- നിജ്ജാറിന്റെ കൊലപാതകം; ഇന്ത്യയുടെ പങ്കിനുള്ള തെളിവുകൾ ഫൈവ് ഐസ് കൈമാറിയെന്ന് യു.എസ്
- അഭയം തേടി എത്തുന്നവരിൽ നിശ്ചിത എണ്ണം ആളുകളെ നിയമപ്രകാരം സ്വീകരിക്കാൻ രാജ്യങ്ങൾ തയാറാകണമെന്ന് മാർപാപ്പ
- പാശ്ചാത്യ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് റഷ്യൻ വിദേശകാര്യമന്ത്രി
- എ ലെവൽ വിദ്യാഭ്യാസത്തിൽ സുപ്രധാന പരിഷ്കരണം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്
- ഇന്ത്യയുമായി ക്രിയാത്മകമായി പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- യുക്രെയ്നും അമേരിക്കയും സംയുക്തമായി ആയുധനിർമാണത്തിന് ധാരണ
- 19ാം ഏഷ്യൻ ഗെയിംസിന് ഇന്ന് ചൈനീസ് നഗരമായ ഹാങ്ചോവിൽ ഔദ്യോഗിക തുടക്കം
നവംബര്‍ 5 നു തീ പാറും ഇവര്‍ വരുന്നു കവന്ട്രിയിലേക്ക്
- Nov 01, 2016

അനീഷ് ജോണ്‍
യുക്മ പി ആര് ഒ
നിരവധി പ്രഗല്ഭരായ വിധി കര്‍ത്താക്കള്‍ ഒരേ സമയം വേദിയില്‍ വിധി നിര്‍ണ്ണയിക്കുമ്പോള്‍ അത് കൃത്യമായി കോര്‍ത്തിണക്കി കൊണ്ട് കലര്‍പ്പില്ലാതെ അര്‍ഹതക്കുള്ള അംഗീകാരം ആയി അത് മാറുന്ന അത്ഭുത കാഴ്ചയാണ് യുക്മ കലാമേള ചരിത്രം . കൃത്യമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് കൊണ്ട് സംയോജിതമായി അവതരിപ്പിക്കുന്ന ഏതൊരു കലാരൂപത്തിനും അംഗീകാരം കിട്ടിയിട്ടുണ്ട് എന്നതും യുക്മ കലാമേളയുടെ പ്രത്യേകതയാണ്. വിവിധ റിജിയനുകളെ പ്രതിനിധീകരിച്ചു മത്സരം സംഘടിപ്പിക്കപ്പെടുമ്പോള്‍ വിവാദങ്ങള്‍ക്കു ഇട നല്‍കാത്ത വിധം സുതാര്യമായി പ്രവര്‍ത്തിക്കുവാന്‍ യുക്മ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. യുകെയിലെ അറിയപ്പെടുന്ന എല്ലാ ഷോകള്‍ക്കും ഇന്ന് നിരവധി നര്‍ത്തകരും, നര്‍ത്തകികളും സ്വന്തം. ഇത്തരത്തില്‍ ഉയര്‍ന്നു വന്നു ഇന്ന് യുകെയിലെ നൃത്ത ഗ്രൂപ്പുകള്‍ ഒട്ടു മിക്കതും കയ്യടക്കി വാഴുന്ന കലാകാരന്മാരുടെ ആദ്യ കളരി ആയി യുക്മ നാഷണല്‍ കലാമേള വേദി ആണെന്ന് എന്നത് പരക്കെ അംഗീകരിച്ച സത്യം.
യുക്മയുടെ വിവിധ റീജിയനുകളില്‍ വാശിയേറിയ മത്സരങ്ങളില്‍ വിജയിച്ചു വരുന്ന പ്രതിഭകള്‍ മാറ്റുരക്കുന്ന വാശിയേറിയ മത്സരം ആണ് അരങ്ങേറാന്‍ പോകുന്നത്. വെറും നാലു ദിനങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന മത്സരത്തിലേക്കായി വാശിയേറിയ ഒരുക്കത്തിലാണ് ഈ കലാകാരന്മാര്.
