1 GBP = 103.92

കലാകേരളം ഗ്ലാസ്ഗോ അഞ്ചാം വർഷത്തിലേക്ക്; പ്രവർത്തനോദ്ഘാടനം ജി.വേണുഗോപാൽ നിർവ്വഹിക്കും…

കലാകേരളം ഗ്ലാസ്ഗോ അഞ്ചാം വർഷത്തിലേക്ക്; പ്രവർത്തനോദ്ഘാടനം ജി.വേണുഗോപാൽ നിർവ്വഹിക്കും…

പോൾസൺ ലോനപ്പൻ

ഗ്ലാസ്ഗോ:- കുറഞ്ഞ കാലയളവുകൊണ്ട് തന്നെ യുകെയിലെ ഏറ്റവും നല്ല അസോസിയേഷൻ പുരസ്കാരം നേടി, അചഞ്ചലമായ നിലപാടുകളോടും, അടങ്ങാത്ത ആവേശോജ്വലതയോടും കുതിക്കുന്ന ഒരു ചെറു കൂട്ടായ്മയുടെ  അഞ്ചാം വാർഷിക പ്രവർത്തനോൽഘാടനം നാളെ തിങ്കളാഴ്ച (4/6/18)   വെസ്റ്റേൺ അവന്യൂവിൽ  വൈകുന്നേരം 6 മണിക്ക് റുതർ ഗ്ലൻ വെസ്റ്റേൺ അവന്യൂവിൽ  വച്ച് മലയാളത്തിന്റെ ആർദ്ര ഗാനങ്ങളുടെ കളിത്തോഴൻ ശ്രീ: ജി വേണുഗോപാൽനിലവിളക്കു കൊളുത്തി ഉൽഘാടനം ചെയ്യും.

  
ഏറെ ഉൽസാഹത്തോടും, ആവേശത്തോടും കൂടി പ്രവർത്തിക്കുന്ന നവ നേതൃത്വവും, അതിന് എല്ലാ പിന്തുണയും നൽകുന്ന മുഴുവൻ അംഗങ്ങളും ഒത്തുചേരുമ്പോൾ ഈ വർഷത്തെ കലാകേരളത്തിന്റെ പ്രവർത്തനങ്ങൾ അത്യുജ്വലമാകും.
ടീം കലാകേരളമൊരുക്കുന്ന വൈവിധ്യമാർന്ന കലാപ്രകടനങ്ങളും, സ്നേഹവിരുന്നും ചടങ്ങിന് മാറ്റുകൂട്ടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more