1 GBP = 103.12

സൗഹൃദങ്ങളുടെ കലാമേളയിലേക്കു സ്നേഹപൂർവം…

സൗഹൃദങ്ങളുടെ കലാമേളയിലേക്കു സ്നേഹപൂർവം…

അനീഷ് ജോൺ, യുക്മ പി ആർ ഓ 

യുക്മ നാഷണൽ കലാമേളകൾ സൗഹൃദ കൂട്ടായ്മകളുടെ കുടിച്ചേരലുകളാണ് . നന്മയുടെയും സ്നേഹത്തിന്റെയും ഒരുമയുടെയും മലയാള കുട്ടായ്മകളാണ് യുക്മ നാഷണൽ കലാമേളകൾ സെൽഫിയുടെ ജലപ്രളയത്തിൽ സ്നേഹം പങ്കു വെക്കുന്ന സുഹൃത്തുക്കൾ . കുടുംബ ബന്ധങ്ങൾ , കുടിച്ചേരലുകൾ പങ്കു വെക്കലുകൾ എങ്ങനെ ഇവിടെ ചർച്ച ആവാത്തതായി ഒന്നുമില്ല , ആദ്യമായി യു കെ യിൽ കണ്ടു മുട്ടിയത് മുതൽ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ ഒരുമിച്ചായിരുന്നവർ , ആദ്യം വന്നപ്പോൾ ഒരുമിച്ചു താമസിച്ചിരുന്നവർ മത ജാതി സ്പര്ധയുടെ തൊട്ടു കൂടായ്മകൾക്കു അപ്പുറമായിരുന്നു യു കെയിലെ നന്മയുടെ കുട്ടു ചേരലുകളായി മാറുകയാണ് യുക്മയുടെ ഒൻപതാമത് നാഷണൽ കലാമേള .

ഒൻപതാമത് യുക്മ നാഷണൽ കലാമേളയിലെ ചർച്ചകൾ , കരിയർ ഗായിഡൻസ്‌ മുതൽ കുടുംബ സംഗമങ്ങൾക്കു വരെ വേദിയാവുന്നതു യുക്മ അംഗങ്ങളെ സംബന്ധിച്ചെടുത്തോളം അഭിമാന നിമിഷം . ഇവിടെ ചർച്ച ആകാത്തതായി എന്തുണ്ട് എന്ന ചോദ്യമാണ്ഉയരുന്നത് . ആദ്യ യുക്മ നാഷണൽ കമ്മിറ്റി അന്ന് നേരിട്ട വെല്ലുവിളികളുടെ അക്ഷരാര്ഥ വിജയത്തെ പറ്റി സംസാരിച്ചു കൊണ്ട് ഒരുമിച്ചു ചേർന്നപ്പോൾ ആദ്യ നാഷണൽ പ്രസിഡന്റ് വർഗീസ് ജോണും ആദ്യ സെക്രട്ടറി ബാല സജീവ് കുമാറും ആദ്യ ഓർഗനൈസിംഗ് സെക്രട്ടറിയും ഇപ്പോഴത്തെ നാഷണൽ പ്രസിഡണ്ടും ആയ മാമൻ ഫിലിപ്പ്തുടങ്ങിയർ അതിജീവനത്തിന്റെ സമര പാത വിശദീകരിക്കുകയായിരുന്നു .യുക്മ ഏറ്റെടുത്തു മുഖ്യ ധാരയിൽ എത്തിച്ച ആദ്യ സമരം ബർമിംഗ്ഹാമിൽ വെച്ച് നടത്തിയപ്പോൾ (ക്യാൻസൽ ചെയുന്ന പാസ്സ്പോർട്ടുകൾക്കു പണം ആവശ്യപ്പെടുന്ന കോൺസുലേറ്റ് നടപടിക്കെതിരെയായിരുന്നു ആ സമരം ).അന്ന് ഇന്ത്യൻ കോണ്സുലേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു വിജയിപ്പിച്ചതിന്റെ ആവേശം പങ്കു വച്ചു കൊണ്ട് അലൈഡ് ഡയറക്ടർ ജോയിച്ചേട്ടനും , മാമ്മനും ചർച്ചയിൽ സജീവമാകുമ്പോൾ നന്മ ഒട്ടും ചോർന്നു പോകാതെ കലാമേളയിൽ പങ്കെടുക്കുന്നതിന്റെ നന്മ വശം പറഞ്ഞു കൊണ്ട് ബ്രിസ്റ്റോളിൽ ബാത്തിൽ നിന്നും ദേവലാൽ ചർച്ചയിൽ സജീവമായി.

