1 GBP = 103.12

മലയാളികളുടെ പ്രീയ കലാകാരൻ കലാഭവൻ മണിക്ക് പ്രണാമം അർപ്പിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടി “ഓർമയിൽ ഒരു മണിനാദം” പ്രശസ്ത സംവിധായകൻ സിദ്ദിഖ് മുഖ്യാതിഥി

മലയാളികളുടെ പ്രീയ കലാകാരൻ കലാഭവൻ മണിക്ക് പ്രണാമം അർപ്പിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടി “ഓർമയിൽ ഒരു മണിനാദം” പ്രശസ്ത സംവിധായകൻ സിദ്ദിഖ് മുഖ്യാതിഥി

അനശ്വരനായ പ്രീയ താരം കലാഭവൻ മണിക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് കൊച്ചിൻ കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന പ്രേത്യക അനുസ്മരണ പരിപാടി “ഓർമയിൽ ഒരു മണിനാദം” മാർച്ച് 7 ഞായറാഴ്ച ഉച്ചകഴിഞ്ഞു യുകെ സമയം 7 മണി മുതൽ (ഇന്ത്യൻ സമയം 8:30) കൊച്ചിൻ കലാഭവൻ ലണ്ടന്റെ we shall overcome പേജിൽ നടക്കും.

പ്രശസ്ത സിനിമ സംവിധായകൻ സിദ്ദിക്കും കൊച്ചിൻ കലാഭവൻ സെക്രട്ടറി K S പ്രസാദും കലാഭവൻ മണിയെ ക്കുറിച്ചുള്ള ഓർമ്മകൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കും. കേരളത്തിലും യുകെയിലുമുള്ള പ്രശസ്തരായ ഗായകർ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ ആലപിക്കും.

കേരള ഫോക്‌ലോർ അക്കാദമി വിജയിയും അറിയപ്പെടുന്ന നാടൻ പാട്ട് ഗായകനുമായ പ്രണവം ശശി, ചലച്ചിത്ര പിന്നണി ഗായികയും മോഡലും ആങ്കറുമായ ലേഖ അജയ്, പ്രശസ്ത നാടൻ പാട്ടു ഗായകൻ ഉണ്ണി ഗ്രാമകല, നാടൻ പാട്ടു ഗായകൻ ഉമേഷ് ബാബു, ഗായിക സൽ‍മ ഫാസിൽ, യുകെയിൽ നിന്നുള്ള ഗായകരായ സത്യനാരായണൻ കിഴക്കിനയിൽ, രഞ്ജിത്ത് ഗണേഷ്, സോണി സേവ്യർ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. കലാഭവൻ മണിയുടെ ഓർമ്മകൾ പുതുക്കുന്ന ഈ അനുസ്മരണ പരിപാടിയിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more