1 GBP = 102.92
breaking news

കോവിഡിൽ ഉഴലുന്ന കേരളത്തിന് കൈത്താങ്ങാകുവാൻ മലയാളം മിഷൻ യുകെ ചാപ്റ്റർ കഹൂട്ട് ക്വിസ് മത്സരം ജൂൺ 13 ന് സംഘടിപ്പിക്കുന്നു. ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ് പങ്കെടുക്കും. ജന്മനാടിന് സ്വാന്ത്വന സ്പർശമേകുവാൻ എല്ലാ സുമനസ്സുകളും പങ്കെടുത്തു വിജയിപ്പിക്കുക

കോവിഡിൽ ഉഴലുന്ന കേരളത്തിന് കൈത്താങ്ങാകുവാൻ മലയാളം മിഷൻ യുകെ ചാപ്റ്റർ കഹൂട്ട് ക്വിസ് മത്സരം ജൂൺ 13 ന് സംഘടിപ്പിക്കുന്നു. ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ് പങ്കെടുക്കും. ജന്മനാടിന് സ്വാന്ത്വന സ്പർശമേകുവാൻ എല്ലാ സുമനസ്സുകളും പങ്കെടുത്തു വിജയിപ്പിക്കുക

രാജി രാജൻ

കോവിഡ് മഹാമാരിയിൽ ഉഴലുന്ന കേരളത്തിന് വൈദ്യസഹായോപകരണങ്ങൾ വാങ്ങുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു തുക സമാഹരിച്ച് നൽകുന്നതിനുവേണ്ടി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രായഭേദമന്യേ കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട് 2021 ജൂൺ 13 വൈകുന്നേരം 4 മണിക്ക് വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ നൂതന ശൈലിയിൽ കഹൂട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കൈരളി ടിവിയിൽ അശ്വമേധം എന്ന പരിപാടിയിലൂടെ ഓർമ്മശക്തിയും വിശകലന പാടവവും കൊണ്ട് ശ്രദ്ധേയനായ ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. വിപുലമായ ജ്ഞാനത്തിനുടമയായ ശ്രീ ജി എസ് പ്രദീപ് വിപരീത പ്രശ്നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ പ്രതിഭയാണ് . കൈരളി ടിവിയിലെ അശ്വമേധം എന്ന പരിപാടിക്ക് ശേഷം ജയ്ഹിന്ദ് ടിവിയിൽ രണാങ്കണം എന്ന പ്രോഗ്രാമും അവതരിപ്പിച്ച് മലയാളികൾക്ക് ഏറെ സുപരിചിതനാണ് ശ്രീ ജി എസ് പ്രദീപ്.

പ്രവാസിസമൂഹം ഒരേ മനസ്സോടെ ഏറ്റെടുത്ത വാക്‌സിൻ ചലഞ്ച് നെഞ്ചിലേറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൂതനമായ രീതിയിൽ ഫണ്ട് കണ്ടെത്താനൊരുങ്ങുകയാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ. ജന്മനാടിന്റെ ഓർമ്മകൾ ഹൃദയത്തിലേറ്റി ജീവിക്കുന്ന യുകെയിലെ മലയാളി സമൂഹത്തിന് നാടിന്റെ ഓർമ്മകൾ അയവിറക്കു വിധം കേരളത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ഓൺലൈനിലൂടെ യാതൊരു വിധ സങ്കീർണ്ണതകളുമില്ലാതെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരം നടത്തി ഫണ്ട് സ്വരൂപിക്കുക എന്ന ഉദ്യമമാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ ഏറ്റെടുത്തിരിക്കുന്നത്. 10 പൗണ്ട് മാത്രം പ്രവേശന ഫീസായി ഈടാക്കുന്ന ഈ ക്വിസ് മത്സരത്തിൽ നിന്നും ലഭിക്കുന്ന തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാനാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തകസമിതി തീരുമാനിച്ചിരിക്കുന്നത്. സൂമിലൂടെ ജൂൺ പതിമൂന്നാം തീയതി യുകെ സമയം 4 മണി മുതൽ നടത്തപ്പെടുന്ന ഈ പരിപാടിയിൽ പങ്കാളികളാവുന്നതിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നടത്താവുന്നതാണ്.

https://forms.gle/MGJHS7dZ5mCUoLsx8

2021 ജൂൺ 6 വരെയാണ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്റെ സമയം അനുവദിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നവരെ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രവർത്തക സമിതി അംഗങ്ങൾ നേരിട്ട് ബന്ധപ്പെട്ട് ക്വിസ് മത്സരത്തിന്റെ മറ്റ് വിശദാംശങ്ങൾ നൽകി പ്രവേശനത്തുക സ്വീകരിക്കുന്നതാണെന്നും സംഘാടക സമിതി അറിയിച്ചു. സ്മാർട്ട് ഫോൺ ഉപയോഗിച്ച് പ്രായപരിധിയില്ലാതെ ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. അതിവേഗം ഏറ്റവും കൂടുതൽ ഉത്തരം നൽകുന്നവരാണ് വിജയികളാകുന്നത്. സൂമിൽ പ്രവേശിക്കുന്നതിനായി ഉപയോഗിക്കുന്ന സ്മാർട്ട് ഡിവൈസിന് പുറമെ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിന് മറ്റൊരു ഇന്റർനെറ്റ് എനേബിൾഡ് സ്മാർട്ട് ഡിവൈസ് കൂടി ആവശ്യമാണ്.

അതിവേഗം ശരിയുത്തരം നൽകുന്ന വിജയികൾക്ക് ഒന്നാം സമ്മാനം £100,രണ്ടാം സമ്മാനം £75 ,മൂന്നാം സമ്മാനം £50 സമ്മാനമായി നൽകുന്നതാണ്. കർമ്മ കലാകേന്ദ്ര, ഇൻഫിനിറ്റി ഫൈനാൻഷ്യൽസ് ലിമിറ്റഡ്, നിള ഫുഡ്‌സ് തുടങ്ങിയവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്.

ദൈവത്തിന്റെ സ്വന്തം നാടിനെ മാറോട് ചേർത്ത് കോവിഡ് ദുരിതത്തിൽ വലയുന്ന നമ്മുടെ സഹോദരങ്ങൾക്ക് സ്വാന്ത്വനമേകുവാനായി കേരളത്തെക്കുറിച്ചുള്ള വിജ്ഞാനത്തിന്റെ വെളിച്ചവും പകർന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന ഈ ക്വിസ് മത്സരത്തിൽ എല്ലാ സുമനസ്സുകളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ദ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ്, ക്വിസ് മത്സരത്തിന്റെ മുഖ്യസംഘാടകൻ ആഷിക് മുഹമ്മദ് നാസർ എന്നിവർ അഭ്യർത്ഥിച്ചു.

മത്സര സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന സംഘാടക സമിതി അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.

രാജി രാജൻ: 07940 355689
ദീപ സുലോചന:07715299963
ബിന്ദു കുര്യൻ: 07734 697927
വിനീതചുങ്കത്ത്.07799382259

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more