1 GBP = 103.92

ലണ്ടനിലെ പ്രകാശ് ഉമ്മൻ്റെ ഭാര്യ ജൂലി ജോൺ നാട്ടിൽ അവധിക്കിടയിൽ   ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു…

ലണ്ടനിലെ പ്രകാശ് ഉമ്മൻ്റെ ഭാര്യ ജൂലി ജോൺ നാട്ടിൽ അവധിക്കിടയിൽ   ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു…

കരവാളൂർ : ഈസ്റ്റ് ലണ്ടനിലെ പ്രകാശ് ഉമ്മൻ്റെ ഭാര്യയും പാറവിള ചെറുപുഷ്പം വീട്ടിൽ (വേളാങ്കണ്ണി) ശ്രീ. ചാക്കോ ജോണിന്റെയും ശ്രീമതി. മറിയ ജോണിന്റെയും മകളുമായ ശ്രീമതി ജൂലി ജോണാണ് (45 വയസ്സ്) ഇന്ന്  തിങ്കളാഴ്ച്ച (ജൂൺ 13)ഹൃദയഘാതത്തെ തുടർന്ന് നാട്ടിൽ വച്ച് മരണമടഞ്ഞത്. യു.കെ യിൽ കുടുംബമായി കഴിഞ്ഞിരുന്ന ശ്രീമതി ജൂലി അടുത്തിടെയാണ് നാട്ടിൽ എത്തിയത്. ഹൃദയസ്തംഭനത്തെ തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഏക സഹോദരൻ ജയഘോഷ് 2021 ൽ ഇതേ കാലയളവിൽ  സൗദി അറേബ്യയിൽ ഉണ്ടായ  വാഹനാപകടത്തിൽ മരണമടഞ്ഞിരുന്നു. സഹോദരൻ്റെ ഓർമ്മ ദിനത്തിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജൂലി. ഭർത്താവ് : അഞ്ചൽ സ്വദേശി ശ്രീ പ്രകാശ് ഉമ്മൻ. മക്കൾ : ഏഞ്ചൽ പ്രകാശ്,  ലിയോണ പ്രകാശ്.

സംസ്കാരം പിന്നീട് നാട്ടിൽ തന്നെ നടത്തുമെന്നാണ് അറിയുന്നത്.

ജൂലി ജോണിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സലീനാ സജീവ്, യുക്മ ദേശീയ  സമിതിയംഗം സണ്ണിമോൻ മത്തായി, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻ്റ് ജയ്സൻ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more