വിജയം കൊയ്യാന്‍ മിഡ്ലാന്‍ഡ്സ് തയ്യാര്‍
മൂന്ന് വേദികളിലായി അരങ്ങേറിയ മിഡ്ലാണ്ട്സ് കലാമേളയില്‍ SMA സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് 106 പോയിന്റ് നേടി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. BCMC ബര്‍മിംഗ്ഹാം രണ്ടാം സ്ഥാനതെത്തി. ലെസ്റ്റര്‍ കേരള കമ്യൂണിറ്റിക്കാണ് മൂന്നാം സ്ഥാനം .SMA സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നുള്ള സെറിന്‍ റൈനുവും KCA റെഡിച്ചില്‍ നിന്നുള്ള ലിന്ടു ടോമും കലാതിലകപ്പട്ടം പങ്കിട്ടു.കവന്റ്രി കേരള കമ്യൂണിറ്റിയുടെ അബ്രഹാം കുര്യനാണ് കലാപ്രതിഭ. കിഡ്സ് വിഭാഗത്തില്‍ സെറിന്‍ റെയ്നുവും സബ് ജൂനിയര്‍ വിഭാഗത്തില്‍ ജോവാന് റോസ് തോമസും ജൂനിയര്‍ വിഭാഗത്തില്‍ ലിന്ടു ടോമും സീനിയര്‍ വിഭാഗത്തില്‍ അബ്രഹാം ജോര്‍ജും വ്യക്തിഗത ചാമ്പ്യന്മാരായി. ഏറെ ആവേശം നിറച്ച മത്സരങ്ങള്‍ക്ക് ശേഷം രാത്രി പതിനൊന്നു മണിയോടെ കലാമേളയ്ക്ക് കൊടിയിറങ്ങി…..
അരയും തലയും മുറുക്കി ഈസ്റ്റ് ആംഗ്ലിയ
പ്രശസ്ത സിനിമാ നടി ശോഭന തിരി കൊളുത്തി ഉദ്ഘാടനം ചെയ്ത കലാമേള അസോസിയേഷനുകളൂടെ പങ്കാളിത്തം കൊണ്ടും കലാമത്സരങ്ങളുടെ മേന്മകൊണ്ടും മികച്ചു നിന്നു. ബാസില്ഡണ് മലയാളി അസോസിയേഷന് ആതിഥേയത്വം വഹിച്ച കലാമേളയില്‍ 121 പോയിന്റോടെ നോര്‍വിച്ച് മലയാളി അസോസിയേഷന് ബ്രിട്ടീഷ് പത്രം ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കി. കലാമേളയുടെ അവസാനം വരെ നോര്‍വിച്ചുമായി ഇഞ്ചോടിഞ്ച് പോരാടി ഇപ്സ്വ്വിച്ച് മലയാളി അസോസിയേഷന് 107 പോയിന്റോടെ പി വി മത്തായി പുതുവേലില്‍ സ്പോണ്സര് ചെയ്ത റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. പുതിയതായി അംഗത്വമെടുത്ത ഏലിസ്ബറി മലയാളി അസോസിയേസന്‍ മൂന്നാം സ്ഥാനവും ലൂട്ടന്‍ മലയാളി അസോസിയേഷന് നാലാം സ്ഥാനവും കരസ്ഥമാക്കി.വ്യക്തിഗത ചാമ്പ്യന്‍ പട്ടമായ കലാതിലകം കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മത്സരാര്‍ത്ഥി അര്‍ച്ചന ഷഹ സജീനും കലാ പ്രതിഭ ഇപ്സ്വിച്ച് മലയാളി അസോസിയേഷന് അംഗമായ ഷോണ്‍ ഷിബിയും നേടി. അര്‍ച്ചന ഭരതനാട്ട്യത്തിലും മോഹിനിയാട്ടത്തിലും സിനിമാറ്റിക് ഡാന്‍സിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി 15 പോയിന്റ് നേടിയപ്പോള്‍ സിനിമാറ്റിക് ഡാന്‍സില്‍ ഒന്നാം സ്ഥാനവും ഫാന്‍സി ഡ്രസ്സില്‍ മൂന്നാം സ്ഥാനവും നേടി ഷോണ്‍ ആറ് പോയിന്റോടെ കലാപ്രതിഭയായി.മറ്റ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകള്‍ ഇപ്രകാരമാണ്:
കിഡ്സ് – ജിയ ജെനീീഷ് ഇപ്സ്വിച്ച് മലയാളി അസോസിയേഷന്, സബ് ജ്യുനിയേഴ്സ് – ടെസ്സാ സൂസന് കേംബ്രിഡ്ജ് മലയാളി അസോസിയേഷന്, ജ്യുനിയേഴ്സ്- ആനി അലോഷ്യസ് ലൂട്ടന്‍, സീനിയേഴ്സ് – അര്‍ച്ചന സജീന് കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി. .
