1 GBP = 103.97

യുക്മ കലാമേളകളുടെ ചരിത്രത്തിൽ ആദ്യമായി അഞ്ച് വേദികളൊരുക്കി ഹെയർഫീൽഡ് അക്കാഡമി – 2017 ദേശീയ കലാമേളയെ ഇവർ നയിക്കുന്നു

യുക്മ കലാമേളകളുടെ ചരിത്രത്തിൽ ആദ്യമായി അഞ്ച് വേദികളൊരുക്കി ഹെയർഫീൽഡ് അക്കാഡമി – 2017 ദേശീയ കലാമേളയെ ഇവർ നയിക്കുന്നു

സജീഷ് ടോം, (യുക്മ പി ആർ ഒ)

എട്ടാമത് ദേശീയ കലാമേളയ്ക്ക് യുക്മ തയ്യാറെടുക്കുമ്പോൾ, യുക്മ കലാമേളകൾ യു കെ മലയാളികൾ നെഞ്ചിലേറ്റുന്ന ദേശീയോത്സവം ആയി മാറിക്കഴിഞ്ഞു. റീജിയണൽ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ എല്ലാവരെയും ദേശീയ കലാമേളയിൽ പങ്കെടുപ്പിക്കുവാനുള്ള കൃത്യമായ ഒരുക്കങ്ങളിലാണ് റീജിയണൽ നേതൃത്വങ്ങൾ. മത്സര ഇനങ്ങളുടെ എണ്ണത്തിലും, മത്സരാർത്ഥികളുടെ എണ്ണത്തിലും ഉണ്ടായ വർദ്ധനവ് കണക്കിലെടുത്തു ഈ വർഷം ആദ്യമായി അഞ്ച് വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ കലാമേള നടക്കുന്ന ഹെയർഫീൽഡ് അക്കാഡമിയിലെ “കലാഭവൻ മണി” നഗറിൽ സമഗ്രമായ ക്രമീകരണങ്ങൾ ആണ് നടന്ന് വരുന്നത്.

ഈ വർഷത്തെ കലാമേളയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ ഓർഗനൈസിംഗ് കമ്മറ്റിയെ തെരഞ്ഞെടുത്തു കഴിഞ്ഞു. യുക്മ ദേശീയ – റീജിയണൽ നേതാക്കളെയും, പോഷക സംഘടനാ നേതാക്കളെയും, ആതിഥേയ അസോസിയേഷൻ പ്രവർത്തകരെയും, കഴിഞ്ഞ കാലയളവുകളിൽ യുക്മ കലാമേളകളിലും, യുക്മ സംഘടിപ്പിച്ചിട്ടുള്ള വിവിധ സംരംഭങ്ങളിലും മികച്ച പിന്തുണ നല്കിപ്പോരുന്ന യുക്മ പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള കമ്മറ്റികളാണ് നിലവിൽവന്നിരിക്കുന്നത്.
കലാമേള ഓർഗനൈസിംഗ് കമ്മറ്റിയുടെ വിശദമായ ലിസ്റ്റ് താഴെ കൊടുക്കുന്നു :
യുക്മ ദേശീയ കലാമേള ഓർഗനൈസിംഗ് കമ്മിറ്റി – 2017
ചെയർമാൻ: മാമ്മൻ ഫിലിപ്പ്
ജനറൽ കൺവീനർ : റോജിമോൻ വർഗീസ്
ചീഫ് കലാമേള കോർഡിനേറ്റർ : ഓസ്റ്റിൻ അഗസ്റ്റിൻ
വൈസ് ചെയർമാൻ : ലാലു ആൻ്റണി , ജോമോൻ കുന്നേൽ
ഫിനാൻസ് മാനേജർ : അലക്സ് വർഗീസ്
ജോയിന്റ് കൺവീനർ : സുജു ജോസഫ്, അജയ് മേനോൻ, മാത്യു ഡൊമിനിക്
ഓർഗനൈസിങ് കമ്മറ്റി : ഫ്രാൻസിസ് മാത്യു, സജീഷ് ടോം, ഷാജി തോമസ്, വർഗീസ് ജോൺ
പ്രോഗ്രാം കോർഡിനേറ്റർസ് : അജിത് വെണ്മണി, ജോസ് മാർട്ടിൻ, രഞ്ജിത് കുമാർ, വർഗീസ് ചെറിയാൻ, ഡിക്സ് ജോർജ്, ഷീജോ വർഗീസ്, കിരൺ സോളമെൻ, ബിനു കുര്യാക്കോസ്
റിസപ്ഷൻ കമ്മറ്റി : ദീപ ജേക്കബ്, സിന്ധു ഉണ്ണി, നിമിഷ റോജി, ദീപ ഓസ്റ്റിൻ.
ജഡ്ജസ് കോർഡിനേഷൻ : സിന്ധു ഉണ്ണി, ദീപ ഓസ്റ്റിൻ
പബ്ലിസിറ്റി & മീഡിയ: സുജു ജോസഫ്, ബാല സജീവ് കുമാർ, ബൈജു തോമസ്, വർഗീസ് ഡാനിയേൽ, അനീഷ് ജോൺ, ജിനു സി വർഗീസ്, ബിനു ജോർജ്.
യുക്മ “യു- ഗ്രാന്റ് : ജയകുമാർ നായർ, ബിജു പെരിങ്ങത്തറ
ഇൻഫർമേഷൻ ഡെസ്ക് :ടിറ്റോ തോമസ്, എബ്രാഹം ജോർജ്, സി എ ജോസഫ്, ലാലിച്ചൻ ജോർജ്, ജോമോൻ കെ മാത്യു, ജോഷി ഹർഫീൽഡ്‌ , ദീപ്തി സിബി
രജിസ്ട്രേഷൻ : ജയകുമാർ നായർ, സിമി സതീഷ്, പീറ്റർ താനൊലിൽ, എബ്രഹാം പൊന്നുംപുരയിടം, മനു സ്കറിയ, അഭിലാഷ് ആബേൽ, റോഷ് കുട്ടൂർ, പ്രദീപ് പിള്ള, പ്രിയ മേനോൻ, സ്മിത പിള്ള
ഓഫീസ് നിർവ്വഹണം: സുനിൽ രാജൻ, ബൈജു തോമസ്, സൂരജ് തോമസ്, അനോജ് ചെറിയാൻ, അജയ് പെരുമ്പലത്ത്, ബിജേഷ് ചാത്തോത്
അവാർഡ് കമ്മറ്റി : തമ്പി ജോസ്, ബിജു പെരിങ്ങത്തറ, സുരേഷ് കുമാർ, കുഞ്ഞുമോൻ ജോബ്
അപ്പീൽ കമ്മറ്റി : മാമ്മൻ ഫിലിപ്പ്, റോജിമോൻ വർഗീസ്, ഓസ്റ്റിൻ അഗസ്റ്റിൻ
ഹോസ്പിറ്റാലിറ്റി കമ്മറ്റി : സജീഷ് ടോം, ജോർജ് മാത്യു, മാത്യു അലക്സാണ്ടർ, ഷാജി ചാരമേൽ, ജോസ് മത്തായി
ജനറൽ കമ്മിറ്റി : നോബി ജോസ്, പോൾ ജോസഫ്, ജോമോൻ ചെറിയാൻ, ജിനോ ജോയ്, ജിജോ മത്തായി , ഹരീഷ് മേനോൻ, ജോർജ് പീറ്റർ
കോമ്പറ്റിഷൻ ഫെസിലിറ്റേറ്റേർസ്: അനിൽ വർഗീസ്, സന്തോഷ് തോമസ്, ജോജോ തെരുവൻ, പദ്മരാജ് എം.പി, തങ്കച്ചൻ എബ്രഹാം, ജസ്റ്റിൻ എബ്രഹാം
സ്റ്റേജ് മാനേജിങ് കമ്മറ്റി :ജേക്കബ് കോയിപ്പള്ളി, മനോജ് പിള്ള, ജോസ് പി എം , അജി മംഗലത്ത്, ഷിജു ജോസ്,
സജിമോൻ സേതു, സെബാസ്റ്റ്യൻ മുത്തുപാറകുന്നേൽ, സൂരജ് സുധാകരൻ, ജോർജ് തോമസ്, ജിജി വിക്ടർ, നൈസ് ജോസ്, കോശിയ ജോസ്, ജിജി നട്ടാശ്ശേരി, പ്രിയ മേനോൻ, മേൽസൺ എബ്രഹാം ജോസഫ്, ജോർജ് പീറ്റർ