ആദ്യ കലാമേള മുതൽ സാന്നിധ്യമായിരുന്നു യുക്മയുടെ സന്തത സഹചാരിയുമായ എബി സെബാസ്റ്റ്യൻ യുക്മ വിശേഹസ്‌നഗലും നാട്ടു വിശേഷങ്ങളും രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക വാൽ കഷ്ണങ്ങൾ ചേർത്ത് കൊണ്ട് കുടിച്ചേരലുകൾക്കു ഊടും പാവുമാകുന്നു. ജനകീയ മുഖത്തേക്ക് യുക്മയെ അടുപ്പിച്ചതിന്റെ അനുഭവ സമ്പത്തുമായി വിജി കെ പിയും അഡ്വ ഫ്രാൻസിസ് മാത്യു എന്ന അസി ചേട്ടനും സംസാരിച്ചു തുടങ്ങിയപ്പോൾ ആദ്യ കാലങ്ങളിൽ സാമ്പത്തിക സഹായം ചെയ്തവരെ ഓരോരുത്തരെ പറ്റി അസി ചേട്ടൻ വാചാലനായി .

സെൽഫികളുമായി യുക്മ കലാമേളകളിൽ നിറഞ്ഞു നിൽക്കുകയാണ് യുവ താരങ്ങൾ .ചിത്രങ്ങൾ കഥ പറയുമ്പോൾ അവർക്കു സന്തോഷിക്കാം ഒൻപതാമത് നാഷ്ണൽ കലാമേളയെ വിജയത്തിൽ എത്തിച്ചുവെന്നു. പാപ്പാൻ പപ്പേട്ടൻ എന്ന ഫേസ് ബുക്ക്ഐ ഡി രേങിസ്ട്രറേൻ കൗണ്ടറിൽ ചർച്ച വിഷയമായത് യാദൃശ്ചികമായി . മാഞ്ചസ്റ്ററിൽ നിന്നും എഫ് ബി യിൽ സജീവമായി നിൽക്കുന്ന ജോയ് പോലീസ് എന്നറിയപ്പെടുന്ന ജോയ് ചേട്ടന് പത്മരാജ് എന്ന പപ്പൻ പപ്പേട്ടനെ അറിയാതെ തന്നേയ് ഫേസ് ബുക്ക് ഐഡിയെപ്പറ്റി സംസാരിച്ചപ്പോൾ പത്മകുമാറും അവിടെ നിന്ന് അത് ആസ്വദിക്കുന്നുണ്ടായിരുന്നു .

കലാമേളകൾ നന്മയുടെയും സൗഹൃദങ്ങളുടെയും പൂര പറ മ്പാകുമ്പോൾ കലാമേള മാത്രമല്ല യുക്മയുടെ അടിത്തറ തന്നേയ് ഇത്തരം കുടി ചേരലുകൾ ആണ് എന്ന സത്യം യുക്മ മനസിലാക്കുന്നു. കടലാസ് സംഘടനകൾ നാമം മാത്രമായി പോലും ആവേശിച്ചിട്ടില്ലാത്ത യു കെയിൽ നൂറോളം അസ്സോസിയേഷനുകളെ കോർത്തിണക്കി കൊണ്ട് മുൻപോട്ടു പോകുന്ന യുക്മയുടെ കരുത്തും ആവേശവും ഇത്തരം സംഗമങ്ങളാണ് ഇത് പോലെയുള്ള പങ്കു വെക്കലുകളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more