അര കൈ നോക്കാന്‍ സൗത്ത് വെസ്റ്റ് തയാര്‍
ബോണ്‍മൗത്തില്‍ വെച്ചു നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ചാമ്പ്യന്‍ഷിപ് ട്രോഫി കരസ്ഥമാക്കിയത് വഴി ഒരു പുതിയ ചരിത്രം തന്നെയാണ് ജി എം എ അതിന്റെ തങ്ക താളുകളില്‍ എഴുതി ചേര്‍ത്തത്. ഇതോട് കൂടി മൂന്നാം തവണയാണ് ജി എം എ തുടര്‍ച്ചയായി ഈ എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കുന്നത്. ദിയാ ബൈജു, സംഗീത ജോഷി, ബെനീറ്റ ബിനുമോന്- അതാതു വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി യുക്മ സൗത്ത് വെസ്റ്റ് കലാമേള 2016 ലെ വ്യക്തിഗത ചാമ്പ്യന്മാര് ആയി ജിഎംഎയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ കൊച്ചു മിടുക്കികള്‍ ഇവരാണ്,
1. കിഡ്സ് വ്യക്തിഗത ചാമ്പ്യന്‍ – ദിയാ ബൈജു
2. സബ് ജൂനിയര്‍ വ്യക്തിഗത ചാമ്പ്യന്‍ – സംഗീത ജോഷി
3. ജൂനിയര്‍ വ്യക്തിഗത ചാമ്പ്യന്‍ – ബെനീറ്റ ബിനുമോന്
4. കലാതിലകം – ബെനീറ്റ ബിനുമോന്
എല്ലാ വിഭാഗങ്ങളിലും വെച്ച് ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയാണ് ബെനീറ്റ ബിനുമോന് കലാതിലകം എന്ന പുരസ്കാരത്തിന് അര്‍ഹയായത്.
വാശിയോടെ സൗത്ത് ഈസ്റ്റ് വരുന്നു
ആവേശം ജ്വലിപ്പിച്ചു അക്ഷരാര്‍ത്ഥത്തില്‍ കേരള കലയുടെ കേളീരംഗമായി മാറിയ യുക്മ സൗത്ത് ഈസ്റ്റ് കലാമേളയില്‍ ആതിഥേയരായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി , വോക്കിംഗ് മലയാളി അസോസിയേഷന് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ആദ്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ വോക്കിംഗ് മലയാളി അസോസിയേഷനിലെ ആന്‍ തെരേസാ വര്‍ഗ്ഗീസ് കലാതിലകമായി , കലാപ്രതിഭാ പട്ടം ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയിലെ ആല്വിന് ഷാജി കരസ്ഥമാക്കി തുടര്‍ച്ചയായി രണ്ടാം തവണയാണ് ആല്വിന് കലാപ്രതിഭയാകുന്നത്, കിഡ്സ് വിഭാഗത്തില്‍ ഡികെസിയിലെ തന്നെ ഷാരണ്‍ സെബാസ്റ്റ്യന്‍ വ്യക്തിഗത ചാമ്പ്യനായപ്പോള്‍ സബ്ജൂനിയര് വിഭാഗത്തില്‍ ക്രിസ്റ്റിനാ ജയിംസും (DKC ) ജൂനിയര്‍ വിഭാഗത്തില്‍ വോക്കിങ്ങിലെ ആന്‍ തെരേസാ വര്‍ഗ്ഗീസ് ചാമ്പ്യനായപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ ഡികെസി യിലെ മിനി തോമസും ഫേബാ ഷാജിയും തുല്യ പോയിന്റുകള്‍ നേടി പങ്കിട്ടു . തുടര്‍ച്ചയായ മൂന്നാം തവണയും കൂടുതല്‍ മത്സരാര്ത്ഥികെളെ പങ്കെടുപ്പിക്കുന്നതിലുള്ള ട്രോഫി ഡി കെ സി കരസ്ഥമാക്കി എഴുപത്തി അഞ്ചു മത്സരാര്‍ത്ഥികളാണ് ഡികെസിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
പോരാട്ട വീര്യം ചോരാതെ യോര്‍ക്ക് ഷെയര്‍ ഹംബര്‍
വെയ്ക്ക്ഫീല്ഡില് കൊടിയിറങ്ങി.ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്കൊടുവില്‍ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന് (SKCA) 126 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാര്ക്കുള്ള ജോര്‍ജ് കണ്ണംകുളം മെമ്മൊറിയല്‍ ട്രോഫി സ്വന്തമാക്കി.105 പോയിന്റ് നേടിയ കീത്ത് ലി മലയാളി അസോസിയേഷനാണ് (KMA) Mrs &Mr ജോര്‍ജ് വാരാമണ്ണില്‍ മെമ്മൊറിയല്‍ ട്രോഫി. ഈസ്റ്റ് യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്ഗനൈസേഷന് ഹള്‍ (86 പോയിന്റ്)വേക് ഫീല്‍ഡ് മലയാളി അസോസിയേഷന് (80) എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. കലാതിലകപ്പട്ടം ജിഷ്ന മേരി വര്‍ഗ്ഗീസ് (SKCA) സ്വന്തമാക്കിയപ്പോള്‍ കലാപ്രതിഭയായത് ഷെറിന് ജോസ് (SKCA)ആണ്.
