1 GBP = 103.12

ലതാ മങ്കേഷ്‌കർ നഗരിയിലെ അഞ്ചു വേദികൾ; ഇടതടവില്ലാതെയുള്ള മത്സരങ്ങളുടെയും വേദികളുടെയും നിയന്ത്രണങ്ങൾ ഇവരുടെ കയ്യിൽ ഭദ്രം

ലതാ മങ്കേഷ്‌കർ നഗരിയിലെ അഞ്ചു വേദികൾ; ഇടതടവില്ലാതെയുള്ള മത്സരങ്ങളുടെയും വേദികളുടെയും നിയന്ത്രണങ്ങൾ ഇവരുടെ കയ്യിൽ ഭദ്രം

ഗ്ലോസ്റ്റെർഷെയർ: യുക്മ കലാമേളയിൽ വേദികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സുഗമമായ ഇടതടവില്ലാതെയുള്ള മത്സരങ്ങൾ നിയന്ത്രിക്കുന്നതിനും നേതൃത്വം ചുമതലപ്പെടുത്തിയത് പരിചയസമ്പന്നരെ. രാവിലെ പത്തര മണിയോടെ ആരംഭിച്ച മത്സരങ്ങൾക്ക് മത്സരാർത്ഥികളെ വിവിധ വേദികളിലെത്തിക്കുന്നതിനും സമയബന്ധിതമായി മത്സരങ്ങൾ നടത്തുന്നതിനും സ്റ്റേജ് മാനേജർമാർ നടത്തുന്ന പ്രവർത്തനങ്ങൾ ചെറുതല്ല.

ഏറ്റവുമധികം നൃത്തയിനങ്ങൾ അവതരിപ്പിക്കപ്പെടുന്ന സ്റ്റേജ് ഒന്നിൽ യുക്മ ദേശീയ വൈസ് പ്രസിഡന്റ് ഷീജോ വർഗ്ഗീസും യോർക്ഷെയർ ആൻഡ് ഹാംബർ റീജിയൺ പ്രസിഡന്റ് വർഗ്ഗീസ് ഡാനിയുമാണ് സ്റ്റേജ് മാനേജര്മാരായി പ്രവർത്തിക്കുന്നത്. നോർത്ത് വെസ്റ്റ് റീജിയണിലെ വാറിംഗ്ടൺ മലയാളി അസോസിയേഷൻ അംഗമാണ് ഷീജോ വർഗ്ഗീസ്, വർഗ്ഗീസ് ഡാനി യോർക്ഷെയർ ആൻഡ് ഹംബർ റീജിയണിലെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ അംഗമാണ്.

സ്റ്റേജ് രണ്ടിൽ മാനേജർമാരായി സൗത്ത് വെസ്റ്റ് റീജിയണിലെ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ അംഗമായ റോബി മേക്കരയും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ സെക്രട്ടറിയും ബെഡ്ഫോർഡ് മലയാളി അസോസിയേഷൻ അംഗമായ ജോബിൻ ജോർജ്ജുമാണ്. ഓരോ കാറ്റഗറിയിലുമുള്ള നൃത്തയിനങ്ങളാണ് സ്റ്റേജ് രണ്ടിൽ അവതരിപ്പിക്കപ്പെടുന്നത്.

സ്റ്റേജ് മൂന്നിൽ സൗത്ത് വെസ്റ്റ് റീജിയണിലെ തന്നെ സാലിസ്ബറി മലയാളി അസോസിയേഷൻ അംഗമായ സിൽവി ജോസും ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ അംഗമായ സണ്ണി ലൂക്കോസും മിഡ്‌ലാൻഡ്‌സ് റീജിയണിലെ കേരളാ കമ്യൂണിറ്റി ബാർട്ടൻ ഓൺ ട്രെന്റ് അംഗവും മുൻ ദേശീയ ഭാരവാഹിയുമായ അനിൽ ജോസുമാണ് മാനേജർമാരായി പ്രവർത്തിക്കുന്നത്.

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ടും കേരളാ കമ്യൂണിറ്റി ബാർട്ടൻ ഓൺ ട്രെന്റ് അംഗവുമായ ബിനു ഏലിയാസുമാണ് നൃത്തേതര വിഭാഗങ്ങളിലെ മത്സരങ്ങൾ നടക്കുന്ന സ്റ്റേജ് ഫോറിന്റെ നിയന്ത്രണം.

സംഗീത മത്സരങ്ങൾ നടക്കുന്ന സ്റ്റേജ് ഫൈവിൽ മിഡ്‌ലാൻഡ്‌സ് റീജിയൽ സെക്രട്ടറിയും റെഡിച്ച് മലയാളി അസോസിയേഷൻ അംഗവുമായ പീറ്റർ ജോസഫും റെഡിച്ച് മലയാളി അസോസിയേഷൻ അംഗങ്ങളായ ജോർജ്ജ് മാത്യുവും ലൂയിസ് മേനാച്ചേരിയുമാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more