1 GBP = 103.89

വോസ്റ്റെക് ഡയറക്ടർ ജോയസ് ജോണിന്റെ പിതാവ് നാട്ടിൽ അന്തരിച്ചു

വോസ്റ്റെക് ഡയറക്ടർ ജോയസ് ജോണിന്റെ പിതാവ് നാട്ടിൽ അന്തരിച്ചു

വോസ്റ്റെക് ഗ്ലോബൽ ഡയറക്ടറും യുക്മ പ്രതിനിധിയും മലയാളീ അസോസിയേഷൻ ഓഫ് റെഡ്ഹിൽ സറെ (മാർസ് ) മുൻ പ്രസിഡന്റും ആയ ശ്രീ ജോയസ് ജോണിന്റെയും, മാർസ് മുൻ പ്രസിഡന്റായ ശ്രീ ബേബി ജോണിന്റെയും, സട്ടനിൽ താമസിക്കുന്ന സൗമ്യയുടെയും പിതാവ് ശ്രീ ജോൺ വർക്കി കുളങ്ങരത്തൊട്ടി (84) വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് നാട്ടിൽ നിര്യാതനായി. തൊടുപുഴയ്ക്കു സമീപമുള്ള അരീക്കുഴ നിവാസിയാണ്.

ശ്രീ ജോൺ വർക്കി മകൻ ജോർജിയോടോത്തു നാട്ടിൽ കുടുംബ വീട്ടിലായിരുന്നു താമസം. സൂസൻ ജോർജി, ലിബി ബേബി, സ്മിത ജോയസ്, ജിൽസൺ ജോസ് ഓലിക്കൽ എന്നിവർ മരുമക്കളാണ്.

പരേതന്റെ മൃതദേഹം 30/01/2023 തിങ്കളാഴ്‌ച വൈകുന്നേരം 5 മണിക്ക് അരീക്കുഴയിലെ കുടുംബ വീട്ടിൽ എത്തിക്കുന്നതായിരിക്കും. സംസ്കാര ശുശ്രൂഷകൾ 31/01/2023 ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് അരീക്കുഴ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നടത്തപ്പെടുന്നതായിരിക്കും.

ശ്രീ ജോൺ വർക്കിയുടെ നിര്യാണത്തിൽ യുക്മ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ ആരക്കോട്ട് , സെക്രട്ടറി ശ്രീ ജിപ്സൺ തോമസ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.

പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാര്ഥിക്കുന്നതോടൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more