1 GBP = 104.04
breaking news

ജര്‍മ്മന്‍യാത്ര: തെറ്റുപറ്റിയെന്ന് ഏറ്റു പറഞ്ഞ് മന്ത്രി കെ. രാജു; ‘പ്രളയസമയത്ത് കേരളത്തില്‍ ഇല്ലാതിരുന്നത് അനൗചിത്യം’

ജര്‍മ്മന്‍യാത്ര: തെറ്റുപറ്റിയെന്ന് ഏറ്റു പറഞ്ഞ് മന്ത്രി കെ. രാജു; ‘പ്രളയസമയത്ത് കേരളത്തില്‍ ഇല്ലാതിരുന്നത് അനൗചിത്യം’

കേരളത്തിലെ പ്രളയസമയത്ത് ജര്‍മ്മനയില്‍ മലയാളം സമാജത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതില്‍ തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞ് വനം മന്ത്രി കെ. രാജു. ജര്‍മ്മന്‍ യാത്രയില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പ്രളയ സമയത്ത് കേരളത്തില്‍ ഇല്ലാതിരുന്നത് അനൗചിത്യമായി. താന്‍ പോയതിന് ശേഷമാണ് പ്രളയം രൂക്ഷമായത്. പ്രളയസമയത്ത് ഇല്ലാതിരുന്നത് തെറ്റെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പ്രളയവാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ മടങ്ങിവരാനുള്ള ശ്രമം നടത്തി. പക്ഷെ, പെട്ടെന്ന് തിരിച്ചുവരാന്‍ ടിക്കറ്റ് ലഭിച്ചില്ല. താന്‍ നടത്തിയ യാത്രയെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയസമയത്ത് ജര്‍മ്മനയില്‍ മലയാളസമാജത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിന്റെ പേരില്‍ മന്ത്രി കെ. രാജു ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. സിപിഐ ജനപ്രതിനിധിയായ രാജുവിന്റെ പ്രവൃത്തിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പോലും തള്ളിക്കളഞ്ഞിരുന്നു.

ജര്‍മ്മനിയില്‍നിന്ന് മടങ്ങി എത്തിയപ്പോള്‍ യാത്രയെ ന്യായീകരിക്കാനാണ് രാജു ആദ്യം ശ്രമിച്ചത്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും അറിവോടെയാണ് ജര്‍മ്മനിക്ക് പോയതെന്ന് ആയിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ശക്തിപ്പെട്ട് തുടങ്ങിയതോടെയാണ് തെറ്റിനെ ന്യായീകരിക്കാതെ അത് അംഗീകരിക്കുന്ന നിലപാടിലേക്ക് മാറിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more