1 GBP = 103.11
breaking news

കബഡി ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്: ഇന്ത്യക്കിത് തുടര്‍ച്ചയായ മൂന്നാം കിരീടം

കബഡി ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്: ഇന്ത്യക്കിത് തുടര്‍ച്ചയായ മൂന്നാം കിരീടം

അഹമ്മദാബാദ്: കബഡി ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമിന് ഗംഭീര വിജയം. എതിരാളികളായ ഇറാനെ 3829ന് ഇന്ത്യ തകര്‍ത്തു. ആദ്യ പകുതിയില്‍ ഇന്ത്യ 1318ന് പിന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഗംഭീരപ്രകടനം കാഴ്ച വച്ച ഇന്ത്യ കിരീടം നില നിര്‍ത്തുകയായിരുന്നു.

രണ്ടാം സെമിഫൈനലില്‍ തായ്‌ലാന്റിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇറാന്‍ ഫൈനലില്‍ കയറിയത്.
കഴിഞ്ഞ രണ്ട് തവണയും ഇറാന്‍ തന്നെയായിരുന്നു ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more