1 GBP = 97.79
breaking news

സ്റ്റോക്ക് മലയാളി ജോയി അറയ്ക്കലിൻ്റെ പിതാവ് വർഗീസ് അറയ്ക്കൽ നിര്യാതനായി.

സ്റ്റോക്ക് മലയാളി ജോയി അറയ്ക്കലിൻ്റെ പിതാവ് വർഗീസ് അറയ്ക്കൽ നിര്യാതനായി.

 സ്റ്റോക്ക് ഓൺ ട്രെൻറ്:- സ്റ്റോക്ക് ഓൺ ട്രെൻറ് മലയാളി അസോസിയേഷൻ (SMA) അംഗം    ജോയി അറയ്ക്കലിന്റെ പിതാവ്  വർഗീസ്‌ അറയ്ക്കൽ (87) ഇന്ന് രാവിലെ നാട്ടിൽ  നിര്യാതനായി. നീലീശ്വരം സെൻറ്.മേരീസ് എൽ.പി സ്ക്കൂളിലെ റിട്ടയേർഡ്‌ ഹെഡ് മാസ്റ്റർ ആയിരുന്നു. ഭാര്യ ജനീവ് വർഗീസ്.  മക്കൾ സിസിലി, ജോയി അറയ്ക്കൽ (യുകെ), പോൾ വർഗീസ് (റിട്ട. ബി എസ് എൻ എൽ), ഡെയ്സി വർഗീസ്, ലിൻസി ജോൺസൺ, ഷാജു വർഗീസ് (കുവൈറ്റ്), മരുമക്കൾ സണ്ണി (ബാംഗ്ളൂർ), എൽസി ജോയി, ലിറ്റി പോൾ, ജോൺസൺ,  ഷിജി ഷിജു. പിതാവിൻ്റെ വേർപാടിൽ നാട്ടിൽ പോയി അന്ത്യാഞ്ജലി അർപ്പിക്കുവാൻ പോലും സാധിക്കാത്ത വേദനാജനകമായ അവസ്ഥയിലാണ് ജോയിയും കുടുംബവും.


കോവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ സർക്കാർ അനുശാസിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് നാളെ രാവിലെ 9 മണിക്ക്  ഭവനത്തിൽ നിന്നും മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് കൊറ്റമം സെൻ്റ്. ജോസഫ് ദേവാലയത്തിൽ സംസ്കരിക്കും.


പരേതൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, എസ്.എം.എ പ്രസിഡൻ്റ് വിജി കെ പി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.    

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more