1 GBP = 102.88
breaking news

ജോയ്സ് ജോർജ് എം.പിയുടെ 20 ഏക്കർ ഭൂമിയുടെ പട്ടയം ഇടുക്കി ജില്ലാ ഭരണകൂടം റദ്ദാക്കി

ജോയ്സ് ജോർജ് എം.പിയുടെ 20 ഏക്കർ ഭൂമിയുടെ പട്ടയം ഇടുക്കി ജില്ലാ ഭരണകൂടം റദ്ദാക്കി

തിരുവനന്തപുരം: ഇടുക്കിയിലെ കൊട്ടക്കാന്പൂരിൽ ഇടത് സ്വതന്ത്ര എം.പിയായ ജോയ്സ് ജോർജ് കൈവശം വച്ചിരുന്ന 20 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം അദ്ദേഹത്തിന് നഷ്ടമായി. ഭൂമിയുടെ പട്ടയം ഇടുക്കി ജില്ലാ ഭരണകൂടം റദ്ദാക്കിയതിനെ തുടർന്നാണിത്. ജോർജും ബന്ധുക്കളും അഞ്ചിടത്തായി കൈവശം വച്ചിരുന്ന നാല് ഏക്കർ ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ് കളക്ടർ വി.ആർ.പ്രേംകുമാർ റദ്ദാക്കിയത്. ഇത് സ‌ർക്കാരിന്റെ തരിശ് ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ജോയിസ് ജോർജ്ജ് എം.പി, ഭാര്യ അനൂപ, അമ്മ മേരി, സഹോദരങ്ങളായ രാജീവ്, ജെസ്പിൻ എന്നിവരുടെ പേരിലാണ് കൊട്ടക്കാമ്പൂരിലെ ഭൂമി. ജോയ്സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്തു വീട്ടിൽ ജോർജ് തമിഴ് വംശജരായ ആറു പേരുടെ കൈവശമായിരുന്ന ഭൂമി മുക്ത്യാർ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരിൽ റജിസ്റ്റർ ചെയ്തതു സംബന്ധിച്ച് നേരത്തെ ഇടുക്കി ജില്ലാ കലക്ടർക്കു പരാതി ലഭിച്ചിരുന്നു. വ്യാജ രേഖകളിലൂടെയാണു ജോയ്സ് ജോർജ് എംപിയും കുടുംബാംഗങ്ങളും എട്ടേക്കർ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെ തുടർന്നാണ് ഇതു പരിശോധിക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഉത്തരവിട്ടത്.

എം.പിക്കെതിരായ നടപടിയുമായി മുന്നോട്ട് പോകവേയാണ് മുൻ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത്. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു. പ്രദേശത്തെ 5 വില്ലേജുകളായ വട്ട വിള, കൊട്ടകമ്പൂര്, കാന്തല്ലൂര്, കീഴാന്തൂര്, മറയൂർ എന്നിവിടങ്ങളിലെ ഒട്ടേറേ പേർ വ്യാജ രേഖയുടെ പിൻ ബലത്തിൽ ഭൂമി കൈവശപ്പെടുത്തിയതായി മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി ഹരൻ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഈ വില്ലേജുകളിൽ പരിശോധന കർശനമാക്കിയത്. 2014 മുതലാണ് എം.പിയുടെ സ്ഥലത്തെ ചൊല്ലിയുള്ള വിവാദങ്ങൾ തുടങ്ങിയത്.

2015 ജനുവരി ഏഴിനാണു ഭൂമി തട്ടിപ്പിന്റെ പേരിൽ ജോയ്സ് ജോർജ് എം.പിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ദേവികുളം പൊലീസ് കേസെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more