1 GBP = 103.81

കൈരളി യുകെയുടെ ഇരുപത്തിയേഴാമത് യൂണിറ്റ് കേംബ്രിഡ്ജിൽ നിലവിൽ വന്നു

<strong>കൈരളി യുകെയുടെ ഇരുപത്തിയേഴാമത് യൂണിറ്റ് കേംബ്രിഡ്ജിൽ നിലവിൽ വന്നു</strong>

കൈരളി യുകെയുടെ ഇരുപത്തിയേഴാമത് യൂണിറ്റ് നിലവിൽ വന്നു. ഇംഗ്ലണ്ടിലെ യഥാർത്ഥ യൂണിവേഴ്സിറ്റി നഗരം എന്ന് വിളിക്കാവുന്ന കേംബ്രിഡ്ജിൽ ആണ് കൈരളിയുടെ ഇരുപത്തിയേഴാമത് യുണിറ്റ് രൂപികരിച്ചത്.  ഡിസംബർ പന്ത്രണ്ടിന് കൈരളി യുകെ പ്രസിഡന്റ് പ്രിയ രാജൻ ഉത്‌ഘാടനം നിർവഹിച്ച യൂണിറ്റ് രൂപീകരണ യോഗത്തിൽ കൈരളി യുകെ ട്രെഷറർ എൽദോസ്‌ പോൾ, ജോയിൻ്റ് സെക്രട്ടറി രാജേഷ് നായർ, ദേശീയ കമ്മറ്റി അംഗങ്ങൾ അജയ്‌ പിള്ള, ഐശ്വര്യ അലൻ, ഏഐസി ദേശീയ കമ്മറ്റി അംഗങ്ങളായ രാജേഷ് ചെറിയാൻ, ബിനോജ് ജോൺ എന്നിവർ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കൈരളി യുകെയുടെ വിവിധ യൂണിറ്റ് ഭാരവാഹികൾ പ്രവർത്തകർ അനുഭാവികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ്‌ കേംബ്രിഡ്ജ് യൂണിറ്റ് കമ്മറ്റിയെ പ്രഖ്യാപിച്ചു. 

യൂണിറ്റ് ഭാരവാഹികൾ 

പ്രതിഭ കേശവൻ- പ്രസിഡന്റ്
ജെറി മാത്യു വല്ല്യാര- വൈസ് പ്രസിഡന്റ്
വിജേഷ് കൃഷ്ണൻകുട്ടി- സെക്രട്ടറി
മുഹമ്മദ് – ജോയിന്റ് സെക്രട്ടറി
ബിജോ ലൂക്കോസ് – ട്രഷറർ

കമ്മറ്റി അംഗങ്ങൾ 

ശ്രീജു പുരുഷോത്തമൻ
ദീപു കെ ചന്ദ്ര
രഞ്ജിനി ചെല്ലപ്പൻ രജിനിവാസ് 
അനുഷ് പി എസ് 
വിജയ് ജോൺ
ജേക്കബ് ജോൺ 
സിനുമോൻ എബ്രഹാം

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി വളരെയധികം മലയാളികൾ എത്തുന്ന അനേകം മലയാളികൾ സ്ഥിരതാമസമാക്കിയ കേംബ്രിഡ്ജിൽ വൈവിധ്യങ്ങളായ പരിപാടികൾ ഏറ്റെടുത്തു നടത്തുവാൻ കേംബ്രിഡ്ജ് യൂണിറ്റിന് കഴിയുമെന്ന് കമ്മറ്റി പ്രത്യാശ പ്രകടിപ്പിച്ചു. കേംബ്രിഡ്ജ് യൂണിറ്റ് സെക്രട്ടറി ആയി ചുമതലയേറ്റ വിജേഷ് യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more