ജിഷ്നയും ഷെറിനും തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ നേട്ടം കരസ്ഥമാക്കുന്നത്. വ്യക്തിഗത ചാമ്പ്യന്മാര് യഥാക്രമം കിഡ്സ് വിഭാഗം ഇവ കുര്യാക്കോസ് (ഈസ്റ്റ് യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്ഗനൈസേഷന് ഹള്‍ )സബ് ജൂനിയര്‍ വിഭാഗം മെലനി ബിജു (ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന് ),ജൂനിയര്‍ വിഭാഗം ദിവ്യാ സെബാസ്റ്റ്യന്‍ (കീത് ലീ മലയാളി അസോസിയേഷന് )സീനിയര്‍ വിഭാഗം സാന്‍ ജോര്‍ജ്ജ് തോമസ് (ഈസ്റ്റ് യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്ഗനൈസേഷന് ഹള്‍) എന്നിവരാണ്.
കഴിവ് തെളിയിക്കുവാന്‍ നോര്‍ത്ത് വെസ്റ്റ് വരുന്നു
യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയില്‍ കലാമേള കിരീടം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും റണ്ണേഴ്സ്അപ്പ് കിരീടം ബോള്ട്ടന് മലയാളി അസോസിയേഷനും മൂന്നാം സ്ഥാനം വാറിംഗ്ട്ടന്‍ മലയാളി അസോസിയേഷനും കരസ്ഥമാക്കി.കലാപ്രതിഭയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള അലിക് മാത്യുവും കലാതിലകമായി ബോള്ട്ടന് മലയാളി അസോസിയേഷനില്‍ നിന്നുള്ള ഡിയ ടോമിയും തെരഞ്ഞെടുക്കപ്പെട്ടു. കിഡ്സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ബോള്ട്ടന് മലയാളി അസോസിയേഷനില്‍ നിന്നുള്ള ആന്‍ ടോമിയും സബ് ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ലിവര്‍പൂള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള അലിക് മാത്യുവും ജൂനിയര്‍ വിഭാഗത്തില്‍ ബോള്ട്ടന് മലയാളി അസോസിയേഷനില്‍ നിന്നുള്ള ഡിയ ടോമിയും സീനിയര്‍ വിഭാഗത്തില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ജിക്സി സഞ്ജീവും തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ അസോസിയേഷനുകളും അതിലെ അംഗങ്ങളും ഈ കലാമേളയെ ഒരു ഉത്സവമാക്കി മാറ്റുകയായിരുന്നു എന്ന് നിസ്സംശയം പറയാം.
സുതാര്യമായി യുക്മ സ്നേഹികളുടെ വാക്കുകളെ മാനിച്ചു കൊണ്ടും അഭിപ്രായങ്ങളെ സ്വരൂപിച്ചു കൊണ്ടും കത്തുകള്‍ മുഖേനയും വിവിധ അംഗ അസ്സോസ്സിയെഷനുകളെയും യുകെയിലെ പ്രവാസി മലയാളികളെ പത്ര മാധ്യമങ്ങളില്‍ കുടി ബന്ധപെട്ടു കൊണ്ടും അഭിപ്രായ ഐക്യം സ്വരൂപിക്കുവാനും യുക്മ ദേശിയ ഭരണ സമിതിക്കു കഴിഞ്ഞു. അടുക്കും ചിട്ടയുമായി വിവിധ റിജിയനുകളില്‍ നാഷണല്‍ കലാമേളയുടെ ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ കൊവെന്‍ട്രി കേരളം കമ്മ്യുണിറ്റിയുടെ നിരവധി പ്രവര്‍ത്തങ്ങള്‍ പിന്നാമ്പുറത്ത് നടന്നു കൊണ്ടിരിക്കുന്നു.
