1 GBP = 104.18

കേരള ചരിത്രത്തിലേ ഏറ്റം ഭീകരമായ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചിരിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാകാൻ, ദുരന്തബാധിതർക്ക് നേരിട്ട് സഹായമെത്തിക്കാനുള്ള തയ്യാറെടുപ്പുകളുമായി കലാകേരളം ഗ്ലാസ് ഗോ

കേരള ചരിത്രത്തിലേ ഏറ്റം ഭീകരമായ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചിരിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാകാൻ, ദുരന്തബാധിതർക്ക് നേരിട്ട് സഹായമെത്തിക്കാനുള്ള തയ്യാറെടുപ്പുകളുമായി കലാകേരളം ഗ്ലാസ് ഗോ

പോൾസൺ ലോനപ്പൻ

കേരളത്തിലിന്നുവരേ കാണപ്പെടാത്ത രീതിയിൽ പ്രകൃതി രൗദ്രഭാവം പൂണ്ടപ്പോൾ കേരളക്കരയാകെ വിറപൂണ്ടു, ഉള്ളവനും, ഇല്ലാത്തവനും തുല്യനായി. നാനാജാതി മതസ്ത്ഥർ ഒരേ മനസ്സോടെ, ഏകസ്വരത്തിലപേക്ഷിക്കുന്നു. “രക്ഷിക്കണേ”എന്ന്.
പ്രിയ സുഹൃത്തുക്കളേ, വ്യത്യസ്തതകൾ മറന്നു കൊണ്ട് നമ്മളായിരിക്കുന്ന കൊച്ചു കൊച്ചു സമൂഹങ്ങൾ ഒന്നു ചേർന്ന് നമ്മുടെ നാടിനായി, സഹോദരങ്ങൾക്കായി കൈകോർക്കാം, നമുക്കാവുന്നതിലും അപ്പുറത്തു നിന്നു കൊണ്ട് സഹായിക്കേണ്ട സന്ദർഭമാണിത്.
ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും, വസ്ത്രവുമെത്തിക്കുക എന്നതാണിപ്പോൾ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട കാര്യം. കൂടാതെ രക്ഷാപ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ബോട്ടുകൾക്കും, ജനറേറ്ററുകൾക്കാവശ്യമായ ഇന്ധനങ്ങൾ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങൾക്കായിരിക്കും ഇപ്പോൾ സ്വീകരിക്കുന്ന സാമ്പത്തിക സഹായം ഞങ്ങൾ വിനിയോഗിക്കുക. കലാകേരളത്തിന്റെ നേതൃത്വത്തിലാരംഭിച്ച ദുരിതാശ്വാസ ഫണ്ടുശേഖരണത്തിന് ചുരുങ്ങിയ സമയം കൊണ്ട് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും ചില മണിക്കൂറുകൾ കൊണ്ട് 2000ത്തിലധികം പൗണ്ട്  സ്വരൂപിച്ചു കഴിഞ്ഞു.
കലാകേരളം ഗ്ലാസഗോ വഴിയായി നാട്ടിൽ സഹായമെത്തിക്കാൻ സന്മനസ്സുകാണിച്ച് ഒട്ടേറെപ്പേർ ഞങ്ങളെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു പത്രക്കുറിപ്പിറക്കാൻ ഞങ്ങൾ ഇപ്പോൾ നിർബന്ധിതരായിരിക്കുന്നത്. കലാകേരളം വഴിയായി നിങ്ങളുടെ നാട്ടിലുള്ള സഹോദരങ്ങൾക്ക് സഹായമെത്തിക്കാൻ താല്പര്യപ്പെടുന്നെങ്കിൽ കഴിയുന്നതും വേഗം കലാകേരളം ഗ്ലാസ്ഗോ യുടെ സെക്രട്ടറി പോൾസൺ ലോനപ്പനുമായി 07846161518 എന്ന നമ്പറിലോ, നേരിലോ ബന്ധപ്പെടുക.
പ്രകൃതി ദുരന്തത്തിലകപ്പെട്ട് വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഇടനിലക്കാരില്ലാതെ നേരിട്ടു സഹായമെത്തിക്കുക വഴി നാം കൊടുക്കുന്ന ഒരോ ചില്ലിക്കാശും അതർഹിക്കുന്നവരുടെ കൈകളിൽ തന്നെയാണ് എത്തുക എന്ന് ഉറപ്പു വരുത്താനുള്ള     ഉത്തരവാദിത്വം കൂടി കലാകേരളം ഗ്ലാസ് ഗോ ഏറ്റെടുക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more