1 GBP = 103.12

കൈരളി യുകെ ഇരുപത്തിയഞ്ചാമത്‌ യൂണിറ്റ്‌ രൂപീകരണവും ഫിലിം സൊസൈറ്റി ഉദ്‌ഘാടനവും നടത്തി

കൈരളി യുകെ ഇരുപത്തിയഞ്ചാമത്‌ യൂണിറ്റ്‌ രൂപീകരണവും ഫിലിം സൊസൈറ്റി ഉദ്‌ഘാടനവും നടത്തി

കൈരളി യുകെയുടെ അഭിമാനമായി ആഗസ്റ്റ്‌ 28 ഞായറാഴ്ച നടന്ന ചടങ്ങിൽ ഇരുപത്തിയഞ്ചാമത്‌ യൂണിറ്റ്‌ ഗ്ലസ്റ്റർ ചെൽത്തൻഹാമിന്റെ ഉദ്ഘാടനം വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി കെ പ്രശാന്ത് നിർവ്വഹിച്ചു. ഉദ്‌ഘാടന പ്രസംഗത്തിൽ പുതിയതായി പ്രവാസ ജീവിതത്തിലേക്ക്‌ വരുന്നവർക്ക്‌ കൈരളി നൽക്കുന്ന കൈത്താങ്ങലുകളെ പ്രശംസിക്കുകയും പുതിയതായി രൂപീകരിച്ച ഫിലിം സൊസൈറ്റിക്ക്‌ ആശംസകൾ നേരുകയും ചെയ്തു.

തുടർന്ന് കൈരളി ഫിലിം സൊസൈറ്റി ഉദ്‌ഘാടനം പ്രശസ്ത ചലചിത്ര നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ ശ്രീ. പ്രേം കുമാർ നിർവ്വഹിച്ചു. സിനിമയുടെ വിശ്വഭാഷയിൽ കൂടെ സമൂഹത്തിലെ മതിൽകെട്ടുകളെ തകർക്കാൻ കഴിയട്ടെ എന്നും നല്ല സിനിമകൾ പ്രവാസികൾക്കിടയിൽ പ്രചരിപ്പിക്കുവാനും ചർച്ച ചെയ്യുവാനും ഇത്തരം വേദികൾ പ്രചോദനം ആകട്ടെ എന്നും ആശംസിച്ചു.

കൈരളി യുകെ സെക്രട്ടറി ശ്രീ കുര്യൻ ജേക്കബ്‌ അദ്ധ്യക്ഷനായ ചടങ്ങിൽ ആശംസകൾ അർപ്പിച്ച്‌ സുബൈർ കണ്ണൂർ (പ്രവാസി കമ്മീഷൻ മെമ്പർ, ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം), ബിജി ഗോപാലകൃഷ്ണൻ (വൈസ്‌ പ്രസിഡന്റ്‌, ക്രാന്തി അയർലന്റ്‌), സാജൻ പെരേപ്പാടൻ (സെക്രട്ടറി, കൈരളി സ്വിറ്റ്സർലന്റ്‌), പ്രിയ രാജൻ (കൈരളി യുകെ പ്രസിഡന്റ്‌) എന്നിവർ സംസാരിച്ചു.

കൈരളി യുകെ ഗ്ലസ്റ്റർ ചെൽത്തൻഹാം യൂണിറ്റ്‌ ഭാരവാഹികളെ സെക്രട്ടറി ശ്രീ കുര്യൻ ജേക്കബ്‌ പ്രഖ്യാപിച്ചു. ബിനോയ് വാഴത്തറ ജോയ് (പ്രസിഡന്റ്), ജയേഷ് കുമാർ (സെക്രട്ടറി), റിജോ ജോസഫ് (വൈസ് പ്രസിഡന്റ്), ബിനോയ് തോമസ് (ജോയിന്റ് സെക്രട്ടറി), രാജേഷ് നടേപള്ളി (ട്രഷറർ) എന്നിവരെ കൂടാതെ അഞ്ച്‌ അംഗ കമ്മറ്റിയും നിലവിൽ വന്നു.

ലോക കേരള സഭാംഗങ്ങൾ ആയ ജയൻ ഇടപ്പാൾ, സുനിൽ മലയിൽ, കൈരളി യുകെ വൈസ്‌ പ്രസിഡന്റ്‌ ലിനു വർഗ്ഗീസ്‌, ഫിലിം സൊസൈറ്റി കോർഡിനേറ്റർ നവീൻ തോമസ്സ്‌, വിവിധ യൂണിറ്റ്‌ ഭാരവാഹികൾ, പ്രവാസി സാംസ്കാരിക പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more