- യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
- ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
- ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
- ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
നവംബര്‍ 5 നു തീ പാറും ഇവര്‍ വരുന്നു കവന്ട്രിയിലേക്ക്
- Nov 01, 2016
അനീഷ് ജോണ്‍
യുക്മ പി ആര് ഒ
നിരവധി പ്രഗല്ഭരായ വിധി കര്‍ത്താക്കള്‍ ഒരേ സമയം വേദിയില്‍ വിധി നിര്‍ണ്ണയിക്കുമ്പോള്‍ അത് കൃത്യമായി കോര്‍ത്തിണക്കി കൊണ്ട് കലര്‍പ്പില്ലാതെ അര്‍ഹതക്കുള്ള അംഗീകാരം ആയി അത് മാറുന്ന അത്ഭുത കാഴ്ചയാണ് യുക്മ കലാമേള ചരിത്രം . കൃത്യമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് കൊണ്ട് സംയോജിതമായി അവതരിപ്പിക്കുന്ന ഏതൊരു കലാരൂപത്തിനും അംഗീകാരം കിട്ടിയിട്ടുണ്ട് എന്നതും യുക്മ കലാമേളയുടെ പ്രത്യേകതയാണ്. വിവിധ റിജിയനുകളെ പ്രതിനിധീകരിച്ചു മത്സരം സംഘടിപ്പിക്കപ്പെടുമ്പോള്‍ വിവാദങ്ങള്‍ക്കു ഇട നല്‍കാത്ത വിധം സുതാര്യമായി പ്രവര്‍ത്തിക്കുവാന്‍ യുക്മ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. യുകെയിലെ അറിയപ്പെടുന്ന എല്ലാ ഷോകള്‍ക്കും ഇന്ന് നിരവധി നര്‍ത്തകരും, നര്‍ത്തകികളും സ്വന്തം. ഇത്തരത്തില്‍ ഉയര്‍ന്നു വന്നു ഇന്ന് യുകെയിലെ നൃത്ത ഗ്രൂപ്പുകള്‍ ഒട്ടു മിക്കതും കയ്യടക്കി വാഴുന്ന കലാകാരന്മാരുടെ ആദ്യ കളരി ആയി യുക്മ നാഷണല്‍ കലാമേള വേദി ആണെന്ന് എന്നത് പരക്കെ അംഗീകരിച്ച സത്യം.
യുക്മയുടെ വിവിധ റീജിയനുകളില്‍ വാശിയേറിയ മത്സരങ്ങളില്‍ വിജയിച്ചു വരുന്ന പ്രതിഭകള്‍ മാറ്റുരക്കുന്ന വാശിയേറിയ മത്സരം ആണ് അരങ്ങേറാന്‍ പോകുന്നത്. വെറും നാലു ദിനങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന മത്സരത്തിലേക്കായി വാശിയേറിയ ഒരുക്കത്തിലാണ് ഈ കലാകാരന്മാര്.
വിജയം കൊയ്യാന്‍ മിഡ്ലാന്‍ഡ്സ് തയ്യാര്‍
മൂന്ന് വേദികളിലായി അരങ്ങേറിയ മിഡ്ലാണ്ട്സ് കലാമേളയില്‍ SMA സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് 106 പോയിന്റ് നേടി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. BCMC ബര്‍മിംഗ്ഹാം രണ്ടാം സ്ഥാനതെത്തി. ലെസ്റ്റര്‍ കേരള കമ്യൂണിറ്റിക്കാണ് മൂന്നാം സ്ഥാനം .SMA സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നുള്ള സെറിന്‍ റൈനുവും KCA റെഡിച്ചില്‍ നിന്നുള്ള ലിന്ടു ടോമും കലാതിലകപ്പട്ടം പങ്കിട്ടു.കവന്റ്രി കേരള കമ്യൂണിറ്റിയുടെ അബ്രഹാം കുര്യനാണ് കലാപ്രതിഭ. കിഡ്സ് വിഭാഗത്തില്‍ സെറിന്‍ റെയ്നുവും സബ് ജൂനിയര്‍ വിഭാഗത്തില്‍ ജോവാന് റോസ് തോമസും ജൂനിയര്‍ വിഭാഗത്തില്‍ ലിന്ടു ടോമും സീനിയര്‍ വിഭാഗത്തില്‍ അബ്രഹാം ജോര്‍ജും വ്യക്തിഗത ചാമ്പ്യന്മാരായി. ഏറെ ആവേശം നിറച്ച മത്സരങ്ങള്‍ക്ക് ശേഷം രാത്രി പതിനൊന്നു മണിയോടെ കലാമേളയ്ക്ക് കൊടിയിറങ്ങി…..
