1 GBP = 103.89

അച്ഛന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് സംശയമൊന്നുമില്ല; വിവാദങ്ങളോട് പ്രതികരിച്ച് ജസ്റ്റിസ് ലോയയുടെ മകന്‍

അച്ഛന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് സംശയമൊന്നുമില്ല; വിവാദങ്ങളോട് പ്രതികരിച്ച് ജസ്റ്റിസ് ലോയയുടെ മകന്‍

ന്യൂഡല്‍ഹി: പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ വിവാദങ്ങളില്‍ പ്രതികരണവുമായി ജസ്റ്റിസ് എച്ച്. ലോയയുടെ മകന്‍ അനൂജ് ലോയ. ലോയയുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അനൂജ് പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍മാറണം. പുതിയ സംഭവവികാസങ്ങളില്‍ വേദനയുണ്ട്. തങ്ങളെ അപമാനിക്കരുതെന്ന് അനൂജ് പറഞ്ഞു.

അച്ഛന്റെ മരണത്തില്‍ തങ്ങള്‍ക്ക് സംശയമൊന്നുമില്ലെന്ന് അനൂജ് പറഞ്ഞു. നേരത്തെ സംശയമുണ്ടായിരുന്നു. ഇപ്പോള്‍ സംശയമൊന്നുമില്ല. മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിനുണ്ടായിരുന്ന സംശയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അനൂജ് ഇക്കാര്യം പറഞ്ഞത്. ലോയ കുടുംബത്തിന്റെ അഭിഭാഷകന്‍ അമീര്‍ നായ്ക്കും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ലോയയുടെ മരണത്തില്‍ സംശയമില്ലെന്നും പൊതുജനങ്ങള്‍ക്കിടയിലെ സംശയം ദൂരീകരിക്കുന്നതിനാണ് വാര്‍ത്താ സമ്മേളനം വിളിച്ചതെന്നും അമീര്‍ നായ്ക്ക് പറഞ്ഞു. വിവാദത്തിന്റേയോ രാഷ്ട്രീയവല്‍ക്കരണത്തിന്റേയോ ആവശ്യമില്ല. ഇത് ദുഃഖകരമായ സംഭവമാണ്. രാഷ്ട്രീയവല്‍ക്കരണത്തിന്റെ ഇരയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമീര്‍ നായ്ക്ക് കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതിയിലെ പൊട്ടിത്തെറിക്ക് പിന്നില്‍ ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസും കാരണമാണ്. ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജൂണിയര്‍ ജഡ്ജുമാരുടെ ബെഞ്ചിന് ചീഫ് ജസ്റ്റിസ് കൈമാറിയതില്‍ മുതിര്‍ന്ന ജഡ്ജുമാര്‍ക്ക് പ്രതിഷേധമുണ്ട്. അമിത് ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സി.ബി.ഐ ജഡ്ജ് ജസ്റ്റിസ് ലോയ 2014 ഡിസംബര്‍ ഒന്നിനാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more