1 GBP = 104.25
breaking news

ബ്രിസ്റ്റോള്‍ യാക്കോബായ പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ് ജൂണ്‍ 2 ,3 ,4 തീയതികളില്‍ ….

ബ്രിസ്റ്റോള്‍ യാക്കോബായ പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ് ജൂണ്‍ 2 ,3 ,4 തീയതികളില്‍ ….

ജിന്‍ ബേബി

കുട്ടികളുടെ ആത്മീയ ഉന്നമനത്തിനായി ബ്രിസ്റ്റോള്‍ യല്‍ദോ മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള അവധിക്കാല യാക്കോബൈറ്റ് വെക്കേഷന്‍ ബൈബിള്‍ ക്ലാസ് (JSVBS) ഇക്കൊല്ലം ജൂണ്‍ 2 ,3 ,4 തീയതികളിലായി നടത്തപ്പെടുന്നു.

ജൂണ്‍ രണ്ടാം തീയതി രാവിലെ ഒന്‍പതരയ്ക്ക് ഇടവക സഹവികാരി ഫാ. ഫിലിപ്പ് ഈ വര്‍ഷത്തെ JSVBS ഉത്ഘാടനം ചെയ്യുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി വിവിധതരം ക്ലാസുകള്‍, ക്വിസ്, സ്‌കിറ്റ്‌സ് ആന്‍ഡ് സോങ്സ് എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. ഇക്കൊല്ലത്തെ JSVBS ന് നേതൃത്വം നല്‍കുന്നത് യുകെയില്‍ പ്രശസ്തമായ സെഹിയോന്‍ യൂത്ത് മിനിസ്ട്രി ആണ്. അത് കൊണ്ട് തന്നെ ഈ പ്രാവശ്യത്തെ JSVBS കുട്ടികള്‍ക്ക് തീര്‍ച്ചയായും നല്ലൊരു അനുഭവമായിരിക്കും. ജൂണ്‍ നാലാം തീയതി രാവിലെ 11.30 ന് വി. കുര്‍ബ്ബാന, JSVBS റാലി ആന്‍ഡ് സ്‌നേഹവിരുന്ന് എന്നിവയോട് കൂടി ഇക്കൊല്ലത്തെ JSVBS അവസാനിക്കും.

ഇക്കൊല്ലത്തെ ചിന്താ വിഷയം: ‘നീതിയില്‍ കിരീടം’ (2 തിമോത്തിയോസ് 4:8)

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തങ്കച്ചന്‍ (ഹെഡ്മാസ്റ്റര്‍, സണ്‍ഡേ സ്‌കൂള്‍ ) : 07738130015

നൈസെന്റ് (ട്രസ്റ്റി) : 07809444940

മാത്യു പോത്താനിക്കല്‍ (സെക്രട്ടറി): 07878644931

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more