1 GBP = 103.81

‘ജനങ്ങള്‍ തെരഞ്ഞെടുത്ത പദവിയാണ് എംപിയുടേത്, അത് അമ്മാനമാടാന്‍ ഉള്ളതല്ല’, കെ മുരളീധരന്‍

‘ജനങ്ങള്‍ തെരഞ്ഞെടുത്ത പദവിയാണ് എംപിയുടേത്, അത് അമ്മാനമാടാന്‍ ഉള്ളതല്ല’, കെ മുരളീധരന്‍

ജനങ്ങള്‍ തെരഞ്ഞെടുത്ത പദവിയാണ് എംപിയുടേത്, അത് അമ്മാനമാടാന്‍ ഉള്ളതല്ല’, എന്ന് കെ മുരളീധരന്‍. ഒരു വ്യക്തിയിലുള്ള വിശ്വാസം കൊണ്ടാണ് ജനങ്ങള്‍ പോളിങ് ബൂത്തില്‍ പോയി വരി നിന്ന് ഒരാളെ വിജയിപ്പിക്കുന്നത്. അത് പാര്‍ട്ടി സ്ഥാനങ്ങള്‍ക്ക് വേണ്ടി വലിച്ചെറിയാനുള്ളതല്ല. ഇനിയുള്ള നാല് വര്‍ഷവും എംപി സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട കൂടിയാലോചനകളെ പറ്റി തനിക്കൊന്നും അറിയില്ലെന്നും കെ മുരളീധരന്‍. ഇനി പുനഃസംഘടനയെ പറ്റി അറിയിക്കാതിരിക്കേണ്ട തരത്തില്‍ താന്‍ പ്രാധാന്യമര്‍ഹിക്കുന്നില്ല എന്നാണെങ്കില്‍ അതില്‍ പരാതിയുമില്ല അദ്ദേഹം പറഞ്ഞു. വിഴുപ്പലക്കലിന് താനില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളാണ് ഉള്ളത്. യുഡിഎഫിന് അത് വേണ്ട വിധം വിനിയോഗിച്ച് ജയിക്കാന്‍ ആകും. എന്നാല്‍ പോരായ്മകള്‍ ചൂണ്ടിക്കാണിക്കേണ്ട ചുമതലയുള്ളതിനാല്‍ പാര്‍ട്ടി വേദിയുണ്ടെങ്കില്‍ അവിടെ ചൂണ്ടിക്കാണിക്കും.

ആള്‍ക്കൂട്ട സമരങ്ങള്‍ ഒഴിവാക്കിക്കൊണ്ട് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള സമരം ചെയ്യാനാണ് യുഡിഎഫിന്‌റെ തീരുമാനം. അല്ലാതെ യുഡിഎഫ് സമരം അവസാനിപ്പിച്ചിട്ടില്ല. എന്നാല്‍ ഇത് വാര്‍ത്തയായപ്പോള്‍ സമരങ്ങള്‍ ഒഴിവാക്കിയെന്ന പ്രതീതിയാണ് വന്നിരിക്കുന്നത് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

പ്രചരണ സമിതി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചത് വലിയ പ്രശ്‌നമാക്കേണ്ടതില്ല. ചെയര്‍മാന്‍ സ്ഥാനത്തേക്ക് തന്നെ നിയോഗിച്ചത് ഹൈക്കമാന്‍ഡ് ആയതിനാല്‍ ഹൈക്കമാന്‍ഡിന് രാജി നല്‍കി എന്ന് മാത്രം. ചെയര്‍മാന്‍ എന്ന നിലക്ക് അനുവദിച്ചു കിട്ടിയ മുറി ഇന്നത്തോടെ ഒഴിയും. പരാതി പറയുന്ന ശീലം താന്‍ നിര്‍ത്തി. എല്ലാത്തിന്റെയും അവസാനം പാപഭാരം തന്റെ തലയിലിടാന്‍ നോക്കേണ്ട.

പരാതിയില്ലാത്തതിനാല്‍ ആണ് കെപിസിസി അധ്യക്ഷനെ അങ്ങോട്ട് പോയി കാണാത്തത്. അദ്ദേഹം കാണണമെന്ന് ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും താന്‍ അങ്ങോട്ട് പോകും. അധ്യക്ഷന്‍ എന്ന നിലയില്‍ മാത്രമല്ല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന വ്യക്തിയുമായി തനിക്ക് ബന്ധവും കടപ്പാടുമുണ്ട്. കെ കരുണാകരന്റെ സഹായം കൊണ്ട് ഉയര്‍ന്ന് വന്നവര്‍ അദ്ദേഹത്തോട് നന്ദികേട് കാണിച്ചതുപോലെ താന്‍ ഒരിക്കലും മുല്ലപ്പള്ളി രാമചന്ദ്രനോട് നന്ദികേട് കാണിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കെ കരുണാകരന്‍ ജീവിച്ചിരുന്ന കാലത്ത് അഞ്ച് രൂപ അംഗത്വത്തിന് വേണ്ടി വരി നിന്നപ്പോള്‍ പലരും വാതിലടച്ചു. കെ കരുണാകരന്‍ പോലും മാനസികമായി ഏറെ സംഘര്‍ഷം അനുഭവിച്ചപ്പോള്‍ പാര്‍ട്ടിയില്‍ തന്നെ തിരിച്ചെടുക്കണം എന്ന് ശക്തമായ നിലപാടെടുത്ത ആളാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആ നന്ദിയും കടപ്പാടും തനിക്ക് എന്നും അദ്ദേഹത്തിനോടുണ്ടാകുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more