അരയും തലയും മുറുക്കി ഈസ്റ്റ് ആംഗ്ലിയ
പ്രശസ്ത സിനിമാ നടി ശോഭന തിരി കൊളുത്തി ഉദ്ഘാടനം ചെയ്ത കലാമേള അസോസിയേഷനുകളൂടെ പങ്കാളിത്തം കൊണ്ടും കലാമത്സരങ്ങളുടെ മേന്മകൊണ്ടും മികച്ചു നിന്നു. ബാസില്ഡണ് മലയാളി അസോസിയേഷന് ആതിഥേയത്വം വഹിച്ച കലാമേളയില്‍ 121 പോയിന്റോടെ നോര്‍വിച്ച് മലയാളി അസോസിയേഷന് ബ്രിട്ടീഷ് പത്രം ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കി. കലാമേളയുടെ അവസാനം വരെ നോര്‍വിച്ചുമായി ഇഞ്ചോടിഞ്ച് പോരാടി ഇപ്സ്വ്വിച്ച് മലയാളി അസോസിയേഷന് 107 പോയിന്റോടെ പി വി മത്തായി പുതുവേലില്‍ സ്പോണ്സര് ചെയ്ത റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. പുതിയതായി അംഗത്വമെടുത്ത ഏലിസ്ബറി മലയാളി അസോസിയേസന്‍ മൂന്നാം സ്ഥാനവും ലൂട്ടന്‍ മലയാളി അസോസിയേഷന് നാലാം സ്ഥാനവും കരസ്ഥമാക്കി.വ്യക്തിഗത ചാമ്പ്യന്‍ പട്ടമായ കലാതിലകം കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മത്സരാര്‍ത്ഥി അര്‍ച്ചന ഷഹ സജീനും കലാ പ്രതിഭ ഇപ്സ്വിച്ച് മലയാളി അസോസിയേഷന് അംഗമായ ഷോണ്‍ ഷിബിയും നേടി. അര്‍ച്ചന ഭരതനാട്ട്യത്തിലും മോഹിനിയാട്ടത്തിലും സിനിമാറ്റിക് ഡാന്‍സിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി 15 പോയിന്റ് നേടിയപ്പോള്‍ സിനിമാറ്റിക് ഡാന്‍സില്‍ ഒന്നാം സ്ഥാനവും ഫാന്‍സി ഡ്രസ്സില്‍ മൂന്നാം സ്ഥാനവും നേടി ഷോണ്‍ ആറ് പോയിന്റോടെ കലാപ്രതിഭയായി.മറ്റ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകള്‍ ഇപ്രകാരമാണ്:
കിഡ്സ് – ജിയ ജെനീീഷ് ഇപ്സ്വിച്ച് മലയാളി അസോസിയേഷന്, സബ് ജ്യുനിയേഴ്സ് – ടെസ്സാ സൂസന് കേംബ്രിഡ്ജ് മലയാളി അസോസിയേഷന്, ജ്യുനിയേഴ്സ്- ആനി അലോഷ്യസ് ലൂട്ടന്‍, സീനിയേഴ്സ് – അര്‍ച്ചന സജീന് കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി. .
