1 GBP = 103.12

കടകംപള്ളിയുടെ ചൈന യാത്രക്ക് വിലക്ക്; നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്‍കി

കടകംപള്ളിയുടെ ചൈന യാത്രക്ക് വിലക്ക്; നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്‍കി

സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു.

വിവിധ വശങ്ങള്‍ പരിഗണിച്ചാണ് അനുമതി നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുഎന്‍ എജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുമതി ചോദിച്ചിരുന്നത്. ഈ മാസം 11മുതല്‍ 16 വരെയാണ് യോഗം. കേരളത്തില്‍നിന്നുള്ള സംഘത്തെ നയിക്കേണ്ടത് കടകംപള്ളിയായിരുന്നു.

അതേസമയം കേന്ദ്ര നടപടി നിര്‍ഭാഗ്യകരമാണെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും കത്ത് അയച്ചു.

കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരം ഇതു വഴി നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ടൂറിസം മേഖല വികസിപ്പിക്കാന്‍ ലഭിക്കുന്ന ഒരു അവസരം എന്ന നിലയിലാണ് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉത്തരവാദ ടൂറിസം വികസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരമാണ് കേന്ദ്ര തീരുമാനം വഴി നഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more