1 GBP = 103.14

യുക്മ ദേശീയ കലാമേള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…….നന്മയുടെ കലോത്സവം ഇന്ന് അരങ്ങേറും

യുക്മ ദേശീയ കലാമേള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…….നന്മയുടെ കലോത്സവം ഇന്ന് അരങ്ങേറും

ഷേക്സ്പിയറുടെ ജന്മനാടായ വാര്‍വിക്കില്‍ ഇന്ന്  നടക്കുന്ന  ഏഴാമത്  യുക്മ ദേശീയ കലാമേളയ്ക്കുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.നാലു സ്റ്റേജുകളിലായി നടക്കുന്ന യുകെ മലയാളികളുടെ നന്മയുടെ കലോത്സവത്തിന്  ആഥിത്യം അരുളുന്നത് കവന്‍ട്രി കേരള കമ്മ്യൂണിറ്റിയാണ്. യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ കരുത്തുറ്റ അസോസിയേഷനുകളിലൊന്നാണ് സി. കെ . സി. മത്സരാര്‍ത്ഥികളുടെ ആധിക്യം കൊണ്ട് കൃത്യം 10 മണിക്ക്  തന്നെ മത്സരങ്ങള്‍  ആരംഭിക്കും.600ല്‍ പരം മത്സരാര്‍ത്ഥികള്‍ നാലു സ്റ്റേജുകളിലായി തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കുമ്പോള്‍ യുകെ മലയാളികള്‍ക്ക് ഇത് വര്‍ണ്ണ കാഴ്ച ആകും തീര്‍ച്ച .

കലാമേളയുടെ ഒരുക്കങ്ങളില്‍ ഭാഗഭാക്കാവാന്‍ സി കെ സി കവന്‍ട്രി ഭാരവാഹികള്‍ക്കൊപ്പം യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ട്  ,  ജനറല്‍ സെക്രട്ടറി സജീഷ് ടോം, കലാമേള കണ്‍വീനര്‍ മാമന്‍ ഫിലിപ്പ് തുങ്ങിയവര്‍ ഇന്നലെ വൈകിട്ട്നേ തന്നെ  എത്തുകയും കലാമേള നടത്തിപ്പിനെക്കുറിച്ച്  വി ലയിരുത്തുകയും ചെയ്തു. വിവിധ് സ്റ്റേജുകളും അവയുടെ ഷെഡ്യൂളുകളും ഇതിനോടകം തന്നെ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ലഭിക്കുകയുണ്ടായി. വര്‍ണ്ണ ശബളമായ പോസ്റ്ററുകളും സ്വാഗതങ്ങളും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ താരമാണ് നാഷണല്‍ കലാമേള . യുകെയില്‍ എന്നല്ല പ്രവാസി മലയാളികളുടെ ഇടയിലെ തന്നെ ഏറ്റവും വലിയ കലാമേളയും മത്സരവും ആണ് യുക്മ നാഷണല്‍ കലാമേള എന്നതില്‍ ഏതൊരു യുകെ മലയാളിക്കും അഭിമാനിക്കാം.

image-1

ഈ വര്‍ഷത്തെ കലാമേളയില്‍ എല്ലാ റീജിയനുകളില്‍ നിന്നുമുള്ള വലിയ പ്രാതിനിധ്യം ലഭിക്കും എന്ന സൂചനകളാണ് ലഭിക്കുന്നത് രാവിലെ 8 .30 ന് ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ തുടങ്ങി വൈകുന്നേരം 10 മണിയോടെ അവസാനിപ്പിക്കാം എന്ന കണക്കു കൂട്ടലില്‍ ആണ് നാഷണല്‍ കമ്മറ്റി. ഒരുക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് യുക്മ നാഷണല്‍ കമ്മറ്റി പ്രസിഡന്റ്അഡ്വ. ഫ്രാന്‍സിസ് മാത്യു, യുക്മ സെക്രട്ടറി സജീഷ് ടോം, യുക്മ ദേശിയ വൈസ് പ്രസിഡന്റ്കലാമേള കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ്, PRO അനീഷ്‌ ജോണ്‍, യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍, റീജിയണല്‍ ട്രഷറര്‍ സുരേഷ് കുമാര്‍, റീജിയണല്‍ സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ്, സി കെ സി ഭാരവാഹികളായ പോള്‍സണ്‍ മാത്യു , ജോണ്‍സന്‍ യോഹന്നാന്‍ , ദീപേഷ് സ്‌കറിയ , പീറ്റര്‍ വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ വൈകിട്ട് കലാമേള നഗറില്‍ എത്തി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

2

കവന്ട്രിയിലെ മൈറ്റൊന്‍ സ്‌കൂള്‍ പൂര്‍ണ്ണമായും കലാമേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്റെ മഹാകവി ഒ.എന്‍.വി. കുറുപ്പിന്റെ നാമധേയത്തിലുള്ള കലാമേള നഗര്‍ നാളെ യുകെയിലെ മലയാളികളുടെ കലാസ്‌നേഹത്തിനു സാക്ഷ്യം വഹിക്കും. കേരളീയ കലാരൂപങ്ങളെ ഇപ്പോഴും ഇടനെഞ്ചില്‍ ഒരു വികാരമായി കൊണ്ട് നടക്കുന്നവരാണ് യുകെ മലയാളികള്‍ എന്നതിന്റെ നേര്‍ സാക്ഷ്യമാണ് ഓരോ യുക്മ കലാമേളയും. കലാമേള നടക്കുന്ന നാല് സ്റ്റേജുകളിലെയും പ്രോഗ്രാം ചാര്‍ട്ട് മുന്‍കൂട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ ഇത് അനുസരിച്ച് വേണ്ടത്ര ഒരുക്കങ്ങളോടെ കൃത്യ സമയത്ത് തന്നെ അതാത് സ്റ്റേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
1
കലാമേളയുടെ വിവിധ സ്റ്റേജുകളുടെ പ്രോഗ്രാം ചാര്‍ട്ട് താഴെ കൊടുത്തിരിക്കുന്നു.

unnamed-17

 

 

 

 

 

 

 

 

കലാമേളയുടെ  നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് ചുവടെ ചേര്‍ക്കുന്നു.

MYTON SCHOOL ,
MYTON ROAD ,
WARWICK
CV34 6PJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more