1 GBP = 103.33

കഫീല്‍ ഖാന്റെ സഹോദരന് നേരെ വധശ്രമം

കഫീല്‍ ഖാന്റെ സഹോദരന് നേരെ വധശ്രമം

ലക്‌നൗ  : ഗോരഖ്പുര്‍ ശിശുമരണക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ അടച്ചിരുന്ന ഡോ.കഫീല്‍ ഖാന്റെ സഹോദരന് നേരെ വധശ്രമം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേര്‍ കഫീല്‍ ഖാന്റെ ഇളയ സഹോദരന്‍ കാശിഫ് ജമാലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ഗോരഖ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാശിഫ്, അപകടനില തരണം ചെയ്തു.

മുഖംമൂടി ധരിച്ചെത്തിയെ അജ്ഞാതര്‍ നടത്തിയ വെടിവെയ്പ്പില്‍ കാശിഫിന്റെ കഴുത്തിനും താടിക്കും കൈകള്‍ക്കുമാണ് പരിക്കേറ്റത്. തന്റെ സഹോദരന് നേര്‍ക്ക് മൂന്ന് തവണയാണ് നിറയൊഴിച്ചതെന്നും തങ്ങള്‍ക്കു നേരെ വധശ്രമം ഉണ്ടാകുമെന്ന് താന്‍ എപ്പോഴും പറയുന്നതാണെന്നുമാണ് കഫീല്‍ ഖാന്‍ സംഭവത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ഗോരഖ്പുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യമാകാതെ 63 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ആളാണ് ഡോ കഫീല്‍ ഖാന്‍. ജയിലിലായിരുന്ന ഇയാള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ തന്നെ ആശുപത്രിയിലുണ്ടായ ദുരന്തത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ അധികൃതരാണെന്നും അവരുടെ ഭാഗത്തു നിന്നുണ്ടായ വന്‍ വീഴ്ച മറച്ചു വയ്ക്കുന്നതിനായി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ആരോപിച്ച് കഫീല്‍ ഖാന്‍ ഒരു കത്ത് പുറത്തു വിട്ടിരുന്നു.

ഗോരഖ്പുര്‍ സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതില്‍ യുപി മുഖ്യമന്ത്രി ആദിത്യ നാഥിന് കടുത്ത അമര്‍ഷമുണ്ടായിരുന്നുവെന്നും ഇതിന്റെ പേരിലാണ് പൊലീസ് തന്നെയും തന്റെ കുടുംബത്തെയും വേട്ടയാടാന്‍ ആരംഭിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more