അര കൈ നോക്കാന്‍ സൗത്ത് വെസ്റ്റ് തയാര്‍
ബോണ്‍മൗത്തില്‍ വെച്ചു നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ചാമ്പ്യന്‍ഷിപ് ട്രോഫി കരസ്ഥമാക്കിയത് വഴി ഒരു പുതിയ ചരിത്രം തന്നെയാണ് ജി എം എ അതിന്റെ തങ്ക താളുകളില്‍ എഴുതി ചേര്‍ത്തത്. ഇതോട് കൂടി മൂന്നാം തവണയാണ് ജി എം എ തുടര്‍ച്ചയായി ഈ എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കുന്നത്. ദിയാ ബൈജു, സംഗീത ജോഷി, ബെനീറ്റ ബിനുമോന്- അതാതു വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി യുക്മ സൗത്ത് വെസ്റ്റ് കലാമേള 2016 ലെ വ്യക്തിഗത ചാമ്പ്യന്മാര് ആയി ജിഎംഎയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ കൊച്ചു മിടുക്കികള്‍ ഇവരാണ്,
1. കിഡ്സ് വ്യക്തിഗത ചാമ്പ്യന്‍ – ദിയാ ബൈജു
2. സബ് ജൂനിയര്‍ വ്യക്തിഗത ചാമ്പ്യന്‍ – സംഗീത ജോഷി
3. ജൂനിയര്‍ വ്യക്തിഗത ചാമ്പ്യന്‍ – ബെനീറ്റ ബിനുമോന്
4. കലാതിലകം – ബെനീറ്റ ബിനുമോന്
എല്ലാ വിഭാഗങ്ങളിലും വെച്ച് ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയാണ് ബെനീറ്റ ബിനുമോന് കലാതിലകം എന്ന പുരസ്കാരത്തിന് അര്‍ഹയായത്.
വാശിയോടെ സൗത്ത് ഈസ്റ്റ് വരുന്നു
ആവേശം ജ്വലിപ്പിച്ചു അക്ഷരാര്‍ത്ഥത്തില്‍ കേരള കലയുടെ കേളീരംഗമായി മാറിയ യുക്മ സൗത്ത് ഈസ്റ്റ് കലാമേളയില്‍ ആതിഥേയരായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി , വോക്കിംഗ് മലയാളി അസോസിയേഷന് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ആദ്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ വോക്കിംഗ് മലയാളി അസോസിയേഷനിലെ ആന്‍ തെരേസാ വര്‍ഗ്ഗീസ് കലാതിലകമായി , കലാപ്രതിഭാ പട്ടം ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയിലെ ആല്വിന് ഷാജി കരസ്ഥമാക്കി തുടര്‍ച്ചയായി രണ്ടാം തവണയാണ് ആല്വിന് കലാപ്രതിഭയാകുന്നത്, കിഡ്സ് വിഭാഗത്തില്‍ ഡികെസിയിലെ തന്നെ ഷാരണ്‍ സെബാസ്റ്റ്യന്‍ വ്യക്തിഗത ചാമ്പ്യനായപ്പോള്‍ സബ്ജൂനിയര് വിഭാഗത്തില്‍ ക്രിസ്റ്റിനാ ജയിംസും (DKC ) ജൂനിയര്‍ വിഭാഗത്തില്‍ വോക്കിങ്ങിലെ ആന്‍ തെരേസാ വര്‍ഗ്ഗീസ് ചാമ്പ്യനായപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ ഡികെസി യിലെ മിനി തോമസും ഫേബാ ഷാജിയും തുല്യ പോയിന്റുകള്‍ നേടി പങ്കിട്ടു . തുടര്‍ച്ചയായ മൂന്നാം തവണയും കൂടുതല്‍ മത്സരാര്ത്ഥികെളെ പങ്കെടുപ്പിക്കുന്നതിലുള്ള ട്രോഫി ഡി കെ സി കരസ്ഥമാക്കി എഴുപത്തി അഞ്ചു മത്സരാര്‍ത്ഥികളാണ് ഡികെസിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
പോരാട്ട വീര്യം ചോരാതെ യോര്‍ക്ക് ഷെയര്‍ ഹംബര്‍
വെയ്ക്ക്ഫീല്ഡില് കൊടിയിറങ്ങി.ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്കൊടുവില്‍ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന് (SKCA) 126 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാര്ക്കുള്ള ജോര്‍ജ് കണ്ണംകുളം മെമ്മൊറിയല്‍ ട്രോഫി സ്വന്തമാക്കി.105 പോയിന്റ് നേടിയ കീത്ത് ലി മലയാളി അസോസിയേഷനാണ് (KMA) Mrs &Mr ജോര്‍ജ് വാരാമണ്ണില്‍ മെമ്മൊറിയല്‍ ട്രോഫി. ഈസ്റ്റ് യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്ഗനൈസേഷന് ഹള്‍ (86 പോയിന്റ്)വേക് ഫീല്‍ഡ് മലയാളി അസോസിയേഷന് (80) എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. കലാതിലകപ്പട്ടം ജിഷ്ന മേരി വര്‍ഗ്ഗീസ് (SKCA) സ്വന്തമാക്കിയപ്പോള്‍ കലാപ്രതിഭയായത് ഷെറിന് ജോസ് (SKCA)ആണ്.
