1 GBP = 103.68
breaking news

നമുക്ക് വേണ്ടത് മാണിക്യ മലരോ മനുഷ്യക്കുരുതിയോ: മുഖ്യമന്ത്രിക്കെതിരെ ജോയ് മാത്യു

നമുക്ക് വേണ്ടത് മാണിക്യ മലരോ മനുഷ്യക്കുരുതിയോ: മുഖ്യമന്ത്രിക്കെതിരെ ജോയ് മാത്യു

തിരുവനന്തപുരം: ഒമർ ലുലു സംവിധാനം ചെയ്‌ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന വിവാദത്തെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രശസ്ത സിനിമാ താരം ജോയ് മാത്യു രംഗത്ത്. നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റോട് കൂടിയാണ് ജോയ് മാത്യു വിമർ‌ശനവുമായി എത്തിയിരിക്കുന്നത്.
ഒരു സിനിമയിലെ പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതക്കെതിരെ തങ്ങൾക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും പ്രഖ്യാപിക്കുന്ന പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ കൊലയാളികൾക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോ എന്ന് ജോയ് മാത്യു ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നമുക്ക് വേണ്ടത് മാണിക്യ
മലരോ അതോ
മനുഷ്യകുരുതിയോ?

ഒരു സിനിമയിലെ പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതക്കെതിരെ തങ്ങൾക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും പ്രഖ്യാപിക്കുന്ന പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ
സുഹൈബ് എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ
കൊലയാളികൾക്കും
ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന്
സമ്മതിക്കുകയാണോ?

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more