1 GBP = 103.11
breaking news

കൈരളി നഴ്സസ്‌ ഡേ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

കൈരളി നഴ്സസ്‌ ഡേ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യുകെയുടെ പ്രഥമ നഴ്സസ്‌ ദിനാചരണം ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി. വീണ ജോർജ് ഉദ്ഘാടനം ചെയ്യും.

പ്രവാസികളായ ആരോഗ്യപ്രവർത്തകർക്ക്‌ ഒത്തുചേരുവാനും, അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുവാനും അവസരം ലഭിക്കുന്നതിനോടൊപ്പം ചടങ്ങിൽ ആരോഗ്യമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുവാനും വേദിയാകും.

പുതിയതായി യുകെയിൽ എത്തിച്ചേർന്നവർക്കും, ഇവിടെ പ്രവർത്തിക്കുന്നവർക്കും സഹായകമായ ചർച്ചകൾ ഒരു പ്രത്യേക പാനൽ അവതരിപ്പിക്കും.

ബ്രിട്ടണിൽ പ്രവർത്തിക്കുന്ന അഞ്ച്‌ ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകരുടെ ഒത്തുചേരലിലേക്ക്‌ നിങ്ങളെ കൈരളി യുകെ നഴ്സസ്‌ ഡേ കമ്മറ്റി നിങ്ങളെ സാദരം ക്ഷണിക്കുന്നു.

മെയ്‌ 7നു നടക്കുന്ന പരിപാടി കൈരളിയുടെ ഫേസ്ബുക്ക്‌ പേജിൽ കൂടെ പ്രക്ഷേപണം ചെയ്യും.

https://fb.me/e/3wX6lCggg

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more