1 GBP = 103.12

ജോയ് ടു ദി വേൾഡ് കരോൾ സന്ധ്യ കവൻട്രിയിൽ ശനിയാഴ്ച. പ്രശസ്ത സംഗീതസംവിധായകൻ സണ്ണി സ്റ്റീഫൻ മുഖ്യാതിഥിയാകും. തിരുപ്പിറവിയുടെ സന്ദേശവുമായി 15 ഗായകസംഘങ്ങൾ.

ജോയ് ടു ദി വേൾഡ്  കരോൾ സന്ധ്യ കവൻട്രിയിൽ ശനിയാഴ്ച. പ്രശസ്ത സംഗീതസംവിധായകൻ സണ്ണി സ്റ്റീഫൻ മുഖ്യാതിഥിയാകും. തിരുപ്പിറവിയുടെ സന്ദേശവുമായി 15 ഗായകസംഘങ്ങൾ.
യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട്  ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്നൊരുക്കുന്ന എക്യൂമെനിക്കൽ ക്രിസ്‌മസ്‌ കരോൾ ഗാന മത്സരത്തിന്റെ രണ്ടാം പതിപ്പ്  ഡിസംബർ 8 ശനിയാഴ്ച കവൻട്രിയിൽ നടക്കും. കവെൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളബിൽ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന  കരോൾ  ഗാന മത്സരത്തിൽ യുകെയുടെ വിവിധഭാഗങ്ങളിൽ നിന്നുമായി പതിനഞ്ചോളം ഗായകസംഘങ്ങൾ പങ്കെടുക്കും.
മലയാള ചലച്ചിത്ര – ഭക്തിഗാന സംഗീത മേഖലയിൽ  3600 ലധികം ഗാനങ്ങൾക്ക് ഈണം നൽകിയ പ്രശസ്ത സംഗീത സംവിധായകനും വേൾഡ് പീസ് മിഷൻ ചെയർമാനുമായ ശ്രീ സണ്ണി സ്റ്റീഫൻ മുഖ്യാതിഥിയായി പങ്കെടുക്കും. യുകെ ക്രോസ് കൾച്ചറൽ  മിനിസ്ട്രീസ് ഡയറക്ടറും സുവിശേഷകനുമായ റെവ. ഡോക്ടർ ജോ കുര്യൻ, സീറോ മലബാർ കാത്തലിക് ലണ്ടൻ മിഷൻ ഡയറക്ടറും പ്രശസ്ത സംഗീതജ്ഞനുമായ റെവ. ഫാദർ സെബാസ്റ്റ്യൻ ചാമക്കാലായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
മാസങ്ങൾ നീണ്ട പരിശീലനങ്ങൾക്കൊടുവിൽ, കണ്ണിനും കാതിനും കുളിർമയേകുന്ന സംഗീത വിരുന്നൊരുക്കുവാൻ ഇവർ ശനിയാഴ്ച  കവൻട്രിയിൽ ഒത്തുചേരും.   കരോൾ ഗാന സന്ധ്യക്ക് നിറംപകരാൻ  ലണ്ടൻ അസഫിയാൻസ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും അരങ്ങേറും. കഴിഞ്ഞവർഷത്തേതുപോലെ തന്നെ കരോൾ ഗാന മത്സരത്തിൽ  വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി അലൈഡ് മോർട്ഗേജ്  സർവീസസ് നൽകുന്ന 1000  പൗണ്ട് ക്യാഷ് അവാർഡും  ട്രോഫിയും , രണ്ടാം സമ്മാനമായി  പ്രൈം മെഡിടെക് എഡ്യൂക്കേഷണൽ കൺസൾറ്റൻറ്സ്  നൽകുന്ന 500 പൗണ്ട് ക്യാഷ് അവാർഡും  ട്രോഫിയും, മൂന്നാം സമ്മാനമായി ജിയാ ട്രാവൽ നൽകുന്ന 250  പൗണ്ട് ക്യാഷ് അവാർഡും  ട്രോഫിയും ആണ്  വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക.
ആസ്വാദകർക്കായി സൗജന്യ നിരക്കിൽ സ്വാദിഷ്ടമായ ഫുഡ് സ്റ്റാൾ , കേക്ക്  സ്റ്റാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ഹൃദയപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
മത്സരം നടക്കുന്ന വേദിയുടെ അഡ്രസ്: വില്ലൻഹാൾ സോഷ്യൽ ക്ളബ്, റോബിൻഹുഡ് റോഡ്, കവൻട്രി CV3 3BB, 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more