Latest News:
പതിനാലാമത് യുക്മ ദേശീയ കലാമേള മാനുവൽ പ്രകാശനം ചെയ്തു. റീജിയണൽ, ദേശീയ കലാമേളകൾക്കുള്ള ഒരുക്കങ്ങൾ ധൃതഗ...
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിര...അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വനിതകളുടെ മത്സരത്തിൽ വീണ്ടും വിജയകിരീടം ചൂടി സ്കന്തോർപ്പ് പെൺകടുവകൾ...
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോഥർഹാം മാൻവേഴ്സ് തടാകക്കരയെ പൂരപ്പറ...ജന സഹസ്രങ്ങളെ സാക്ഷിയാക്കി യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാൽഫോർഡ് ചാമ്പ്യന്മാർ.... ബോൾട്ടന് രണ്ടാ...
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ച...മാൻവേഴ്സ് തടാകത്തിൽ പുളകം വിരിയിച്ചുകൊണ്ട് യുക്മ കേരള പൂരം വള്ളംകളി ഇന്ന്..... പ്രശസ്ത സിനിമാ താരങ്ങ...
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ഇന്ന് ആഗസ്റ്റ് 26 ശനിയാഴ്ച.യു കെ ...യുക്മ കേരളാപൂരം വള്ളംകളി തത്സമയം നിങ്ങളുടെ സ്വീകരണ മുറിയിലെത്തിക്കുവാൻ ഇക്കുറിയും മാഗ്നാവിഷൻ ടി വി.....
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെയിൽ നടക്കുന്ന ഏറ്റവും വാശിയേറ...യുക്മ കേരളപൂരം വള്ളംകളി 2023 നാളെ.....സമാപന സമ്മേളനത്തിൽ കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ ബൈജു തിട്ടാല മു...
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ആഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്...യുക്മ കേരളപൂരം വള്ളംകളി വേദിയെ സംഗീതസാന്ദ്രമാക്കുവാൻ പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം എത്തുന്ന...
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ കേരളപൂരം വള്ളംകളി 2023 വേദി...റോഥർഹാമിൽ യുക്മ വള്ളംകളിക്ക് വിസിലടി മുഴക്കാൻ “ആന്റണി" താരനിര എത്തിച്ചേർന്നു...
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോഥര്‍ഹാമിലെ മാന്‍വേഴ്സ് ലെയിക്ക...
Post Your Comments Here ( Click here for malayalam )
Latest Updates
- ബ്രിസ്കയുടെ ഓണം ചരിത്രത്തില്‍ ആദ്യമായി ബ്രിസ്റ്റോള്‍ സിറ്റി ഹാളില്‍; മ്യൂസിക്കല്‍ കോമഡി നൈറ്റും ഗംഭീര ഓണ പരിപാടികളും ആസ്വദിക്കാം ; ശനിയാഴ്ച ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് ‘ പൊന്നോണം’ ജെഗി ജോസഫ് ബ്രിസ്കയുടെ 11ാമത് ഓണാഘോഷം നാളെ ഗംഭീരമായി ആഘോഷിക്കാനൊരുങ്ങുകയാണ്. ഓണാഘോഷത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ആവേശത്തിലാണ് ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന്. ഏവര്‍ക്കും ഒത്തുകൂടാനാകുന്ന അതായാത് ആയിരത്തിലധികം പേര്‍ക്ക് ഒരുമിച്ച് പങ്കെടുപ്പിക്കാനാകുന്ന വലിയ വേദി തന്നെയാണ് ഇക്കുറി ഓണാഘോഷത്തിനായി ഒരുക്കിയിരിക്കുന്നത്. ബ്രിസ്കയുടെ ഓണാഘോഷ ചരിത്രത്തില്‍ ആദ്യമായാണ് ബ്രിസ്റ്റോള്‍ സിറ്റി ഹാളില്‍ ആഘോഷം നടക്കുന്നത്. ആദ്യം തീരുമാനിച്ച വേദി ചില അസൗകര്യങ്ങള്‍ കൊണ്ട് ലഭിക്കാതെ വന്നപ്പോള്‍ ബ്രിസ്റ്റോള്‍ മേയര്‍ തന്നെയാണ് പുതിയ വേദി അനുവദിച്ചു തന്നിരിക്കുന്നത്. ഏതായാലും ആഘോഷത്തിന്
