1 GBP = 103.84
breaking news

യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി.

യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി.

റെജി നന്തിക്കാട്ട്
യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം യുകെയിലെ എഴുത്തുകാരുടെ കൂടുതൽ രചനകളാൽ സമ്പന്നമാണ്. കേരളത്തെ പിടിച്ചുലച്ച മധുവിന്റെ കൊലപാതകം കേരളത്തിന്റെ പെരുമയുടെ മുഖത്തേറ്റ അടിയാണെന്ന് എഡിറ്റോറിയലിൽ റജി നന്തികാട്ട് സൂചിപ്പിക്കുന്നു.

വി കെ പ്രഭാകരൻ എഴുതിയ മലയാളന്റെ കഥ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന ഇ ലക്കത്തിൽ യുകെയിലെ എഴുത്തുകാരായ സിസിലി ജോർജ്ജ് എഴുതിയ ബന്ധങ്ങൾ ഉലയാതെ , കണ്ണൻ രാമചന്ദ്രൻ എഴുതിയ ഋതുഭേദങ്ങൾ എന്നീ കഥകളും ബാസിംഗ്‌സ്‌റ്റോക്കിൽ നിന്നുള്ള കുട്ടി എഴുത്തുകാരി അൽഫോൻസാ ജോസഫ് എഴുതിയ rainbow the unicorn എന്ന ഇംഗ്ലീഷ് കവിതയും കൂടാതെ ജ്വാല ഇ മാഗസിൻ മാനേജിങ് എഡിറ്റർ സജീഷ് ടോം പെസഹാ പെരുന്നാളിനെ ഓർമ്മിച്ചുകൊണ്ടു എഴുതിയ ലോക പ്രവാസികളുടെ വലിയ പെരുന്നാൾ എന്ന ലേഖനവുംകൂടാതെ ജോർജ്ജ് അറ ങ്ങാശ്ശേരി എഴുതുന്ന പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ താൻ നേരിട്ട് കണ്ട ഒരു കോലപാതകത്തിന്റെ ഹൃദയസ്പർശിയായ വിവരണവും ഉൾപ്പെടുത്തിയിരിക്കുന്നു.

വായനയെ ഗൗരവമായി കാണുന്നവർക്കും ജ്വാല ഇ മാഗസിൻ നല്ലൊരു വായനാനുഭവം പ്രധാനം ചെയ്യുന്നു. ആധുനീക കവികളിൽ മുന്നിൽ നിൽക്കുന്ന കുഴുർ വിൽ‌സൺ എഴുതിയ മരണവുമായി വീണ്ടും ഒരു അഭിമുഖം, കെ വി സുമിത്രയുടെ സ്വപനത്തിന്റെ മഹാഗണികൾ, പദ്മ സാജു എഴുതിയ പിണക്കം എന്നീ കവിതകളും ജിതിൻ കക്കാട് എഴുതിയ കഥ ഒരു വിപ്ലവത്തിന്റെ അന്ത്യം, ലാസർ ഡി സിൽവയുടെ യാത്രാനുഭവം ശ്രീരംഗനാഥന്റെ കൃപ സുൽത്താന്റെ നിർമ്മിതി രശ്മി രാധാകൃഷ്ണൻ എഴുതിയ ലേഖനം ടോട്ടോച്ചാൻ അഥവാ വായനയുടെ കൂട്ടുകാരി എന്നീ രചനകൾ വായനയുടെ പുതിയ വാതായനങ്ങൾ തുറക്കുമെന്നുറപ്പാണ്.

ജ്വാല ഇ മാഗസിൻ മാർച്ച് ലക്കം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more