1 GBP = 100.90
breaking news

ചിത്രകാരൻ എം എഫ് ഹുസൈനെ സ്മരിച്ചുകൊണ്ട് ജ്വാല ഇ – മാഗസിൻ സെപ്തംബർ ലക്കം പ്രസിദ്ധീകരിച്ചു

ചിത്രകാരൻ എം എഫ് ഹുസൈനെ സ്മരിച്ചുകൊണ്ട് ജ്വാല ഇ – മാഗസിൻ സെപ്തംബർ ലക്കം പ്രസിദ്ധീകരിച്ചു

സജീഷ് ടോം (യുക്മ പി ആർ ഓ & മീഡിയ കോർഡിനേറ്റർ)

യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മലയാള സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ – മാഗസിന്റെ സെപ്റ്റംബർ ലക്കം പ്രസിദ്ധീകരിച്ചു. കേരളത്തിൽ കൊറോണയെന്ന മഹാമാരിയുടെ തുടക്കത്തിൽ പ്രവാസികൾ നേരിട്ട സാമൂഹ്യവും മാനസികവുമായ ഒറ്റപ്പെടുത്തലിനെ ശക്തമായി എതിർത്ത് കൊണ്ട് പ്രവാസികൾ രാഷ്ട്രപുരോഗതിക്കും കുടുംബത്തിനും നൽകുന്ന വലിയ സംഭാവനകളെ അക്കമിട്ട് പറഞ്ഞിരിക്കുന്നു എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട്. 

“ആവശ്യ സമയങ്ങളിൽ നാടിനെയും നാട്ടുകാരെയും സഹായിച്ച ഒരു ചരിത്രമാണ് പ്രവാസികൾക്കുള്ളത്. കേരളത്തിൽ വെള്ളപ്പൊക്കം വന്നപ്പോൾ സഹായ ഹസ്തമായി നാനാ രാജ്യങ്ങളിലുമുള്ള പ്രവാസികൾ മുമ്പിലുണ്ടായിരുന്നു. ആവശ്യ ഘട്ടങ്ങളിൽ   കുടുംബത്തിന് അത്താണി ആയിരിക്കുന്നതും പ്രവാസികളായിരിക്കും. പ്രളയ കാലത്ത് ഭവനങ്ങൾ നിർമ്മിക്കുന്ന പദ്ധകൾക്ക് പ്രവാസികളുടെ സംഭാവനകൾ നിസ്തർക്കമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആതുരസേവനങ്ങൾക്കും അവർ എക്കാലവും മുന്നിൽ തന്നെയുണ്ടായിരുന്നു. പ്രിയപ്പെട്ടവർക്കും ബന്ധുജനങ്ങൾക്കും പണം അയക്കുന്നതുമൂലം അവർ സമ്പാദിച്ച വിദേശപ്പണം നാടിനും ഉപകാരപ്പെടുന്നു” എഡിറ്റോറിയൽ തുടരുന്നു.

മുത്തശ്ശി എന്ന ബ്രഹദ് നോവലിലൂടെ മലയാള സാഹിത്യത്തിൽ ചിരപ്രതിഷ്ട നേടിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായ ചെറുകാടിന്റെ ജീവിതത്തെ അടുത്തറിയാൻ അഫ്സൽ ബഷീർ എഴുതിയ “മലയാളത്തിന്റെ പ്രിയ കഥാകാരൻ ചെറുകാട് ” എന്ന ലേഖനത്തിലൂടെ വായനക്കാർക്ക് കഴിയും.
വയനാട്, കണ്ണൂർ ജില്ലകളിലായി താമസിക്കുന്ന ആദിവാസി ജന വിഭാഗമായ കുറിച്യരുടെ ചരിത്രത്തെയും ഭാഷയെയും പഠന വിധേയമാക്കിക്കൊണ്ട്  അജയ് വാളാട് എഴുതിയ ലേഖനമാണ് “കുറിച്യരും ചരിത്രവും”.

സോഷ്യൽ മീഡിയകളിൽ ചെറു കുറിപ്പുകളിലൂടെ വളരെയേറെ കാര്യങ്ങൾ വായനക്കാർക്ക് പകർന്ന് കൊടുക്കുന്ന ആർ ഗോപാലകൃഷ്ണൻ മലയാള ചലച്ചിത്ര രംഗത്ത് വിവിധ മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ പി എൻ മേനോനെ കുറിച്ച് എഴുതിയ കുറിപ്പ് വായനക്കാർക്ക് ആരാണ് പി എൻ മേനോൻ എന്ന് മനസിലാക്കി കൊടുക്കും.
ലോക പ്രസിദ്ധ ഇന്ത്യൻ ടൂറിസ്റ്റു കേന്ദ്രമായ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയെയും വിവേകാനന്ദ സ്മാരകത്തെയും കുറിച്ച് ബിജി ജോർജ്ജ് എഴുതിയ ലേഖനമാണ് “കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന്  50 വയസ്സ് “. 
ഈ ലക്കത്തിൽ സുമോദ് പരുമല എഴുതിയ “ദൈവത്തിന്റെ ചൂണ്ട”,  കമറുദ്ദീൻ ആമയം എഴുതിയ “പറ്റ്”, വി ടി ജയദേവൻ രചിച്ച “പ്രണയബോംബ്”,  അനു മനോജ് എഴുതിയ “അഴിക്കുള്ളിലെ പെണ്ണുടൽ” എന്നീ  കവിതകളും  കെ ഹരിദാസിന്റെ  “പെയ്തൊഴിയാതെ” , മീനാക്ഷി ഭൂതക്കുളത്തിന്റെ  “ലോട്ടറി”  എന്നീ കഥകളും അടങ്ങിയിരിക്കുന്നു.
ജ്വാല ഇ മാഗസിന്റെ സെപ്റ്റംബർ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക:

https://issuu.com/jwalaemagazine/docs/september_2020

https://issuu.com/jwalaemagazine/docs/september_2020

https://issuu.com/jwalaemagazine/docs/september_2020

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more