1 GBP = 103.54
breaking news

കൈരളി യുകെ – പുരോഗമന കലാസാംസ്കാരിക സംഘടനകളുടെ ഏകീകൃത സംഘടന നിലവിൽ വന്നു

കൈരളി യുകെ – പുരോഗമന കലാസാംസ്കാരിക സംഘടനകളുടെ ഏകീകൃത സംഘടന നിലവിൽ വന്നു

ബിജു ഗോപിനാഥ്‌

യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനകളുടെ യോജിപ്പിന്റെ വിളംബരമായി കൈരളി യുകെ പ്രവർത്തനമാരംഭിച്ചു. ഫെബ്രുവരി 5 ശനിയാഴ്ച ലണ്ടനിലെ ഹീത്രൂവിൽ ഹൃദ്യമായ കലാവിരുന്നിന്റെ അകമ്പടിയിൽ ഉജ്വല പ്രതിഭ ഗ്രാൻഡ് മാസ്റ്റർ ഡോ: ജി എസ് പ്രദീപാണ് കൈരളി യുകെയുടെ പ്രവർത്തനങ്ങൾക്ക് തിരി തെളിച്ചത്. രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിയ രാജൻ പരിപാടികൾ നിയന്ത്രിച്ചു.

കൈരളിയുടെ ഉദ്ഘാടനവേദിൽ നടന്ന കലാസന്ധ്യയിൽ പ്രതിഭാധനരായ നിരവധി കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിച്ചത്. പ്രഗത്ഭ നർത്തകിമാരായ ഡോ : മീനാ ആനന്ദ് , അമൃത ജയകൃഷ്ണൻ , പഞ്ചാബി നടിയും ഗായികയുമായ രൂപ് കട്കർ , പഞ്ചാബി കലാകാരനായ അസിം ശേഖർ ,തെരുക്കൂത്തു കലാകാരൻ ജിഷ്ണു ദേവ് , അനുഗ്രഹീത ഗായകൻ ഹരീഷ് പാല , കലാസാംസ്കാരിക പ്രവർത്തകനായ എബ്രഹാം കുര്യൻ , അലക്‌ത ദാസ് , മഞ്ജു റെജി തുടങ്ങിയവർ അരങ്ങിലെത്തി. പ്രമുഖ DJ നിധി ബോസ്സ് ഏറെ പുതുമയുള്ള ലിക്വിഡ് ഡ്രം പരിപാടി അവതരിപ്പിച്ചു. ഉയർന്ന IQ നിലവാരമുള്ളവരുടെ കൂട്ടായ്മയായ മെൻസ ക്ലബ്ബിൽ അംഗത്വം നേടിയ യുകെയിൽ താമസിക്കുന്ന മലയാളി ബാലൻ ആലിം ആരിഫിനെ (10)ചടങ്ങിൽ ആദരിച്ചു.

തുടർന്ന് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്, കൈരളി ടിവി അശ്വമേധം പ്രോഗ്രാം ഡയറക്ടർ ആയിരുന്ന സന്തോഷ് പാലി , റേഡിയോ ലൈം ഡയറക്ടർ ലിൻസ് അയ്നാടൻ എന്നിവർ നയിച്ച അറിവിന്റെ മാമാങ്കമായ അശ്വമേധം അരങ്ങേറി.

കൈരളിയുടെ കലാസന്ധ്യയും അശ്വമേധവും കൈരളി യുകെ ഫേസ്ബുക് പേജിൽ കാണാവുന്നതാണ്.
https://www.facebook.com/KairaliUK

കൈരളി യുകെയുടെ പ്രഥമ പ്രസിഡന്റ് ആയി പ്രിയ രാജനെയും (Oxford) സെക്രട്ടറി ആയി കുര്യൻ ജേക്കബിനെയും (Edinburgh) തിരഞ്ഞെടുത്തു. സംഘടനയുടെ ആദ്യ സമ്മേളനം ഏതാനും മാസങ്ങൾക്കകം നടത്തും എന്ന് ഭാരവാഹികൾ അറിയിച്ചു. പുരോഗമന ആശയങ്ങൾ ഉയർത്തിപ്പിടിച്ചു നാടിന്റെയും നാട്ടാരുടെയും നന്മക്കായി ഒരുമിച്ചു കൈകോർത്തു പ്രവർത്തിക്കാൻ എല്ലാവരും കൈരളി യുകെയിൽ അണിചേരണമെന്നു കൈരളി യുകെ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more