1 GBP = 103.91

കാബൂളിലെ ചൈനീസ് വ്യവസായികൾ താമസിച്ച ഹോട്ടലിൽ ആക്രമണം: മൂന്ന് അക്രമികളെ വധിച്ചു, 21 പേര്‍ക്ക് പരിക്ക്

കാബൂളിലെ ചൈനീസ് വ്യവസായികൾ താമസിച്ച ഹോട്ടലിൽ ആക്രമണം: മൂന്ന് അക്രമികളെ വധിച്ചു, 21 പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കാറുള്ള ഹോട്ടല്‍ ആക്രമിച്ച മൂന്നുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് രാജ്യ തലസ്ഥാനത്തെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലില്‍ ആക്രമണമുണ്ടായത്. താമസക്കാരെ ആയുധധാരികള്‍ ബന്ദികളാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഹോട്ടലിലുണ്ടായിരുന്ന അതിഥികളെയെല്ലാം രക്ഷപ്പെടുത്തിയെന്ന് താലിബാന്‍ വ്യക്തമാക്കി. വിദേശികളാരും കൊല്ലപ്പെട്ടിട്ടില്ല. മുകള്‍ നിലയില്‍നിന്ന് ചാടിയ രണ്ട് വിദേശികള്‍ക്ക് മാത്രമാണ് പരിക്കേറ്റതെന്നും താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് ട്വീറ്റ് ചെയ്തു.

ചൈനീസ് വ്യവസായികള്‍ തങ്ങാറുള്ള ഹോട്ടലിലാണ് തിങ്കളാഴ്ച ആക്രമണമുണ്ടായത്. തുടര്‍ച്ചയായ സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടുപിന്നാലെ താലിബാന്‍ പ്രത്യേക ദൗത്യസംഘം സ്ഥലത്തെത്തി. മൂന്നുപേര്‍ കൊല്ലപ്പെട്ടെന്നും 21 പേര്‍ക്ക് പരിക്കേറ്റുവെന്നും മഇറ്റാലിയന്‍ സംഘടനയായ എമര്‍ജന്‍സി എന്‍ജിഒയെ ഉദ്ദരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.മൂന്ന് അക്രമികളാണ് കൊല്ലപ്പെട്ടതെന്ന് കാബൂള്‍ പോലീസ് വ്യക്തമാക്കി. ഒരാളെ അറസ്റ്റുചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more