാണ്. ഒരാൾ ഒരു നാടകമെഴുതുമ്പോൾ അതിലെ സംഘട്ടനമുഹൂർത്തങ്ങൾ ധാരാളമാണ്. ‘കാലപ്രളയം’. നാടകം പ്രകൃതിയും മനുഷ്യനും, മതവും മനുഷ്യനും തമ്മിലുള്ള ധർമ്മസംഘട്ടനങ്ങളാണ്. പ്രളയമെന്ന മഹാദുരന്തം മനുഷ്യനെ വലിച്ചെറിയുമ്പോൾ ജാതി മതങ്ങൾ മറന്ന് സ്‌നേഹത്തിന്റെ ഇടനാഴികളും, അരവാതിലുകളും തുറക്കപ്പെടുന്നു. ഈ പ്രളയജീവിതത്തിൽ സ്‌നേഹം മാത്രമല്ല പരിഭവ൦, നിരാശ, ദുഃഖ൦,സന്തോഷം, നിർവൃതി തുടങ്ങിയ വൈകാരിക തലങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു.   പ്രളയമഴയുടെ ഭീകരതയില്‍ ഒലിച്ചുപോയ ചാണ്ടി മാപ്പിളയുടെയും കേശവന്‍ നായരുടേയുംപതിനൊന്നു ഏക്കര്‍ സ്ഥലവും വിടും അവരുടെ സമ്പത്തിനോടുള്ള പരാക്രമങ്ങളുംമറ്റും ഈ നാടകത്തില്‍ വിവരിക്കുന്നു.

ഇന്ന്ചിലരൊക്കെ സ്വന്തം കാശുമുടക്ക പുസ്തകമിറക്കി ആത്മസംതൃപ്തി നേടി സാഹിത്യകാരന്മാരായി / എഴുത്തുകാരായി അറിയപ്പെടുന്ന ഒരു കാലമാണ്. ഇവരിൽ ജന്മസിദ്ധമായ ഭാവന, പ്രതിഭ, അറിവ്, അനുഭവ സമ്പത്തു് എത്രയെന്ന് സാഹിത്യരംഗത്തുള്ളവർക്കും നല്ല വായനക്കാർക്കുമറിയാം.  ഒരു സർഗ്ഗസൃഷ്ടിയുടെ സൗന്ദര്യ൦ അവർക്കേ കണ്ടെത്താൻ സാധിക്കു. സ്കൂൾ പഠനകാലത്തു് റേഡിയോ നാടകങ്ങളിലൂടെ സാഹിത്യ ലോകത്തു കടന്നു വന്ന കാരൂര്‍ സോമന്‍ പോലീസിനെതിരെ നാടകമെഴുതി അവതരിപ്പിച്ചതിന് ഒരു നക്‌സലായി മുദ്രകുത്തപ്പെട്ട് ഒളുവില്‍ പോയി. സൗദിഅറേബ്യയിലായിരുന്നകാലം അവിടുത്തെ ഇന്ത്യന്‍ സ്കൂളുകളില്‍ നടക്കുന്ന അഴിമതികളെപ്പറ്റിഗള്‍ഫില്‍ നിന്നുള്ള ആദ്യ സംഗീത നാടകമായ ‘കടലിനക്കരെ എംബസ്സി സ്കൂള്‍’ ലൂടെ വീണ്ടും വിദ്യാഭ്യാസ കച്ചവടക്കാരുടെ ശത്രുതക്ക് പാത്രമായി. അവിടെ നിന്നും ഭയന്നോടിയില്ല. ആ സമയം നാടകത്തിന് അവതാരിക എഴുതിയ തോപ്പില്‍ ഭാസി സഹായിയായി ഒപ്പം നിന്നു. വൈവിധ്യമാർന്ന രചനകൾകൊണ്ട് മലയാളത്തിനൊപ്പം സഞ്ചരിക്കുന്ന കാരൂർ സോമന്റ നാടകം ഉടൻ ഞങ്ങൾ പ്രസിദ്ധികരിക്കുന്നു.

കഥാപാത്ര സൃഷ്ടിയിലെ മധുരംനിറഞ്ഞ ചില വാക്കുകള്‍ ഇങ്ങനെ….

‘ ഇവിടെ നായരും മാപ്പിളയൊന്നുമില്ലടോ. ..മനുഷ്യന്‍ മാത്രമേയുള്ളു…. മനുഷ്യന്‍ സ്‌നേഹിക്കുന്നിടത്തു ഭൂമി തളിര്‍ക്കും …. പ്രകൃതി ചിരിക്കും …
. ജാതിയും മതവും വര്‍ണ്ണവും മറന്നു മനുഷ്യന്‍ ഒന്നാണെന്ന് പറഞ്ഞുകൊണ്ട് നവകേരള സൃഷ്ഠിക്കായി അവര്‍ മുന്നിട്ടിറങ്ങി. …..കിളികള്‍ ചിലച്ചു…. ഭൂമി തളിര്‍ത്തു. ……പ്രതീക്ഷകളുടെ ഉണര്‍ത്തു പാട്ടിലേക്ക് എല്ലാവരും നിരന്നു.’

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more