ജിഷ്നയും ഷെറിനും തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ നേട്ടം കരസ്ഥമാക്കുന്നത്. വ്യക്തിഗത ചാമ്പ്യന്മാര് യഥാക്രമം കിഡ്സ് വിഭാഗം ഇവ കുര്യാക്കോസ് (ഈസ്റ്റ് യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്ഗനൈസേഷന് ഹള്‍ )സബ് ജൂനിയര്‍ വിഭാഗം മെലനി ബിജു (ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന് ),ജൂനിയര്‍ വിഭാഗം ദിവ്യാ സെബാസ്റ്റ്യന്‍ (കീത് ലീ മലയാളി അസോസിയേഷന് )സീനിയര്‍ വിഭാഗം സാന്‍ ജോര്‍ജ്ജ് തോമസ് (ഈസ്റ്റ് യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്ഗനൈസേഷന് ഹള്‍) എന്നിവരാണ്.
കഴിവ് തെളിയിക്കുവാന്‍ നോര്‍ത്ത് വെസ്റ്റ് വരുന്നു
യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയില്‍ കലാമേള കിരീടം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും റണ്ണേഴ്സ്അപ്പ് കിരീടം ബോള്ട്ടന് മലയാളി അസോസിയേഷനും മൂന്നാം സ്ഥാനം വാറിംഗ്ട്ടന്‍ മലയാളി അസോസിയേഷനും കരസ്ഥമാക്കി.കലാപ്രതിഭയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള അലിക് മാത്യുവും കലാതിലകമായി ബോള്ട്ടന് മലയാളി അസോസിയേഷനില്‍ നിന്നുള്ള ഡിയ ടോമിയും തെരഞ്ഞെടുക്കപ്പെട്ടു. കിഡ്സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ബോള്ട്ടന് മലയാളി അസോസിയേഷനില്‍ നിന്നുള്ള ആന്‍ ടോമിയും സബ് ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ലിവര്‍പൂള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള അലിക് മാത്യുവും ജൂനിയര്‍ വിഭാഗത്തില്‍ ബോള്ട്ടന് മലയാളി അസോസിയേഷനില്‍ നിന്നുള്ള ഡിയ ടോമിയും സീനിയര്‍ വിഭാഗത്തില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ജിക്സി സഞ്ജീവും തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ അസോസിയേഷനുകളും അതിലെ അംഗങ്ങളും ഈ കലാമേളയെ ഒരു ഉത്സവമാക്കി മാറ്റുകയായിരുന്നു എന്ന് നിസ്സംശയം പറയാം.