- സൌത്ത് ഈസ്റ്റ് റീജിയൻ മുൻ ജോയിൻറ് സെക്രട്ടറി ലിറ്റോ കോരുതിന്റെ പിതാവ് റ്റി.സി. കോരുത് (90), തുരുത്തേൽ, രാമമംഗലം നിര്യാതനായി. യുക്മ സൌത്ത് ഈസ്റ്റ് റീജിയൻ മുൻ ജോയിൻറ് സെക്രട്ടറിയും കാൻറർബറി കേരളൈറ്റ്സ് അസ്സോസ്സിയേഷന്റെ മുൻ പ്രസിഡന്റും നിലവിലെ ട്രഷററുമായ ലിറ്റോ കോരുതിന്റെ പ്രിയ പിതാവ് റ്റി.സി. കോരുത് (90), തുരുത്തേൽ, രാമമംഗലം നാട്ടിൽ നിര്യാതനായി. പരേതന്റെ സംസ്ക്കാര ശുശ്രൂഷകൾ 23/09/2023, ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 1 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കിഴുമുറി സെൻറ്. ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ അടക്കം ചെയ്യുന്നതുമാണ്. പ്രിയ പിതാവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി
- കാലത്തിന്റെ എഴുത്തകങ്ങള്‍10 – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍) യാത്രകളുടെ ശേഷിപ്പുകൾ- തുടർച്ച ഫിന്‍ലാന്‍ഡ് യാത്രയുടെ അവസാനം യാത്രികന് ഹെല്‍സിങ്കിയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കുമ്പോള്‍ ഒരിന്ത്യന്‍ റസ്റ്റാറന്റ് കണ്ട അനുഭവം പങ്കുവയ്ക്കുന്നുണ്ട്. അത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്റിന്റെ പേര് തന്നെ പ്രത്യേകം ശ്രദ്ധ ആകര്‍ഷി ക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്റിന്റെ പേര് തന്നെ പ്രത്യേകതയുള്ളതാണ്. ‘ഗാന്ധി റസ്റ്റോറന്റ്.’ ഇതുപോലെ സ്പെയിന് റിയല്‍ മാഡ്രിഡ് സ്റ്റേഡിയത്തിനടുത്തും ആംസ്റ്റര്‍ഡാം ഹാര്‍ലിമിയിലും ഗാന്ധി ഹോട്ടലു കള്‍ കണ്ടതായി കാരൂര്‍ രേഖപ്പെടുത്തുന്നുണ്ട്. ഇതെല്ലാം സംസ്കാരത്തിന്റെ തന്നെ സവിശേഷമുദ്രകളായി തന്നെ തിരിച്ചറിയാവുന്നവയാണ്
- മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് ക്നാനായ മിഷനിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുന്നാൾ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 8 വരെ…. സാജൻ ചാക്കോ മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഒക്ടോബർ 8 ഞായറാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുന്നാളി തിരുന്നാളിന്ന് ഒരുക്കമായി സെപ്റ്റംബർ 29 മുതൽ ഓക്ടോബർ 7വരെ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെയും വിവിധ ഭക്തസംഘടനകൾ, മതബോധന വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സെന്റ്. എലിസബത്ത് ദേവാലയത്തിൽ വച്ച് വൈകുന്നേരം 6:30ന് വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ ആരാധനയും ജപമാലയും ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുനാൾ ദിവസമായ ഒക്ടോബർ 8 ഞായറാഴ്ച
