1 GBP = 103.38

കാലിത്തീറ്റ കുംഭകോണക്കേസ്; ലാലുവിനെതിരെയുള്ള വിധി ഇന്ന് പ്രസ്താവിക്കും

കാലിത്തീറ്റ കുംഭകോണക്കേസ്; ലാലുവിനെതിരെയുള്ള വിധി ഇന്ന് പ്രസ്താവിക്കും

റാ​​​ഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വിധി ഇന്നു പ്രസ്താവിക്കും. ലാലു പ്രസാദ് അടക്കം 11 പ്രതികള്‍ക്കുള്ള ശിക്ഷാവിധിയാണ് ഇന്ന് പ്രസ്താവിക്കുക. ലാലുവിന്റെ അഭിഭാഷകന്‍ ചിത്തരഞ്ജന്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.

ലാ​​​ലു അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ബി​​​ർസ മു​​​ണ്ട സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലാ​​​ണി​​​പ്പോ​​​ൾ. പ്ര​​​തി​​​ക​​​ൾ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്ന് ഡി​​​സം​​​ബ​​​ർ 23നു ​​​വി​​​ധി​​​ച്ചി​​​രു​​​ന്നു.ശി​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന വാ​​​ദ​​​ത്തി​​​ൽ ലാലുപ്രസാദ് വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സിം​​​ഗി​​​ലൂ​​​ടെയാണ് ഹാജരായത്. പ്രാ​​​യാ​​​ധി​​​ക്യ​​​വും അ​​​സു​​​ഖ​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ദ​​​യ​​​വു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം കോ​​​ട​​​തി​​​യോ​​​ട് അഭ്യര്‍ഥിച്ചിരുന്നു.

കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു വ​​​ർ​​​ഷ​​​വും, പ​​​ര​​​മാ​​​വ​​​ധി ഏ​​​ഴു വ​​​ർ​​​ഷ​​​വും ത​​​ട​​​വു ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് ലാ​​​ലു​​​വി​​​നെ​​​തി​​​രേ തെ​​​ളി​​​ഞ്ഞ​​​ത്. കാ​​​ലി​​​ത്തീ​​​റ്റ കും​​​ഭ​​​കോ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ര​​​ണ്ടാ​​​മ​​​ത്തെ കേ​​​സാ​​​ണി​​​ത്.

ലാലുപ്രസാദ് ബി​​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ 1990നും 94​​​നും ഇ​​​ട​​​യ്ക്ക് ദേ​​വ​​ഗ​​ഡ് ട്ര​​​ഷ​​​റി​​​യി​​​ൽ​​​നി​​​ന്ന് 89.27 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തു​​​വെ​​​ന്നാ​​​ണ് ഈ ​​​കേ​​​സ്. ചെ​​​യ്ബാ​​​സ ട്ര​​​ഷ​​​റി​​​യി​​​ൽ​​​നി​​​ന്ന് 37.7 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ ലാ​​​ലു അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ 2013-ൽ ശിക്ഷിക്കപ്പെട്ടിരുന്നു. നിലവില്‍, കാ​​​ലി​​​ത്തീ​​​റ്റ കും​​​ഭ​​​കോ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റു മൂ​​​ന്നു കേ​​​സു​​​ക​​​ൾ​​കൂ​​​ടി ലാലുവിനെതിരെ ഉണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more