സുതാര്യമായി യുക്മ സ്നേഹികളുടെ വാക്കുകളെ മാനിച്ചു കൊണ്ടും അഭിപ്രായങ്ങളെ സ്വരൂപിച്ചു കൊണ്ടും കത്തുകള്‍ മുഖേനയും വിവിധ അംഗ അസ്സോസ്സിയെഷനുകളെയും യുകെയിലെ പ്രവാസി മലയാളികളെ പത്ര മാധ്യമങ്ങളില്‍ കുടി ബന്ധപെട്ടു കൊണ്ടും അഭിപ്രായ ഐക്യം സ്വരൂപിക്കുവാനും യുക്മ ദേശിയ ഭരണ സമിതിക്കു കഴിഞ്ഞു. അടുക്കും ചിട്ടയുമായി വിവിധ റിജിയനുകളില്‍ നാഷണല്‍ കലാമേളയുടെ ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ കൊവെന്‍ട്രി കേരളം കമ്മ്യുണിറ്റിയുടെ നിരവധി പ്രവര്‍ത്തങ്ങള്‍ പിന്നാമ്പുറത്ത് നടന്നു കൊണ്ടിരിക്കുന്നു.
Latest News:
യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
അലക്സ് വർഗ്ഗീസ്, നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ യുക്മ ദേശീയ സമിതിയുടെ പ്രവർത്തനങ്ങളെ വിലയിര...യുഎൻഎഫ് സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിലും നേഴ്സസ് ദിനാചരണത്തിലും മേഖലയിലെ വിവിധ വിഷയങ്ങളിൽ സംവ...
യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചു മെയ് പതിനൊന്നിന...അന്താരാഷ്ട്ര നേഴ്സസ് ദിനാചരണം കെങ്കേമമാക്കാൻ യുക്മ നഴ്സസ് ഫോറം; യുകെയിലെ മുഴുവൻ മലയാളി നേഴ്സുമാരെ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോട് അനുബന...യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാചരണം മെയ് 11 ന് നോട്ടിംഗ്ഹാമിൽ.... പഠനക്ളാസ്സുകളോടൊപ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോട് അനുബന...2024 ലെ സുപ്രധാന ഇവന്റുകൾ പ്രഖ്യാപിച്ചുകൊണ്ട് യുക്മ - ദേശീയ കായികമേള ജൂൺ 29 ന്.... കേരളപൂരം വള്ളംകള...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ദേശീയ സമിതി, 2024 ൽ യുക്മ സംഘടിപ്പ...പതിനാലാമത് യുക്മ ദേശീയ കലാമേള സമ്മാനദാന ചടങ്ങിന് പരിസമാപ്തി; ആറായിരത്തോളം കലാകാരന്മാർ അണിനിരന്ന കലാമ...
കൊവെൻട്രി: ചെൽറ്റൻഹാം ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറിൽ വെച്ച് നവംബർ നാലിന് നടന്ന പതിനാലാമത് യുക്മ ദേ...യുക്മ ദേശീയ കലാമേള 2023: വിജയികൾക്ക് സമ്മാന വിതരണം ഇന്ന്; മുഖ്യാതിഥി തോമസ് ചാഴികാടൻ എം.പി യുകെയിലെത്...
അലക്സ് വർഗ്ഗീസ്, (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗ...യുക്മ ദേശീയ കലാമേള 2023: വിജയികൾക്ക് സമ്മാന വിതരണം നവംബർ 25ന് കവൻട്രിയിലെ കാർഡിനൽ വൈസ്മാൻ സ്കൂളിൽ; ത...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറ...
Post Your Comments Here ( Click here for malayalam )
Latest Updates
- യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR ‘INDIA” ഏപ്രിൽ 20 – ന് (ശനിയാഴ്ച); ഉൽഘാടനം : എം ലിജു റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റണി ആദർശമുള്ള നേതാവാണെന്നും പാർട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മകൻ തോൽക്കുമെന്ന് എ കെ ആൻ്റണി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാകാം അനിൽ ആൻ്റണിയെ പിന്തുണയ്ക്കാത്തതെന്നും കൂട്ടിച്ചേർത്തു. അനിൽ ആൻ്റണിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയാം. വോട്ടെടുപ്പ് ദിവസം അച്ഛൻ്റെ അനുഗ്രഹം വാങ്ങിവേണം ഇറങ്ങാൻ. ആൻ്റണിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും എന്നാൽ
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവയാണ് മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്നത്. നിർദിഷ്ട അഹമ്മദാബാദ്
click on malayalam character to switch languages