1 GBP = 103.75
breaking news

ജോഷി മാനുവലിൻ്റെ പിതാവ് ബേബി ജോർജ് നിര്യാതനായി….

ജോഷി മാനുവലിൻ്റെ പിതാവ് ബേബി ജോർജ് നിര്യാതനായി….

വിഗൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് ജോഷി മാനുവലിൻ്റെ പിതാവ് കോതനല്ലൂർ തലമടയിൽ ബേബി ജോർജ് (67) നിര്യാതനായി. കുറച്ച് നാളുകളായി സുഖമില്ലാതെയിരിക്കുകയായിരുന്നു.  ഭാര്യ റെയ്ച്ചൽ ബേബി. പാമ്പാടി പഴയരിയിൽ കുടുംബാംഗമാണ്. മക്കൾ ജോബി മാനുവൽ, ജോഷി മാനുവൽ (വിഗൺ), ജ്യോതി ഡേവിഡ് (ന്യൂസിലാൻഡ് ) മരുമക്കൾ ടിൻറു ജോബി (കെൻ്റൽ, കുംബ്റിയ, പ്രിയ ജോഷി (കുര്യംന്താനം, ഭരണങ്ങാനം), ഡേവിഡ് ജോയി, ന്യൂസിലാൻഡ് (പെരികിലത്ത്, രാമമംഗലം).

മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് കോതനല്ലൂർ കന്തീശങ്ങളുടെ ദേവാലയത്തിൽ സംസ്കരിച്ചു.

ജോഷി മാനുവലിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ, ഡബ്ളിയു.എം.എ പ്രസിഡൻ്റ് മിജോസ്  സേവ്യർ  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more