പോൾസൺ ലോനപ്പൻ
സ്കോട്ലാൻഡിലെ സർവ്വകാല റിക്കോർഡ് ചൂട് രേഖപ്പെടുത്തിയ 2003 ലെ 32. 9 ഡിഗ്രി സെന്റി ഗ്രേഡ്നൊപ്പം ചൂടുള്ള 2018 ജൂൺ 28 ന് ഗ്ലാസഗോ മലയാളികൾ ക്രിക്കറ്റും ,ബാർബേ ക്യുവുമായി ഓണാഘോഷ ചൂടിലേയ്ക്ക് ചുവടുവെയ്ക്കും.
അചഞ്ചലതയോടും, അത്യാവേശത്തോടെയും അഞ്ചാം വർഷ പ്രവർത്തനങ്ങൾ ആരംഭിച്ച കലാകേരളത്തിന്റ ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ തുടക്കം ജൂൺ 28 ന് വ്യാഴാഴ്ച ഈസ്റ്റ്കിൽ ബ്രൈഡ് കാൽഡർ ഗ്ലെൻ കൺട്രി പാർക്കിലുള്ള ഈസ്റ്റ്കിൽ ബ്രൈഡ് ക്രിക്കറ്റ് ക്ലബിൽ വച്ച് രാവിലെ 10 മണിക്ക് മൈത്രി ക്രിക്കറ്റ് ക്ലബ് ഗ്ലാസ് ഗോയുമായി നടത്തുന്ന സൗഹൃദ മൽസരത്തോടെ തുടക്കം കുറിക്കും.
ഒട്ടേറെ യുവപ്രതിഭകളെയും, പരിചയസമ്പന്നതയെയും കോർത്തിണക്കി ടീം കലാകേരളം ഇലവനും ,ഒത്തിണക്കo കൊണ്ടും, പ്രാഗൽഭ്യo കൊണ്ടും മികച്ച ഗ്ലാസ്ഗ മൈത്രി ക്രിക്കറ്റ് ക്ലബും തമ്മിലേറ്റുമുട്ടുമ്പോൾ മത്സരം തീപാറുമെന്നതിൽ സംശയമില്ല.
എല്ലാ ടീമംഗങ്ങളും, കലാകേരളത്തിന്റെ പ്രവർത്തകരും ഒത്തുചേർന്ന് തയ്യാറാക്കുന്ന ബാർബിക്യു ലഞ്ച് മൽസരത്തേക്കാളുപരി പരസ്പര സൗഹൃദവും, സ്നേഹവും, സാഹോദര്യവും പങ്കുവയ്ക്കുന്ന സമൂഹത്തിന്റെ മഹത്തായ മാതൃക വിളിച്ചോതി ,ഓണം അനുസ്മരിപ്പിക്കുന്ന ആ കൂട്ടായമയുടെ മഹനീയ സന്ദേശം പങ്കുവയ്ക്കലു കൂടിയായി ഇതു മാറും.
കലാകേരളം ഗ്ലാസഗോയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ
ആവേശോജ്ജലമായ തുടക്കം കുറിക്കലിലേയ്ക്ക് എല്ലാ കായിക പ്രേമികളയും, സുഹൃത്തുക്കളേയും ഈസ്റ്റ്കിൽ ബ്രൈഡ് ക്രിക്കറ്റ് ക്ലബിലേയ്ക് സാദരം ക്ഷണിക്കുന്നു.
കലാകേരളം ഗ്ലാസഗോയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് അനതി സാധാരണമായ വിസ്മയ കാഴ്ചകളാണ് അണിയറയിൽ സജ്ജമായി കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ഓണാഘോഷാർപ്പാര വങ്ങളിലേയ്ക്ക് എല്ലാസുമനസ്സുകൾക്കും ഹൃദ്യമായ സ്വാഗതം. കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ .
click on malayalam character to switch languages