- ആഷ്ഫോഡിൽ ‘ആരവം 2023’ ന് കൊടികയറുന്നത് സെപ്റ്റംബർ 23 ശനിയാഴ്ച്ച; ഫ്ലാഷ്മോബും മെഗാതിരുവാതിരയും ആഘോഷത്തിന് തിളക്കമേകും; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ ജോൺസൺ മാത്യൂസ് ആഷ്ഫോര്‍ഡ്: കെന്റ് കൗണ്ടിയിലെ മലയാളി അസോസിയേഷനായ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ (AMA) 19-ാമത് ഓണാഘോഷം (ആരവം -2023) ഈ മാസം 23ന് രാവിലെ 9.30 മുതല്‍ ആഷ്ഫോര്‍ഡ് ജോണ്‍ വാലീസ് (The John Wallis Academy) സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമുചിതമായി ആഘോഷിക്കുന്നു. രാവിലെ 9.30ന് അത്തപ്പൂക്കള ഇടുന്നതോടെ പരിപാടികള്‍ക്ക് ആരംഭം കുറിക്കും. തുടര്‍ന്ന് കുട്ടികള്‍ മുതല്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളെയും അംഗങ്ങളായ പുരുഷന്മാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി മൂന്ന് തലമുറയെ ഒരേ വേദിയില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ലാഷ്

അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വനിതകളുടെ മത്സരത്തിൽ വീണ്ടും വിജയകിരീടം ചൂടി സ്കന്തോർപ്പ് പെൺകടുവകൾ….രണ്ടാം സ്ഥാനം അബർസ്വിത് മലയാളി അസ്സോസ്സിയേഷനും, മൂന്നാം സ്ഥാനം എൻ.എം.സി.എ നോട്ടിംഗ്ഹാമിനും….. /
അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വനിതകളുടെ മത്സരത്തിൽ വീണ്ടും വിജയകിരീടം ചൂടി സ്കന്തോർപ്പ് പെൺകടുവകൾ….രണ്ടാം സ്ഥാനം അബർസ്വിത് മലയാളി അസ്സോസ്സിയേഷനും, മൂന്നാം സ്ഥാനം എൻ.എം.സി.എ നോട്ടിംഗ്ഹാമിനും…..
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോഥർഹാം മാൻവേഴ്സ് തടാകക്കരയെ പൂരപ്പറമ്പാക്കി മാറ്റി അഞ്ചാമത് കേരളപൂരം വള്ളംകളിക്ക് കൊടിയിറങ്ങി. വനിതകളുടെ ആവേശകരമായ പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്കന്തോർപ്പ് പെൺകടുവകൾ വിജയശ്രീലാളിതരായപ്പോൾ അബർസ്വിത് മലയാളി അസ്സോസ്സിയേഷൻ വനിതകൾ രണ്ടാം സ്ഥാനവും NMCA നോട്ടിംഗ്ഹാം വനിതകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കന്തോർപ്പ് പെൺകടുവകൾ തുടർച്ചയായ രണ്ടാം വർഷമാണ് വിജയത്തിലെത്തിയത്. വഞ്ചിപ്പാട്ടിന്റെ താളങ്ങൾ മാറ്റൊലിക്കൊണ്ട് നിന്ന മാൻവേഴ്സ് തടാകത്തിൽ രാവിലെ 10 മണി മുതൽ

ജന സഹസ്രങ്ങളെ സാക്ഷിയാക്കി യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാൽഫോർഡ് ചാമ്പ്യന്മാർ…. ബോൾട്ടന് രണ്ടാംസ്ഥാനം…. നോട്ടിംഹാം മൂന്നാമത് /
ജന സഹസ്രങ്ങളെ സാക്ഷിയാക്കി യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാൽഫോർഡ് ചാമ്പ്യന്മാർ…. ബോൾട്ടന് രണ്ടാംസ്ഥാനം…. നോട്ടിംഹാം മൂന്നാമത്
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിൽ അഭിമാനനേട്ടവുമായി മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ് എം എ ബോട്ട്ക്ലബ്ബ് സാൽഫോർഡിൻ്റെ പുളിങ്കുന്ന് ചാമ്പ്യൻമാരായി. അത്യന്തം ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സാൽഫോർഡ് യുക്മ ട്രോഫിയിൽ മുത്തമിട്ടത്. മോനിച്ചൻ ക്യാപ്റ്റനായ ബി എം എ കൊമ്പൻസ് ബോട്ട്ക്ലബ്ബിൻ്റെ കാവാലം റണ്ണർ അപ്പ് കിരീടത്തിന് അവകാശികളായി. മൂന്നാം സ്ഥാനം സാവിയോ ജോസ് ക്യാപ്റ്റനായ

