1 GBP = 104.24

ദിവസങ്ങളായുള്ള ഒരുക്കങ്ങൾ, കലാമേളയുടെ വിജയത്തിന് അശ്രാന്ത പരിശ്രമവുമായി ബാക് ഓഫീസ് ടീം; ഇവരല്ലേ യഥാർത്ഥ ഹീറോകൾ

ദിവസങ്ങളായുള്ള ഒരുക്കങ്ങൾ, കലാമേളയുടെ വിജയത്തിന് അശ്രാന്ത പരിശ്രമവുമായി ബാക് ഓഫീസ് ടീം; ഇവരല്ലേ യഥാർത്ഥ ഹീറോകൾ

ഗ്ലോസ്റ്റെർഷെയർ: യുക്മ കലാമേളകൾ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ആരംഭിക്കുന്ന പ്രവർത്തനങ്ങൾ, കലാമേള മാനുവൽ പുറത്തിറക്കുന്നത് മുതൽ വിജയികളുടെ ലിസ്റ്റ് പ്രഖ്യാപിക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ വർഷങ്ങളായി സുനിൽ രാജനും ടീമും ഏറ്റെടുക്കുമ്പോൾ ഏറെ ആശ്വസിക്കുന്നത് യുക്മ നേതൃത്വം തന്നെയാണ്.

ഒരുപാടുപേരുടെ ഒരുപാട് നാളത്തെ അധ്വാനത്തിന്റെ പ്രതിഫലനമാണ് ഓരോ യുക്മ കലാമേളയുടെയും വിജയം. അതിന് ചുക്കാൻ വഹിക്കുന്ന സുനിൽ രാജൻ, അജയ് പെരുമ്പലത്ത്, ബൈജു തോമസ്, തോമസ് മാറാട്ടുകുളം, എന്നിവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഓരോ സ്റ്റേജിലേക്കും ജഡ്ജസിന് വേണ്ടുന്ന മാര്കഷീറ്റ് ഉൾപ്പെടെയുള്ള കൃത്യമായി എത്തിക്കുകയും , യുക്മ ജെ പി എം സോഫ്റ്റ് വെയേഴ്സ് വികസിപ്പിച്ചെടുത്ത സൈറ്റിലേക്ക് രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ച് അപ്‌ലോഡ് ചെയ്ത് വിജയികളെ പ്രഖ്യാപിക്കുന്നത് വരെയുള്ള കാര്യങ്ങൾ വളരെ കൃത്യമായാണ് നിർവ്വഹിക്കുന്നത്.

യുക്മ കലാമേളകളുടെ ആരംഭ ദിശയിൽ നിന്ന് സാങ്കേതിക വിദ്യ ഏറെ പ്രയോജനപ്പെടുത്തി മുന്നോട്ട് പോയിരിക്കുകയാണ് നിലവിൽ ബാക് ഓഫീസ് പ്രവർത്തനങ്ങൾ. ജെ പി എം സോഫ്റ്റ്വെയേഴ്സിന്റെ സാരഥിയും മുൻ യുക്മ സൗത്ത് വെസ്റ്റ് സൗത്ത് ഈസ്റ്റ് റീജിയണൽ സെക്രട്ടറിയുമായിരുന്ന ജോസ് പി എം ആണ് യുക്മയ്ക്കായി സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. അസ്സോസിയേഷനുകൾക്ക് തന്നെ യൂസർ നെയിമും പാസ്‌വേർഡും നൽകി മത്സരാർത്ഥികളുടെ വിവരങ്ങൾ നേരിട്ട് രജിസ്‌ട്രേഷൻ ചെയ്യാവുന്ന തരത്തിലാണ് സാങ്കേതിക വിദ്യ രൂപപ്പെടുത്തിയിരിക്കുന്നത്.

യാതൊരു ലാഭേശ്ചയും കൂടാതെ വ്യക്തി താത്പര്യങ്ങളില്ലാതെ യുക്മയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകുന്ന ഇവരുടെ പ്രവർത്തനങ്ങൾക്ക് കലാമേള വേദിയിലെത്തുന്ന ഓരോരുത്തരും ഹൃദയപൂർവ്വം നന്ദി പറയുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more