ഒരേ സമയം അഞ്ച് ക്യാമറകൾ ഉപയോഗിച്ച് ബിനു ജോർജിന്റെ നേതൃത്വത്തിലുള്ള ‘ഗർഷോം ടി വി’ ടീം കലാമേളയുടെ തത്സമയ സംപ്രേക്ഷണം നടത്തുന്നതാണ് (www.garshom.tv). അതോടൊപ്പം തന്നെ ജിനു സി വർഗീസിന്റെ നേതൃത്വത്തിൽ ‘മലയാളീ എഫ് എം’ റേഡിയോയും കലാമേള നേരിട്ട് സംപ്രേക്ഷണം ചെയ്യുന്നു. മാൽക്കം പൊന്നൂസിന്റെ ‘മേഘാ വോയിസ് സൗത്താംപ്ടൺ’ ആണ് ലൈറ്റ് ആൻഡ് സൗണ്ട് കൈകാര്യം ചെയ്യുന്നത്. യുക്മ വേദികളിലെ സ്ഥിരം സാന്നിധ്യമായ രാജേഷ് നടേപള്ളിയുടെ ‘ബെറ്റർ ഫ്രെയിം – യു കെ’ യുടെ കയ്യിൽ ഫോട്ടോഗ്രാഫി വിഭാഗം കുറ്റമറ്റതായിരിക്കും. ബിനു കൂട്ടുങ്കലിന്റെ ‘റോയൽ ഇവെന്റ്സ് – യു കെ’യാണ് കാറ്ററിംഗ് ഏറ്റെടുത്തു നടത്തുന്നത്.

ഒക്റ്റോബർ 28 പുലരാൻ ഇനി രണ്ടു ദിനങ്ങൾ കൂടി മാത്രം. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും, മത്സരാർത്ഥികളുടെ കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും, യുക്മ നേതാക്കളും അംഗ അസോസിയേഷൻ ഭാരവാഹികളും, കലയെ സ്നേഹിക്കുന്ന യു കെ മലയാളികളും ഒത്തുചേരുമ്പോൾ, ഈ പ്രവാസ ഭൂമിയിൽ മലയാണ്മയുടെ മഹാ മാമാങ്കത്തിന് ശംഖൊലി മുഴങ്ങും. ഏവരെയും ഹെയർഫീൽഡ് അക്കാഡമിയിലെ ‘കലാഭവൻ മണി’ നഗറിലേക്ക് യുക്മ ദേശീയ കമ്മറ്റിയും, കലാമേള ഓർഗനൈസിംഗ് കമ്മറ്റിയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ദേശീയ കലാമേള നടക്കുന്ന വേദിയുടെ വിലാസം:-
The Harefield Academy, Northwood Way, Harefield, Uxbridge, Middlesex – UB9 6ET

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more