മാൻവേഴ്സ് തടാകത്തിൽ പുളകം വിരിയിച്ചുകൊണ്ട് യുക്മ കേരള പൂരം വള്ളംകളി ഇന്ന്….. പ്രശസ്ത സിനിമാ താരങ്ങൾ റോഥർഹാമിൽ ആവേശതിരകളുയർത്താൻ എത്തുന്നു /
മാൻവേഴ്സ് തടാകത്തിൽ പുളകം വിരിയിച്ചുകൊണ്ട് യുക്മ കേരള പൂരം വള്ളംകളി ഇന്ന്….. പ്രശസ്ത സിനിമാ താരങ്ങൾ റോഥർഹാമിൽ ആവേശതിരകളുയർത്താൻ എത്തുന്നു
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ഇന്ന് ആഗസ്റ്റ് 26 ശനിയാഴ്ച.യു കെ മലയാളി സമൂഹത്തിൻ്റെ എല്ലാ വഴികളും എല്ലാ കണ്ണുകളും ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സത്തിലേക്ക്. ഇന്ന് രാവിലെ 8ന് യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ ഇന്ത്യയുടെയും ബ്രിട്ടൻ്റെയും പതാകൾ ഉയർത്തുന്നതോടെ പൂരാഘോഷം ആരംഭിക്കുകയായി. യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ പങ്കെടുക്കും. തുടർന്ന് ടീമുകളുടെ ജേഴ്സി വിതരണവും ബ്രീഫിങ്ങും നടക്കും. കൃത്യം

യുക്മ കേരളാപൂരം വള്ളംകളി തത്സമയം നിങ്ങളുടെ സ്വീകരണ മുറിയിലെത്തിക്കുവാൻ ഇക്കുറിയും മാഗ്നാവിഷൻ ടി വി… /
യുക്മ കേരളാപൂരം വള്ളംകളി തത്സമയം നിങ്ങളുടെ സ്വീകരണ മുറിയിലെത്തിക്കുവാൻ ഇക്കുറിയും മാഗ്നാവിഷൻ ടി വി…
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെയിൽ നടക്കുന്ന ഏറ്റവും വാശിയേറിയ വള്ളംകളിയുടെ തത്സമയ സംപ്രേക്ഷണം പ്രേക്ഷകരിലെത്തിക്കാൻ മാഗ്നാവിഷൻ ടിവിയുടെ ടീമംഗങ്ങൾ സുസജ്ജമായിക്കഴിഞ്ഞു. ഈ മത്സരത്തിന്റെ എല്ലാ ദൃശ്യങ്ങളും ഒപ്പിയെടുക്കാൻ 9 ക്യാമറകളാണ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന ജലമാമാങ്കവും കലാപരിപാടികളും കാണുവാൻ മാഗ്നാവിഷൻ ടിവിയുടെ ആപ്പ്ളിക്കേഷൻ ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യുക. ആൻഡ്രോയിഡ്(google playstore), ആപ്പിൾ ഡിവൈസുകളിലും (Appstore), യപ്പ് ടിവിയിലും, www.magnavision.tv. എന്ന വെബ്സൈറ്റിലും, ഫേസ്ബുക് യുട്യൂബ് ചാനലുകളിലും തത്സമയം

യുക്മ കേരളപൂരം വള്ളംകളി 2023 നാളെ…..സമാപന സമ്മേളനത്തിൽ കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ ബൈജു തിട്ടാല മുഖ്യാതിഥി…. /
യുക്മ കേരളപൂരം വള്ളംകളി 2023 നാളെ…..സമാപന സമ്മേളനത്തിൽ കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ ബൈജു തിട്ടാല മുഖ്യാതിഥി….
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ആഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് ലെയിക്കിൽ വെച്ച് നടക്കുന്ന അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തുന്നത് യു കെ മലയാളികൾക്ക് സുപരിചിതനായ, കേംബ്രിഡ്ജ് സിറ്റി കൌൺസിൽ ഡപ്യൂട്ടി മേയർ ബൈജു വർക്കി തിട്ടാലയാണ്. പുരാതന പ്രസിദ്ധമായ കേംബ്രിഡ്ജ് സിറ്റിയുടെ ആദ്യ ഏഷ്യൻ ഡപ്യൂട്ടിമേയറായി തിരഞ്ഞെടുക്കപ്പെട്ട ബൈജു, നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. യുകെയിലെ അറിയപ്പെടുന്ന ഒരു സോളിസിറ്ററായ ബൈജു തിട്ടാല യുകെയിലെ

click on malayalam character to switch languages