1 GBP = 104.16

കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം കനക്കുന്നു

കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം കനക്കുന്നു

സമൂഹമാധ്യമത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സുപ്രീംകോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ വ്യാപക പ്രതിഷേധം. അദ്ദേഹമിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്ത യുവതിയോടാണ് ‘നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങും’ എന്ന് മറുപടി കട്ജു നല്‍കിയത്. കട്ജുവിന്റെ പരാമര്‍ശനത്തിനെതിരെ ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കട്ജുവിന്റെ ഇത്തരം വിഡ്ഢിത്തരങ്ങള്‍ക്ക് ചിരിച്ചുകൊടുക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണമെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മുമ്പും പല തവണ ഇദ്ദേഹം വിമര്‍ശിക്കപ്പെട്ടിരുന്നു. ബിജെപി എംപി ഷാസിയ ഇല്‍മിയയ്ക്കാണോ കിരണ്‍ ബേദിയ്ക്കാണോ കൂടുതല്‍ സൗന്ദര്യം എന്ന് ചോദിച്ചതിനും 2015ല്‍ കട്ജു വിമര്‍ശനം നേരിട്ടിരുന്നു. അന്ന് ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ‘സുന്ദരിയായ സ്ത്രീയെ പുകഴ്ത്താന്‍ ഒരു വൃദ്ധനു സാധിക്കില്ലേ’ എന്നായിരുന്നു അദ്ദേഹം തിരിച്ച് ചോദിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more