1 GBP = 103.91

കൈരളി യുകെ പോർട്സ്‌മൗത്തിൽ  കാർഷികമേളയും കുടുംബകൂട്ടായ്‌മയും സംഘടിപ്പിക്കുന്നു

കൈരളി യുകെ പോർട്സ്‌മൗത്തിൽ  കാർഷികമേളയും കുടുംബകൂട്ടായ്‌മയും സംഘടിപ്പിക്കുന്നു

ബിജു ഗോപിനാഥ്‌

പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യുകെ യുടെ പോര്ടസ്‌മൗത് & സൗത്താംപ്ടൺ യൂണിറ്റ്   കുടുംബകൂട്ടായ്മയും കാർഷികമേളയും സംഘടിപ്പിക്കുന്നു. ജൂൺ 18നു പോർട്സ്‌മൗത്തിലെ St. കോൾമാൻസ് അവന്യൂവിൽ നടക്കുന്ന കാർഷികമേളയിൽ  യുകെയിലെ മണ്ണിൽ വിളഞ്ഞ നാടനും അല്ലാത്തതുമായ വിവിധതരം കാർഷികോത്പന്നങ്ങൾ അണിനിരത്തും. പരിപാടിയോടനുബന്ധിച്ചു കുടുംബമേളയും നടക്കും. കൃഷിയെയും കാര്ഷികോല്പന്നങ്ങളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കാര്ഷികമേള സംഘടിപ്പിക്കുന്നത്.

മണ്ണിനെയും കൃഷിയെയും സ്നേഹിക്കുകയും കുടുംബബന്ധങ്ങളെ എന്നും ചേർത്തുപിടിക്കുകയും ചെയ്യുന്ന മലയാളികൾക്കുവേണ്ടി കൈരളി യുകെ ഒരുക്കുന്ന സ്നേഹോപഹാരമാണ് ഈ ഉദ്യമം എന്നും എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായും  കൈരളിയുടെ പോര്ടസ്‌മൗത് & സൗത്താംപ്ടൺ യൂണിറ്റിലെ പ്രവർത്തകർ  അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക.

Binu Antony       :07446 868073Joseph Joseph :  07557 766804Aby

Kurian        : 07800 852221

Shaji Alias         : 07957 957612

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more