1 GBP = 103.85

ലെസ്റ്റർ മലയാളി ജോസ്റ്റിൻ്റെ മാതാവ് നിര്യാതയായി…

ലെസ്റ്റർ മലയാളി ജോസ്റ്റിൻ്റെ മാതാവ് നിര്യാതയായി…

ലെസ്റ്റർ മലയാളി ജോസ്റ്റിൻ ജോസിൻ്റെ മാതാവും കല്ലുംങ്കൽ പരേതനായ ജോസിൻ്റെ ഭാര്യയുമായ റോസി ജോസ് (75) നിര്യാതയായി. പരേത കാവക്കാട് കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ ജോസ് ലിൻ (അയർലണ്ട് ), ജോസ്റ്റിൻ (യുകെ). മരുമക്കൾ അനു ജോസ് ലിൻ (അയർലണ്ട്), റെൻസി മാത്യു (യുകെ).

മൃതസംസ്കാര ശുശ്രൂഷകൾ 30/10/21 ശനിയാഴ്ച 11 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് മൂവാറ്റുപുഴ ഹോളി മാഗി ദേവാലയത്തിൽ നടക്കുന്നതാണ്.

പരേതയുടെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ട്രഷറർ അനീഷ് ജോൺ യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം സന്തോഷ് തോമസ്,  റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.  അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more