1 GBP = 104.06

പ്രശസ്ത മിമിക്രിതാരം കലാഭവന്‍ അബി അന്തരിച്ചു

പ്രശസ്ത മിമിക്രിതാരം കലാഭവന്‍ അബി അന്തരിച്ചു

എറണാകുളം: പ്രശസ്ത മിമിക്രി താരവും നടനുമായ അബി അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു. അബിയുടെ മരണത്തോടെ മിമിക്രി രംഗത്തെ അതുല്യപ്രതിഭയെ ആണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായിക ചികിത്സയിലായിരുന്നു അബി. യുവനടന്‍ ഷെയ്ന്‍ നിഗം മകനാണ്.

ഇന്ന് രാവിലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അബിയെ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മിമിക്രി രംഗത്തെ കുലപതികളില്‍ ഒരാളാണ് അബി. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു.

മലയാളികള്‍ നെഞ്ചേറ്റിയ താത്ത എന്ന ഹാസ്യകഥാപാത്രത്തിന്റെ ഉപജ്ഞാതാവ് അബിയെന്ന കലാകാരനായിരുന്നു. അമ്ബതിലേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളും അബി ചെയ്തിട്ടുണ്ട്.
ബിഗ് ബി അമിതാഭ് ബച്ചന്‍, മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നിവരെ തന്‍മയത്വത്തോടെ അനുകരിച്ചതിലൂടെയായിരുന്നു അബി മലയാളികള്‍ക്ക് പ്രിയപ്പെട്ട മിമിക്രിതാരമായി മാറിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more