1 GBP = 104.18

നൂറ്റാണ്ടിന്റെ ഇതിഹാസം മഹാകവി അക്കിത്തത്തിന് പ്രണാമം അർപ്പിച്ചുകൊണ്ട് ജ്വാല ഇ-മാഗസിൻ ഒക്റ്റോബർ ലക്കം പ്രസിദ്ധീകരിച്ചു…

നൂറ്റാണ്ടിന്റെ ഇതിഹാസം മഹാകവി അക്കിത്തത്തിന് പ്രണാമം അർപ്പിച്ചുകൊണ്ട് ജ്വാല ഇ-മാഗസിൻ ഒക്റ്റോബർ ലക്കം പ്രസിദ്ധീകരിച്ചു…

“കാലാഗ്നിയിൽ ഭസ്മമായിപ്പോകാത്ത കാവ്യബിംബങ്ങൾ കണ്ണു നീർത്തുള്ളികൊണ്ടും ചിരിത്തരികൾ കൊണ്ടും വാർത്തെടുത്ത” മലയാളത്തിൻ്റെ പ്രിയ കവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് പ്രണാമം അർപ്പിച്ചു യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ചു.

മലയാളത്തിലെ ആദ്യചലച്ചിത്രമായ വിഗതകുമാരനിലെ നായികയായ പി.കെ. റോസിയുടെ ജീവിതം ആരെയും വേദനിപ്പിക്കുന്നതാണ്. ദളിത് സ്ത്രീ ഉയർന്ന ജാതിയിൽപ്പെട്ട കഥാപാത്രമായി അഭിനയച്ചതിന് പി കെ റോസിയും കുടുംബവും നേരിട്ടത് അതിക്രൂരമായ ആക്രമണം ആയിരുന്നു. ആർ. ഗോപാലകൃഷ്ണൻ ആ ജീവിതം ഹൃദയസപർശിയായ എഴുതിയിരിക്കുന്നു പി.കെ. റോസി മലയാള സിനിമയിലെ ആദ്യ നായിക എന്ന ലേഖനത്തിൽ.

“കല്പനാരാമത്തിൽ കണിക്കൊന്ന പൂത്തപ്പോൾ സ്വപ്ന മനോഹരി നീ വന്നു” എന്ന സുന്ദര ഗാനം ആലപിച്ച കൊച്ചിൻ ഇബ്രാഹിം എന്ന ഗായകനെ വായക്കാർക്ക് പരിചയപ്പെടുത്തുന്ന ലേഖനമാണ് “ബാബു രാജിന്റെ കണിക്കൊന്ന; കൊച്ചിൻ ഇബ്രാഹിമിന്റെയും”. മലയാള ചലച്ചിത്ര ഗാനങ്ങളെയും അവയുടെ പിറവവിയെക്കുറിച്ചും എഴുതുന്ന രവിമേനോന്റെ തൂലികയിൽ പിറന്ന ഈ ലേഖനവും വായനക്കാർ ഇഷ്ടപ്പെടും.

അശ്വതി അരുൺ രചിച്ച “ആഘോരി മന്ത്രം ജപിച്ച സന്യാസിനി”, എ. കെ. അബൂതിയുടെ “മണൽക്കാറ്റിന്റെ കാൽപ്പാടുകൾ”, ലിസ് ലോനയുടെ “ചുവന്ന ചരടില് താലിയും കുരിശും”, അക്ഷര എസ് എഴുതിയ “കള്ളൻ” എന്നിവയാണ് ജ്വാലയുടെ ഒക്‌ടോബർ ലക്കത്തിലെ കഥകൾ.

ഗിരിജ ദേവിയുടെ “അമാവാസി”, സഫ്ന ഷമീറിന്റെ “കാഴ്ച്ച”, അനാമിക പ്രകാശിന്റെ ” ഓട്ടോഗ്രാഫിലെ ഓർമ്മയനക്കങ്ങൾ” എന്നീ കവിതകളും ഈ ലക്കത്തെ മനോഹരമാക്കുന്നു.

ജ്വാല ഇ – മാഗസിൻ ഒക്ടോബർ ലക്കം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more