1 GBP =
breaking news

മാധ്യമ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വള്ളം മുങ്ങി രണ്ട് പേരെ കാണാതായി

മാധ്യമ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വള്ളം മുങ്ങി രണ്ട് പേരെ കാണാതായി

ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍ സംഘം ഒഴുക്കില്‍പെട്ട് രണ്ടു പേരെ കാണാതായി. കടുത്തുരുത്തിയില്‍ നിന്നും മുണ്ടാറിലേക്കുള്ള യാത്രയ്ക്കിടെ എഴുമാം കായലിലാണ് ടി.വി ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന വള്ളം മുങ്ങിയത്. വൈക്കം മുണ്ടാര്‍ വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍ സംഘത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്.

Channel news team Boat capsized, Kottayam, News, Missing, River, Boats, Channel, Hospital, Treatment, Rain, Kerala

അതേസമയം ഒഴുക്കില്‍പെട്ട മൂന്ന് പേരെ നാട്ടുകാര്‍ രക്ഷിച്ചു. റിപ്പോര്‍ട്ടര്‍ ശ്രീധരനെയും ക്യാമറാമാന്‍ അഭിലാഷിനെയുമാണ്‌ നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ഇവരെ മുട്ടുചിറ ഹോളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടെ ഉണ്ടായിരുന്ന മാതൃഭൂമി
കടുത്തുരുത്തി പ്രാദേശിക ലേഖകന്‍ സജി, ഡ്രൈവര്‍ ബിബിന്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more