1 GBP = 104.21

കൈരളി യുകെ ബിർമിങ്ഹാം യൂണിറ്റ് ക്രിസ്തുമസ്-പുതുവത്സരാഘോഷം “കനിവിന്റെ പുതുവർഷം കൈരളിയോടൊപ്പം” വർണാഭമായി ആഘോഷിച്ചു.

<strong>കൈരളി യുകെ ബിർമിങ്ഹാം യൂണിറ്റ് ക്രിസ്തുമസ്-പുതുവത്സരാഘോഷം “കനിവിന്റെ പുതുവർഷം കൈരളിയോടൊപ്പം” വർണാഭമായി ആഘോഷിച്ചു.</strong>

റെഡിച്ച് : കൈരളി യുകെ ബിർമിങ്ഹാം യൂണിറ്റ്‌ ക്രിസ്തുമസ്-പുതുവത്സരാഘോഷം ജനുവരി 15 ഞായറാഴ്ച റെഡിച്ചിൽ നടത്തപ്പെട്ടു. കൈരളി ബിര്മിങ്ഹാമിൽ ആദ്യമായി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷത്തിൽ പുതു തലമുറയുടെ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായി.

ബിർമിങ്ഹാം യൂണിറ്റ് പ്രസിഡന്റ് ടിന്റസ് ദാസ് നിലവിളക്കു കൊളുത്തി ഉദ്‌‌ഘാടനം നടത്തി എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ചടങ്ങിൽ ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് യൂണിറ്റ്  സെക്രട്ടറി അസീം അബു അവതരിപ്പിച്ചു. ചെറിയ കാലയളവിനുള്ളിൽ ബിർമിങ്ഹാമിൽ സിറ്റി ക്ലീനിങ്, DKMS യുമായി ചേർന്ന് സ്റ്റെം സെൽ ഡോണർ ക്യാമ്പയിനുകൾ, മറ്റു സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു വിജയകരമായി നടത്താൻ സഹായിച്ച എല്ലാ യൂണിറ്റ് മെമ്പേഴ്സിനും നന്ദി പറഞ്ഞു.

തുടർന്ന് കുട്ടികൾ മുതൽ മുതിർന്ന തലമുറയിൽ ഉള്ളവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അവതാരകരായി യൂണിറ്റ് ട്രഷറർ മാത്യുവും നാഷണൽ കമ്മിറ്റി മെമ്പർ അഞ്ജനയും കൃത്യവും ഹൃദ്യവുമായി ആദ്യാവസാനം പരിപാടികൾ പരിചയപ്പെടുത്തി. റെഡിച്ചിൽ നിന്നുള്ള ബോബി ആൻഡ്‌ ടീം ന്റെ കരോൾ ഗാനമേള സദസ്സിനു ഗൃഹാതുരത ഉണർത്തി. തുടർന്ന് സംഘടിപ്പിച്ച സ്വാദിഷ്ടമായ ക്രിസ്തുമസ് വിരുന്നിലും എല്ലാവരും പങ്കുചേർന്നു.

കൈരളി യുകെ ദേശീയതലത്തിൽ നടത്തിവരുന്ന “വിശപ്പുരഹിത ക്രിസ്തുമസ്” എന്ന ചലഞ്ചിന്റെ  ഭാഗമായി ബ്രോംസ്ഗ്രോവിലുള്ള ന്യൂസ്റ്റാർട് എന്ന ഫുഡ്ബാങ്കിലേക് വളരെ അധികം ആഹാര സാധനങ്ങൾ ശേഖരിക്കാൻ സാധിച്ചു. യൂണിവേഴ്സിറ്റി ഓഫ് ബിർമിങ്ഹാമിലെ പ്രൊഫസർ തോമസ് സെബാസ്റ്റ്യൻ, നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ യുകെയിലെ സഹജീവികളോടുള്ള കൈരളി യുകെയുടെ കാരുണ്യപരമായ മാതൃക  പ്രവർത്തനങ്ങളെ പ്രശംസിച്ചു. പരിപാടിയിൽ  പങ്കെടുത്ത  എല്ലാവർക്കും യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷാഹിന കൃതജ്ഞത അർപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more