1 GBP = 103.12

ഇടിക്കൂട്ടിലെ വീരൻ മോനിപ്പള്ളിയുടെ സ്വന്തം ജോയൽ; യുകെയിൽ മോനിപ്പള്ളിയിൽ നിന്നുമുള്ള  ജോയൽ ബോക്സിങ് റിങ്ങിൽ ചരിത്രം രചിച്ചു

ഇടിക്കൂട്ടിലെ വീരൻ മോനിപ്പള്ളിയുടെ സ്വന്തം ജോയൽ; യുകെയിൽ മോനിപ്പള്ളിയിൽ നിന്നുമുള്ള  ജോയൽ ബോക്സിങ് റിങ്ങിൽ ചരിത്രം രചിച്ചു

സിജു സ്റ്റീഫൻ

യുകെയിൽ  ലണ്ടൻ ഹാരോ ഓൺ ദി ഹിൽ ഇൽ താമസിക്കുന്ന  ജോയൽ മാണി ജോർജ്   ഡിസംബർ 15 ശനിയാഴ്ച  കാൻസർ റിസർച്ച് uk ഫണ്ട് റൈസിംഗ് നു വേണ്ടിയുള്ള അൾട്രാ വൈറ്റ് കോളർ ബോക്സിങ് ഇൽ പങ്കെടുത്ത ശ്രദ്ധേയനായി . ലണ്ടൻ ട്രോക്സിയിൽ ബ്രിട്ടീഷ്‌കാരനായ എതിരാളിയെ സമനിലയിൽ തളച്ചാണ് ജോയൽ തന്റെ ബോക്സിങ് കഴിവ് തെളിയിച്ചത്. യുകെയിൽ ബോക്സിങ് റിങ്ങിലെത്തിയ ഏക മലയാളിയായ ഈ ലണ്ടൻ നിവാസി ‘ജോയൽ ദി യോദ്ധ ജോർജ് ‘ എന്ന ടൈറ്റിലിലാണ്  മത്സരിക്കാനിറങ്ങിയത്.

ആദ്യ രണ്ടു റൗണ്ടുകളിലും മികച്ച പോരാട്ടം കാഴ്ചവച്ച ജോയൽ ജയത്തോടടുത്തതായിരുന്നു. എന്നാൽ ഫൈനൽ റൗണ്ടിൽ എതിരാളിയായ പോൾ റ്റിലന്റെ തിരിച്ചുവരവാണ് മത്സരം സമനിലയിലാക്കിയത്. ജോയലിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മത്സരം വീക്ഷിക്കുവാൻ നേരത്തെ തന്നെ ഗാലറിയിൽ എത്തിയിരുന്നു. ലണ്ടനിൽ
2 മാസത്തെ ട്രെയിനിങ് പൂർത്തിയാക്കിയതിനു ശേഷമായിരുന്നു  തനിക്കേറെ താല്പര്യമുള്ള  ബോക്സിങ് ൽ മത്സരിക്കാനായി ജോയൽ എത്തിയത്.  തിരക്കേറിയ ജീവിതത്തിനിടയിലും ഇങ്ങനെ ഒരു കമ്മിറ്റ്മെന്റ് പൂർത്തിയാക്കാനായതിൽ വ്യക്തിപരമായ സന്തോഷം ഉണ്ടെന്നും , ക്യാൻസൽ റിസർച്ച്  യുകെയൂടെ ഫണ്ട് റൈസിംഗ്നു വേണ്ടിയുള്ള ബോക്സിങ്  പ്രോഗ്രാമിൽ പങ്കെടുത്തത്   , ഒരു വ്യത്യസ്ഥതയ്കും ബോക്സിങ്ഇൽ ഉള്ള താത്പര്യവും കൊണ്ടാണെന്നു മത്സരത്തിന് ശേഷം ജോയൽ പറയുകയുണ്ടായി.

ഭാര്യയോടും 2 മക്കളോടും ഒപ്പം ലണ്ടനിൽ താമസിക്കുന്ന ജോയൽ , കോട്ടയം മോനിപ്പള്ളി സ്വദേശി ആണ്.  മോനിപ്പള്ളി സംഗമം uk യോടൊപ്പം നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ജോയൽ ,  എല്ലാവരെയും  ഇതുപോലുള്ള ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് സ്വാഗതം  ചെയ്യുന്നതായി അറിയിച്ചു.
യുകെയിൽ ആദ്യമായി ബോക്സിങ് റിങ്ങിൽ പോരാട്ടത്തിനിറങ്ങിയ മലയാളി എന്നനിലയിൽ ശക്തമായ പ്രകടനം കാഴ്ചവക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന നിലയിൽ എല്ലാ യുകെ മലയാളിയ്ക്കും അഭിമാനിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more