1 GBP = 103.84
breaking news

നാസ വിക്ഷേപിക്കാനൊരുങ്ങുന്നത് പതിനെട്ടുകാരനായ ഇന്ത്യക്കാരന്‍ നിര്‍മ്മിച്ച ഉപഗ്രഹം

നാസ വിക്ഷേപിക്കാനൊരുങ്ങുന്നത് പതിനെട്ടുകാരനായ ഇന്ത്യക്കാരന്‍ നിര്‍മ്മിച്ച ഉപഗ്രഹം

വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ വിക്ഷേപിക്കാനിരിക്കുന്ന ഏറ്റവും ചെറിയ ഉപഗ്രഹമാണ് കലാംസാറ്റ്. വരുന്ന ജൂണ്‍ 21ന് ഫ്‌ലോറിഡയിലെ കേപ് കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്നും വിക്ഷേപിക്കുന്ന ഈ ഉപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത് ഒരു പതിനെട്ട് വയസുകാരന്‍ ഇന്ത്യന്‍ പയ്യനാണ്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ പള്ളപ്പട്ടി സ്വദേശിയായ രിഫാത്ത് ഷാരൂഖാണ് ഈ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്.

64 ഗ്രാം ഭാരമുള്ള കലാംസാറ്റെന്ന ഈ ഉപഗ്രഹം ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍ മുന്‍ രാഷ്ട്രപതി ഡോ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ത്ഥാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ ഉപഗ്രഹം എന്ന ബഹുമതിക്കപ്പുറം നിരവധി പ്രത്യേകതകളും കലാംസാറ്റിനുണ്ട്. ത്രീഡി പ്രിന്റിംഗിലൂടെ ആദ്യമായി നിര്‍മ്മിച്ച ഉപഗ്രഹം എന്ന പ്രത്യേകതയും ഇതിന് സ്വന്തം. നാസയും ഒരു സംഘടനയും സംയുക്തമായി നടത്തിയ ക്യൂബ്‌സ് ഇന്‍ സപെയ്‌സ് എന്ന മത്സരത്തില്‍ വിജയിച്ചാണ് ഷാരൂഖ് ഈ നേട്ടം സ്വന്തമാക്കിയത്.

നാസയുടെ കിഡ്‌സ് ക്ലബില്‍ അംഗമായ ഷാരൂഖിന് ഉപഗ്രഹം നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായം നല്‍കിയത് സ്‌പെയ്‌സ് കിഡ്‌സ് ഇന്ത്യ എന്ന സംഘടനയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more